മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി
മലയാള സിനിമാ രംഗത്തെ ഏറ്റവും വൈറലായ താരപുത്രിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി. മീനാക്ഷിയുടെ ഫോട്ടോകളും വീഡിയോകളും അടക്കം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ പിടിച്ച് പറ്റാറുണ്ട്. കുടുംബത്തില്‍ സിനിമാക്കാര്‍ ഏറെ ഉണ്ടെങ്കിലും മീനാക്ഷി ആ വഴിയിലേക്ക് ഇതുവരെ എത്തിയിട്ടില്ല.
മാത്രമല്ല എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഡോക്ടര്‍ ആയി പ്രാക്ടീസ് ചെയ്യുക കൂടിയാണ് മീനാക്ഷി ദിലീപ്. കൊച്ചിയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് മീനാക്ഷി വലിയ ശമ്പളത്തില്‍ ജോലി ചെയ്യുന്നത്. ഡെര്‍മറ്റോളജിയില്‍ ആണ് മീനാക്ഷി സ്‌പെഷ്യലൈസ് ചെയ്തിട്ടുളളത്.
ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജില്‍ നിന്നാണ് മീനാക്ഷി വൈദ്യപഠനം പൂര്‍ത്തിയാക്കിയത്. മീനാക്ഷിയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്ത് ദിലീപും കാവ്യാ മാധവനും പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. മാത്രമല്ല അമ്മയായ മഞ്ജു വാര്യരുടെ അസാന്നിധ്യവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയുണ്ടായി.

ഡോക്ടറായ, സോഷ്യല്‍ മീഡിയയില്‍ അത്ര വൈറലല്ലാത്ത ഒരു താരപുത്രി കൂടി മലയാള സിനിമയിലുണ്ട്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മിയാണത്. കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഇന്നേക്ക് പത്ത് വര്‍ഷം തികയുകയാണ്. മകളെ ഡോക്ടറാക്കണം എന്നുളളത് മണിയുടെ വലിയ ആഗ്രഹം ആയിരുന്നു. അച്ഛന്റെ സ്വപ്‌നം ശ്രീലക്ഷ്മി സഫലമാക്കിയിരിക്കുകയാണ്.
എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ശ്രീലക്ഷ്മി ഡോക്ടറായി ഇപ്പോള്‍ പ്രാക്ടീസ് ചെയ്യുകയാണെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു. '' മണിച്ചേട്ടന്‍ ആഗ്രഹിച്ചത് പോലെ തന്നെ മകള്‍ ഡോക്ടര്‍ ആയി. പാവപ്പെട്ടവരുടെ ഡോക്ടര്‍ ആകണം എന്നായിരുന്നു ചേട്ടന്‍ ആഗ്രഹിച്ചിരുന്നത്. മകള്‍ ഇപ്പോള്‍ എംബിബിഎസ് കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്നു,'' ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. നിരവധി ആരാധകരാണ് കലാഭവൻ മണിയുടെ മകളെ സോഷ്യൽ മീഡിയയിൽ അഭിനന്ദിക്കുന്നത്. മകളുടെ നേട്ടം കാണാൻ മണി ഇല്ലാതെ പോയല്ലോ എന്ന വേദനയും നിരവധി പേർ പങ്കുവെയ്ക്കുന്നു.
എറണാകുളത്തെ ശ്രീ നാരായണ കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ആണ് ശ്രീലക്ഷ്മി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. കലാഭവന്‍ മണിയുടേയും നിമ്മിയുടെയും ഏക മകള്‍ ആണ് ശ്രീലക്ഷ്മി. എസ്എസ്എല്‍സിയും പ്ലസ് ടുവും മികച്ച മാര്‍ക്ക് വാങ്ങി പാസ്സായ ശ്രീലക്ഷ്മി രണ്ട് വര്‍ഷം പരിശ്രമിച്ചതിന് ശേഷമാണ് എംബിബിഎസ് അഡ്മിഷന്‍ നേടിയത്. ചാലക്കുടിയിലെ വീട്ടില്‍ നിന്നും അമ്മ നിമ്മിയും എറണാകുളത്ത് ശ്രീലക്ഷ്മിയുടെ പഠനസൗകര്യാര്‍ത്ഥം താമസം മാറ്റിയിരുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനായിരുന്ന കലാഭവന്‍ മണി 2016ല്‍ തന്റെ 47ാം വയസ്സില്‍ ആണ് ഈ ലോകത്തോട് വിട പറഞ്ഞ് പോയത്. വീടിന് സമീപത്തുളള പാടിയില്‍ മാര്‍ച്ച് 6നാണ് അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.












Click it and Unblock the Notifications