'പണത്തിനോട് മാത്രമല്ല ജയസൂര്യക്ക് ആർത്തി, പെണ്ണിനോടും മണ്ണിനോടും കൂടി ഉണ്ടെന്നാണ് ആരോപണം'; സംവിധായകൻ
മുൻനിര താരമാണെങ്കിലും പലപ്പോഴും വിവാദങ്ങളിൽ ചെന്നുപെട്ടിട്ടുള്ള നടനായിരുന്നു ജയസൂര്യ. നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷവും താരത്തിന് നേരെ ആരോപണം ഉയർന്നിരുന്നു. മോശം പെരുമാറ്റം എന്ന ആരോപണം ആയിരുന്നു ജയസൂര്യക്ക് എതിരെ ഉയർന്നത്. ഇപ്പോഴിതാ സേവ് ബോക്‌സ് ആപ്പ് തട്ടിപ്പിൽ അടുത്തിടെ ജയസൂര്യയെ ഇഡി രണ്ട് തവണ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്.
ജയസൂര്യക്ക് പണത്തിനോട് ആർത്തിയാണെന്നാണ് അദ്ദേഹം ആരോപിച്ചത്. പണത്തിനോട് മാത്രമല്ല ജയസൂര്യക്ക് മറ്റ് പലതിനോടും ആർത്തിയുണ്ടെന്നും പെണ്ണിനോടും മണ്ണിനോടും അങ്ങനെയാണെന്ന് മുൻപ് വന്ന ആരോപണങ്ങൾ സൂചിപ്പിക്കുന്നുവെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
മലയാള സിനിമയിലെ കഴിവുറ്റ നടനാണ് ജയസൂര്യ. തന്റെ അഭിനയ മികവ് കൊണ്ട് ഇനിയും ഒരുപാട് വർഷങ്ങൾ സിനിമയിൽ തിളങ്ങേണ്ട ആള് കൂടിയാണ് അദ്ദേഹം. വിവിധ രൂപത്തിലും ഭാവത്തിലും എത്രയെത്ര കഥാപാത്രങ്ങൾ നമുക്കായി അദ്ദേഹം അഭ്രപാളികളിൽ അദ്ദേഹം അവതരിപ്പിച്ചു. എല്ലാം ഒന്നിനൊന്ന് മികവുറ്റതാണ്. ഒരാൾ ഉന്നതിയിൽ എത്തുമ്പോഴാണ് അയാളുടെ സ്വഭാവത്തെ കുറിച്ച് നമ്മൾ ചിന്തിക്കുന്നത്.
ആദ്യമൊക്കെ ജയസൂര്യ വിവാദങ്ങളിലും പ്രശ്‌നങ്ങളിലും ചെന്ന് പെട്ടപ്പോൾ നമ്മൾ കരുതി അദ്ദേഹത്തിന് പറ്റിയ എന്തെങ്കിലും അബദ്ധം ആയിരിക്കുമെന്ന്. അതൊക്കെ മനുഷ്യസഹജമായ തെറ്റുകൾ ആണല്ലോ എന്ന്. എന്നാൽ ഇത് ആവർത്തിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും. ഏറ്റവും അവസാനം നമ്മൾ അറിയുന്നു അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഭാര്യയെയും തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം വിളിപ്പിച്ചിരിക്കുന്നു എന്ന്.
ആഡംബരത്തോടെ ജീവിക്കാനുള്ളതും ഇനിയുള്ള തലമുറയ്ക്ക് കഴിയേണ്ടതും ഒക്കെ അദ്ദേഹം അദ്ദേഹത്തിന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് നേടിയിട്ടുണ്ട്. എന്നിട്ടും പണത്തിനോടുള്ള അത്യാർത്തിയാണ് അദ്ദേഹത്തെ ഇത്തരം ഉടായിപ്പ് പരിപാടികളിൽ ഒക്കെ തലവച്ചു കൊടുക്കാൻ പ്രേരിപ്പിച്ച ഘടകം. തൃശൂർ ആസ്ഥാനമായുള്ള സേവ് ബോക്‌സ് ആപ്പ് എന്ന തട്ടിപ്പ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു ജയസൂര്യ.
പാവങ്ങളിൽ നിന്ന് 25 കോടിയോളമാണ് ഈ തട്ടിപ്പ് സംഘം തട്ടിയെടുത്തത്. അതിൽ 99 ശതമാനം പേരും പണം നിക്ഷേപിച്ചത് ജയസൂര്യയെന്ന ഒറ്റ വ്യക്തിയുടെ വാക്കിനെ വിശ്വസിച്ചാണ്. പണം നിക്ഷേപിച്ച പലരുടെയും സ്ഥിതി ഇന്ന് പരിതാപകരമാണ്. എപ്പോഴും പാവങ്ങളാണ് ഇതിലൊക്കെ വീഴുന്നത്. പല വിഷയങ്ങളിലും ആധികാരികമായി സംസാരിക്കുന്ന ജയസൂര്യ ഇതിൽ അറിയാതെ ചെന്ന് പെട്ടതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ? ഇതൊരു പാരമ്പര്യ തട്ടിപ്പാണെന്നും ഉടമ സ്വാദിഖ് ജയസൂര്യയുടെ അടുത്ത പരിചയക്കാരനാണെന്നും അറിയുന്നു.
ഈ കമ്പനിയിൽ നിന്നും ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് കോടികൾ എത്തിയതായും അത് ഇഡി കണ്ടെത്തിയതായും പറയുന്നു. പരസ്യത്തിന്റെ മറ്റ് കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ലെന്നാണ് ജയസൂര്യ പറയുന്നത്. കലാകാരൻമാർക്ക് സമൂഹത്തോട് പ്രതിബന്ധതയില്ലേ. നിങ്ങളെ വിശ്വസിക്കുന്ന സമൂഹത്തെ നിങ്ങൾ വഞ്ചിക്കുകയല്ലേ ചെയ്യുന്നത്. പണത്തിനോട് മാത്രമല്ല ജയസൂര്യക്ക് ആർത്തി. അത് മണ്ണിനോടും പെണ്ണിനോടുമുണ്ടെന്നാണ് വന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പറയപ്പെടുന്നത്.
കൊച്ചിയിലെ ചിലവന്നൂരിൽ കായൽ പുറമ്പോക്ക് കയ്യേറി ജയസൂര്യയുടെ വീടിനോട് അനുബന്ധിച്ച് ബോട്ട് ജെട്ടിയും ചുറ്റുമതിലും പണിതത് വിവാദമായിരുന്നു. പിന്നീട് ഒരു മൂല പൊളിച്ച് എങ്ങനെയോ പ്രശ്‌നം പരിഹരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സമയത്ത് ഒരു നടി ജയസൂര്യക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്‌തിരുന്നു. നടിയെ കടന്നുപിടിക്കുകയും ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്‌തു എന്നതായിരുന്നു കേസ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്‌നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications