ജുവൽ മേരിയുടെ വിവാഹമോഹചനത്തിന് കാരണം..ഇനി നിൽക്കരുത് ഇറങ്ങാൻ പറഞ്ഞു';സംവിധായകൻ പറഞ്ഞു
വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്ന് പോയ താരമാണ് നടി ജുവൽ മേരി. അവർ ഒരു കാൻസർ അതിജീവിത കൂടിയാണ്. അടുത്തിടെ താൻ രോഗത്തെ നേരിട്ടതിനെ കുറിച്ചൊക്കെ നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ അവരുടെ വിവാഹമോചനത്തെ കുറിച്ചും കാൻസർ പിടിപ്പെട്ടതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. അദ്ദേഹത്തിൻ്റെ യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലെ വാക്കുകൾ ഇങ്ങനെ
'മലയാള സിനിമയിൽ വന്ന് ചുവടുറപ്പിച്ച ശേഷം ക്യാൻസർ എന്ന മഹാമാരിയെ അതിജീവിച്ച രണ്ട് നായിക നടിമാരാണ് മംമ്ത മോഹൻദാസും ജുവൽ മേരിയും. ഇവർ രണ്ടുപേരുടെയും ജീവിതങ്ങൾ തമ്മിൽ ഒരു സാമ്യമുണ്ട് രണ്ടുപേരുടെയും വിവാഹബന്ധം വേർപെടുന്ന സമയം ക്യാൻസർ എന്ന മഹാമാരിയുടെ കടന്നുവരവിന്റെ കാലയളവിലാണ് .മംമ്ത മോഹൻദാസിന്റെ കാര്യം പറയുകയാണെങ്കിൽ 18 കീമോയും ഒരു സർജറിയും നടക്കുന്ന സമയത്ത് പോലും അവർ അഭിനയരംഗത്ത് സജീവമായിരുന്നു. ടു കൺട്രീസ് എന്ന ചിത്രത്തിന്റെ നിർമ്മാതാവായ രഞ്ജിത്ത് പറഞ്ഞിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ് കാനഡയിൽ നടക്കുമ്പോൾ അവർ അവിടെ നിന്ന് അമേരിക്കയിൽ പോയി കീമോ എടുത്ത ശേഷം തിരിച്ചു വരാറുണ്ടായിരുന്നു എന്ന്. എന്നാൽ ജുവൽ മേരിയെ സംബന്ധിച്ച് പറയുകയാണെങ്കിൽ ചികിത്സക്കായി പൂർണമായും സിനിമാ രംഗത്ത് നിന്ന് ഒഴിവായി നിൽക്കേണ്ടിവന്നു. അതിനുള്ള പ്രധാന കാരണമായി പറയുന്നത് തൈറോയ്ഡ് ക്യാൻസർ മൂലം ശബ്ദം പൂർണ്ണമായി നിലച്ചതും മുഖത്തുണ്ടായ രൂപമാറ്റവും ആണെന്നാണ് പറഞ്ഞത്.

മംമ്ത സിനിമയിലൂടെയും പിന്നണി ഗാനരംഗത്തിലൂടെയും ഒക്കെയാണ് പ്രശസ്തിയിൽ എത്തിയത്. നടി അഭിനയിച്ച ഹിറ്റ് ചിത്രങ്ങളുടെ ഒരു നിര തന്നെയുണ്ട്. പാടിയ പാട്ടുകൾ പലതും ഹിറ്റുകളുമാണ്. എന്നാൽ ജുവൽ മേരി ആകട്ടെ സിനിമയെക്കാൾ ഏറെ പ്രശസ്തയായത് അവതാരക എന്ന നിലയിലാണ്. ഏതാനും കുറച്ചു സിനിമകളിൽ മാത്രമേ ജുവൽ മേരിക്ക് അഭിനയിക്കാൻ സാധിച്ചിട്ടുള്ളൂ .
മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയാണ് അവതാരകയായിട്ടുള്ള ആദ്യ കടന്നുവരവ്. വേദിയിൽ എത്തിയാൽ മത്സരാർത്ഥികൾക്കും കാണികൾക്കും ഒക്കെ ഒരു പോസിറ്റീവ് എനർജി പകർന്നു നൽകുന്നതായിരുന്നു അവരുടെ അവതരണ ശൈലി .അവരുടെ സൗന്ദര്യവും ചടുലതയും കഴിവും അവരോടുള്ള പ്രേക്ഷകരുടെ ഇഷ്ടവും തിരിച്ചറിഞ്ഞ സംവിധായകൻ സലീം അഹമ്മദ് തൻറെ ചിത്രമായ പത്തേമാരിയിൽ മമ്മൂട്ടിയുടെ നായികയായി അവരെ കാസ്റ്റ് ചെയ്യുന്നു. ഒരു ഗൾഫുകാരന്റെ ഭാര്യയായ നളിനി എന്ന വീട്ടമ്മയുടെ വേഷമാണ് ജുവൽ മേരി ഈ ചിത്രത്തിൽ അഭിനയിച്ചത്. ജുവൽ മേരി ബിഎസ്സി നഴ്സിങ് ഒക്കെ പൂർത്തിയായി ഒരു വിദേശ ജോലിയും കാത്തിരുന്ന പെൺകുട്ടിയായിരുന്നു. എന്നാൽ വിധി അവർക്ക് കരുതി വെച്ചിരുന്നത് ഒരു കലാകാരിയായി ജീവിക്കുക എന്ന നിയോഗമായിരുന്നു. അങ്ങനെയാണ് അവർ നിനച്ചിരിക്കാതെ അവതാരികയായിട്ടും സിനിമ നടിയായിട്ടും ഒക്കെ തിളങ്ങിയത്.
ആദ്യ ചിത്രത്തിലെ മമ്മൂട്ടിയോടൊപ്പമുള്ള അഭിനയം മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടതുകൊണ്ടായിരിക്കണം മറ്റൊരു ചിത്രമായ ഉട്ടിയോപ്പിയയിലെ രാജാവ് എന്ന ചിത്രത്തിലേക്ക് അവരെ കാസ്റ്റ് ചെയ്തത്. ഈ വിവരം അതിന്റെ നിർമ്മാതാവായ ഹസീബ് തന്നെയാണ് എന്നോട് പറഞ്ഞത്. കമൽ സംവിധാനം ചെയ്ത ഉട്ടിയോപ്പിയയിലെ രാജാവ് എന്ന ചിത്രം ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്തതാണെങ്കിലും കടുത്ത പരാജയം ഏറ്റുവാങ്ങുകയാണ് ഉണ്ടായത്. ജുവൽ മേരിയുടെ ആദ്യ ചിത്രം ഒരു ക്ലാസ് ചിത്രവും രണ്ടാമത്തെ ചിത്രം കടുത്ത പരാജയവും ആയതിനാൽ ഒരു വൻ കുതിപ്പ് സിനിമ രംഗത്ത് ഉണ്ടാക്കാൻ അവർക്ക് സാധിച്ചില്ല. തുടർന്നും പല ചിത്രങ്ങളിലും വേഷമിട്ടു എങ്കിലും പിന്നീട് വലിയ രീതിയിലുള്ള ഹിറ്റുകൾ ഒന്നും കൊടുക്കാൻ പറ്റിയിട്ടുമില്ല . എന്നാൽ അവർ സിനിമയിലും ടെലിവിഷനിലും ഒക്കെ സജീവമായിരുന്നു.
ടെലിവിഷൻ അവതാരക എന്ന നിലയിൽ അവർ വലിയൊരു വിജയം തന്നെയായിരുന്നു മറ്റു ചിലരെ പോലെ വേദിയിൽ എത്തുന്ന മത്സരാർത്ഥികളെ കമന്റ് പറഞ്ഞു വേദനിപ്പിക്കുകയോ പരിഹസിക്കുകയോ ചെയ്യാത്ത തന്നിൽ നിശബ്തമായിരിക്കുന്ന കടമ ഭംഗിയായി നിറവേറ്റുന്ന ഒരു അവതാരക. ഇതിനിടയിൽ ജുവൽ മേരിയിൽ ഒരു പ്രണയവും മൊട്ടിട്ടു ടെലിവിഷൻ ഷോകളുടെ പ്രൊഡ്യൂസറായ ജെൻസൺ സക്കരിയ ആയിരുന്നു അയാൾ. ആ പ്രണയം വിവാഹത്തിൽ കലാശിച്ചു. ആദ്യകാലമൊക്കെ വലിയ രീതിയിലുള്ള സ്നേഹവും കരുതലും പരസ്പര വിശ്വാസവും ഒക്കെ വാരിക്കോരിച്ചൊരിഞ്ഞു. ജീവിതം മുന്നോട്ടു പോകവേ പതുക്കെ അസ്വാരസ്യങ്ങൾ ഉടലെടുത്തു. അങ്ങനെ പരസ്പരം മാനസികമായി അകലാനും തുടങ്ങി. അവസാനം ബന്ധം വേർപെടുത്താൻ കോടതി കയറി.
വലിയ നിയമ പോരാട്ടത്തിനൊടുവിൽ ബന്ധം വേർപെടുത്തിയെടുത്തതായി ജുവൽ മേരി തന്നെ പറയുന്നുണ്ട്. കുടുംബ പ്രശ്നങ്ങൾ ഉണ്ടാക്കിയ മാനസിക പിരിമുറുക്കവും രോഗനിർണയവും രോഗാവസ്ഥയും ഒക്കെ അവരുടെ ജീവിതത്തെ ആകെ പ്രതിസന്ധിയിൽ ആക്കിയതായി അവർ ഓർത്തെടുക്കുന്നുണ്ട്. വിവാഹമോചനം നടന്നുകിട്ടാൻ വർഷങ്ങൾ എടുത്തു ആ സമയത്തുണ്ടായ സ്ട്രെസ്സ് ആയിരിക്കാം രോഗത്തിന് കാരണമായതെന്ന് തോന്നാറുണ്ടെന്ന് അവർ പറയുന്നു.
വിവാഹമോചനത്തിന്റെ ഭാഗമായി നടന്ന എന്ന കൗൺസിലിങ്ങിന് ചെന്നപ്പോൾ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് അവർ വിവരിക്കുന്നുണ്ട്. ഒരു പുരുഷനായിരുന്നു കൗൺസിലിംഗ് നടത്തിയത് അനാവശ്യ ചോദ്യങ്ങളായിരുന്നു ചോദിച്ചതൊക്കെയും. ഒരു വെർബൽ റേപ്പ് എന്ന് വേണമെങ്കിൽ പറയാം. അപ്പോൾ അവർ തിരിച്ചു ചോദിച്ചു ഇതൊക്കെ അനാവശ്യ ചോദ്യമല്ലേ എന്ന്. എന്നാൽ വിദ്യാഭ്യാസവും അറിവും ഇല്ലാത്ത എത്രയോ പേർ അവിടെ വന്നു പോകുന്നുണ്ട്. അതിൽ തിരിച്ചു ചോദിക്കാൻ ആർജ്ജവും ഇല്ലാത്തവരും ഉണ്ടാകില്ലേ. ജുവൽ മേരിക്ക് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അവരത് അമ്മയോടാണ് ആദ്യം സൂചിപ്പിച്ചത്. എല്ലാ അമ്മമാരെയും പോലെ എന്റെ അമ്മയും പറഞ്ഞു എല്ലാം ശരിയാകും പ്രാർത്ഥിക്കാമെന്ന്. എന്നാൽ അനുജത്തി ആകട്ടെ കാര്യങ്ങൾ കേട്ടപ്പോൾ നീ ഇനി അങ്ങോട്ട് പോകണ്ട എന്ന് പറഞ്ഞു. അന്ന് രാത്രി തന്നെ അനുജത്തി അച്ഛനമ്മമാരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അങ്ങനെ മൂന്നു വർഷമാണ് മ്യൂച്വൽ ഡിവേഴ്സിനു വേണ്ടി കഷ്ടപ്പെട്ടത് .
അവർ പറയുന്നു പൊരുത്തപ്പെട്ടു പോകാൻ ഒരുപാട് ശ്രമിച്ചതിനു ശേഷമാണ് വിവാഹമോചനം എന്ന തീരുമാനത്തിൽ എത്തിച്ചേർന്നത്. 2021 മുതൽ സെപ്പറേറ്റഡ് ആണ് .സമാധാനമില്ലാത്ത വിവാഹ ജീവിതത്തിൽ നമ്മുടെ മനസ്സ് എപ്പോഴും ഇരുളടഞ്ഞിരിക്കും. അതിന് വലിയ ക്ലാരിറ്റി ഉണ്ടാവില്ല. എന്ത് വിലകൊടുത്തും കുടുംബമെന്ന പവിത്രമായ കാഴ്ചപ്പാട് സംരക്ഷിക്കണമെന്നാണ് എല്ലാവരും പഠിപ്പിക്കുന്നതെന്നും അതിനായി നമ്മുടെ ആരോഗ്യം മാനസികാരോഗ്യം വ്യക്തിത്വം എന്നിവയെല്ലാം നമ്മൾ കോംപ്രമൈസ് ചെയ്യേണ്ടിവരും. എന്നാൽ ആരോഗ്യപരമായ കുടുംബജീവിതം എങ്ങനെ ഉണ്ടാക്കണമെന്നോ അതെങ്ങനെ നിലനിർത്തണമെന്നോ ആരും പഠിപ്പിക്കാറില്ല .ജുവൽ മേരിയുടെ ഈ അഭിപ്രായത്തോട് പൂർണമായി യോജിക്കാത്തവരും ഉണ്ടാകാം.
കാരണം കുടുംബം എന്ന സാമൂഹ്യ സങ്കൽപം എഴുതി പഠിപ്പിക്കുന്നതോ പറഞ്ഞു പഠിപ്പിക്കുന്നതും അല്ല. അത് കണ്ടുവളരുന്നതും കേട്ടു വളരുന്നതുമാണ് ഈ സങ്കൽപം കെട്ടുറപ്പോടെ നിലനിൽക്കണമെങ്കിൽ പരസ്പര വിശ്വാസവും പരസ്പരമുള്ള ബഹുമാനവും പരസ്പരമുള്ള വിട്ടുവീഴ്ചകളും ഉണ്ടായേ മതിയാകൂ. രണ്ട് വ്യത്യസ്ത കുടുംബ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന രണ്ട് സ്വഭാവക്കാരാണ് ഒന്നാകുന്നത്. ഇവിടെ ഒരാൾ അഗ്നിയായാൽ മറ്റേയാൾ വെള്ളമാകേണ്ടതാണ്. ഇല്ലെങ്കിൽ സമ്പൂർണ്ണ തകർച്ചയ്ക്ക് വഴിവെക്കും എന്നുള്ളത് നമ്മൾ വിസ്മരിക്കരുത്.
ഒറ്റക്കുള്ള ഒരു വിദേശയാത്രയൊക്കെ കഴിഞ്ഞ് തൈറോയ്ഡ് ചെക്കിങ്ങിനായി ഡോക്ടറെ കാണാൻ ചെല്ലുമ്പോഴാണ് സ്കാനിങ് ചെയ്യണമെന്ന് ഡോക്ടർ പറയുന്നത്. റിസൾട്ട് കണ്ടപ്പോൾ അന്ന്തന്നെ ബയോപ്സി എടുക്കാൻ നിർദ്ദേശിച്ചു. നഴ്സിങ് പഠിച്ചിട്ടുള്ളതുകൊണ്ട് ഡോക്ടർമാരുടെ സംസാരത്തിനിടയിൽ നെഡ്യൂൾ എന്ന് പറയുന്നത് കേട്ടപ്പോൾ സംഗതി പന്തികേടാണെന്ന് മനസ്സിലായി. ബയോപ്ലി എന്നതുകൂടി കേട്ടപ്പോൾ എന്റെ കാലൊക്കെ നിലത്തുറഞ്ഞതുപോലെ തോന്നി. 15 ദിവസം കഴിഞ്ഞ് അതിന്റെ റിസൾട്ട് വന്നപ്പോൾ ഒന്നുകൂടി ബയോപ്സി എടുക്കണമെന്ന് പറഞ്ഞു .അപ്പോൾ തന്നെ എനിക്ക് ഉറപ്പായി, ഉടൻ തന്നെ ഡോക്ടർ പറഞ്ഞു സർജറി ഉടൻ ചെയ്യണമെന്ന്. സർജറി നടത്തി തൈറോയിഡിന് ചുറ്റുമുള്ള നൊഡ്യൂളുകൾ മുഴുവൻ നീക്കം ചെയ്തു.
സർജറിക്ക് ശേഷം ഒരുപാട് പ്രശ്നങ്ങളുമായി യുദ്ധക്കളത്തിലായിരുന്നു. ഇടതുകൈ ഉയർത്താൻ കഴിയുന്നില്ല ശബ്ദം ഏതാണ്ട് പൂർണമായും നിലച്ചു പിന്നീടങ്ങോട്ട് ഫിസിയോതെറാപ്പിയുടെയും എക്സർസൈസിന്‍റെയും വോയിസ് റെസ്റ്റിന്‍റെയും ഒക്കെ കാലമായിരുന്നു. ഒന്നര മാസം കഴിഞ്ഞാണ് ശബ്ദം തിരികെ കിട്ടിയത്. ശസ്ത്രക്രിയ്ക്ക് ശേഷം ശരീരത്ത് വന്ന മാറ്റങ്ങൾ, മുഖത്ത് വന്ന മാറ്റങ്ങൾ എന്നെ സങ്കടപ്പെടുത്തുന്നു. കഴുത്തിന്റെ ഭംഗി നഷ്ടമായി .കഴുത്തിലെ സെൻസേഷൻ തിരിച്ചു വന്നിട്ടില്ല തൊട്ടാൽ അറിയില്ല. അവിടെ ഒരു തരിപ്പ് മാത്രമേയുള്ളൂ.
മംമ്താ മോഹൻദാസ് തൻറെ അനുഭവങ്ങൾ സമൂഹത്തോട് പങ്കുവെച്ചതുപോലെ തന്നെയാണ് ജുവൽ മേരിയും തൻറെ അതിജീവനത്തിന്റെ കഥ തുറന്നുപറയുന്നത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ കടന്നുവന്നേക്കാവുന്ന ക്യാൻസർ എന്ന വില്ലനെ നേരിടാൻ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന മുന്നറിയിപ്പാണ് ഇത്തരം തുറന്നുപറച്ചലിലൂടെ അവർ സമൂഹത്തിന് നൽകുന്ന പാഠം. ഇപ്പോൾ ജുവൽ മേരി ക്യാൻസറിൽ നിന്നും പൂർണമായും മുക്തി നേടിയിരിക്കുകയാണ് ഇനി വീണ്ടും വരുവാനുള്ള സാധ്യതയും വളരെ കുറവാണെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്യ ഇനി ഇപ്പോൾ സഹതാപമല്ല അവർക്ക് ആവശ്യം അവരുടെ കരിയർ മെച്ചപ്പെടുത്താൻ അവരെ പഴയതുപോലെ ചേർത്തുനിർത്തി അരങ്ങിലും അണിയറയിലും അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ നമ്മൾ ശ്രമിക്കുകയാണ് വേണ്ടത്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications