Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയസൂര്യ ഇപ്പോൾ അനുഭവിക്കുന്നതിനെല്ലാം കാരണം വീട്ടിലെ ആ വാതിൽ..രക്ഷപ്പെടണമെങ്കിൽ ഇങ്ങനെ ചെയ്യണം;സുനിൽ പരമേശ്വരൻ

വിവാദങ്ങളിൽ അകപ്പെട്ട് കിടക്കുകയാണ് നടൻ ജയസൂര്യ. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഒരു നടി താരത്തിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.2008ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിങ്ങിനെ തന്നെ നടൻ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. കേസിൽ തെളിവില്ലാത്തതിനാൽ പിന്നീട് തുർനടപടികൾ ഉണ്ടായില്ല.

എന്നാൽ ഇതിന് പിന്നാലെ സേവ് ബോക്സ് ആപ്പ് തട്ടിപ്പിൽ ഇഡിയുടെ നടപടിയും നടൻ നേരിട്ടു. താരത്തിൻ്റെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി മരവിപ്പിക്കുകയായിരുന്നു. സ്ഥാപനത്തിൻ്റെ അംബാസിഡർ ആയിരുന്നു ജയസൂര്യ.ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ പണം വാങ്ങി അഭിനയിച്ചു എന്നണ് ഇഡി ചുമത്തിയ കുറ്റം. ഇത്തരത്തിഷ ഒന്നിന് പുറകെ ഒന്നായി ജയസൂര്യക്കെതിരെ പരാതി ഉയരുന്നതിന് കാരണം അദ്ദേഹത്തിൻ്റെ വീടിനുള്ള ദോഷമാണെന്ന് പറയുകയാണ് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ. ഡിഎൻഎ ചാനലിൽ അദ്ദേഹം പങ്കുവെച്ച കാര്യങ്ങൾ ഇങ്ങനെ

jayasurya1

'ഒരിക്കൽ എനിക്ക് ജയസൂര്യയെ കാണേണ്ട ആവശ്യം വന്നു. അങ്ങനെ പനമ്പള്ളി നഗറിലെ ജയസൂര്യയുടെ വീട്ടിൽ ചെന്നു. അന്ന് എന്റെ കൂടെ ഒരു സംവിധായകനും ഉണ്ടായിരുന്നു. വീട്ടിൽ ചെന്നപ്പോൾ അവിടെ ഒരു വാതിൽ കണ്ടു, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വാതിൽ, ചില ചിത്രപണികളൊക്കെ ഉണ്ട് അതിനകത്ത് .ഒരു മണിയൊക്കെ കെട്ടിയിട്ടുണ്ട്.ഞാൻ സംവിധായകനോട് പറഞ്ഞു മോനെ നമുക്ക് ഈ വഴി അകത്തുകയറേണ്ട, ഈ വഴി നമ്മൾ അകത്ത് കയറിയാൽ നമ്മൾ വന്ന കാര്യം നടക്കില്ലെന്ന്.

ഒരുപാട് ശവശരീരങ്ങൾ അകത്തോട്ടും ഒരുപാട് ശവശരീരങ്ങൾ പുറത്തോട്ടും ഒരുപാട് നെഗറ്റീവ് എനർജികൾ അകത്തോട്ടും ഒരുപാട് നെഗറ്റീവ് എനർജികൾ പുറത്തോട്ടും പോയിട്ടുള്ള ഒരുപാട് കലാപങ്ങൾ ഉണ്ടായിരുന്ന ഏതോ തറവാട്ടിലെ പത്ത് ഇരുന്നൂറ് വർഷം പഴക്കമുള്ള ഒരു വാതിലാണത്. ഈ വാതിലിലൂടെ പ്രവേശിക്കുകയോ ഈ വാതിലിന്റെ ദർശനം കാണുകയോ ചെയ്താൽ സ്തംഭനം ഉണ്ടാകും. മനസ്സ് ,ശരീരം, കർമ്മം, സാമ്പത്തികം, ദാമ്പത്യം, ധനം ഇതെല്ലാം തന്നെ ബന്ധനത്തിലാകും. അങ്ങനെ മറ്റൊരു വഴിയിലൂടെ അകത്തേക്ക് കയറുകയും പുറത്തിറങ്ങുകയും ചെയ്തു.

പുറത്തിറങ്ങിയതിനുശേഷം ഞാൻ ജയസൂര്യയോട് ചോദിച്ചു, ഈ വാതിൽ എവിടുന്നാണെന്ന്. അത് മേടിച്ചതാണെന്ന് ജയസൂര്യ പറഞ്ഞു. എനിക്കൊന്നും പറയാൻ തോന്നിയില്ല. കാരണം ഒരാൾ ആത്മവിശ്വാസത്തോടുകൂടി താൻ കഷ്ടപ്പെട്ടുണ്ടാക്കിയ ഒരു വീടിനെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞില്ല. എന്തായാലും ജയസൂര്യയുടെ ജീവിതത്തിൽ ഇപ്പോ സംഭവിച്ചേക്കുന്ന വാർത്ത എന്താണ്, അദ്ദേഹത്തിന്റെ ഇമേജിന് കളങ്കം ഉണ്ടാകുന്നു, വിഷയങ്ങൾ ഉണ്ടാകുന്നു, സിനിമയ്ക്ക് ഭംഗം ഉണ്ടാകുന്നു, കടമുറ്റത്ത് കത്തനാർ എന്ന സിനിമ റിലീസ് ആകാതാകുന്നു, കരിയർ ഗ്രാഫിൽ ബന്ധനം ഉണ്ടാകുന്നു, പരസ്ത്രീ ബന്ധത്തിന്റെ പേരിൽ അപഖ്യാതി, അപകടപരായ അവസ്ഥകൾ ഉണ്ടാകുന്നു, ഏതോ കായലോരം കൈകേറി എന്ന് പറയുള്ള വിഷയം ഉണ്ടാകുന്നു, ഇപ്പോൾ ഏതോ ആപ്പിൻ്റെ പേരിൽ ഈഡി അദ്ദേഹത്തിൻ്റെ 40 ലക്ഷം രൂപ വരുമാനം കണ്ടുകെട്ടുന്നു..

എന്ത് അന്ധവിശ്വാസം ആണെന്ന് പറഞ്ഞാലും നമ്മൾ വെക്കുന്ന വീടിൻറെ വാതിൽ ,കട്ടളയുടെ ചിത്രപ്പണികൾ എല്ലാം തന്നെ വളരെ പ്രധാനപ്പെട്ടതാണ് വളരെ പ്രധാനപ്പെട്ടതാണ്. 100ശതമാനം ഞാനിപ്പോൾ പറയുകയാണ്, ജയസൂര്യക്ക് ഉണ്ടാക്കുന്ന ഈ അപകടങ്ങൾ എല്ലാം തന്നെ ആ വാതിലാണ് കാരണം. താങ്കൾ എത്രയും പെട്ടെന്ന് ആ വാതിൽ ഇളക്കി മാറ്റി കത്തിച്ചു കളയണം. അതിനെ സുഗന്ധ ദ്രവ്യങ്ങൾ കൊണ്ട് പൂശി ഒരു മനുഷ്യന്റെ ശവശരീരം അടക്കുന്ന പോലെ അതിനെ കത്തിച്ചു കളയണം. അത് കത്തിച്ചു കളഞ്ഞില്ലെങ്കിൽ അതിന്റെ ചാരം, ആ ചാരം മോക്ഷപ്രാപ്തി കൊടുക്കുന്ന പോലെ ആ ചാരത്തെ കൊണ്ടുവന്ന് രാമേശ്വരത്തെ ഒതുക്കി ബലികർമ്മങ്ങളും ചെയ്ത് 22 തീർത്ഥങ്ങളിലും കുളിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+