കലാഭവന്‍ മണിയുടെ കണ്ണീരും ദുല്‍ഖര്‍ സല്‍മാന്റെ ഭാഗ്യവും, കാരണം പറഞ്ഞ് സംവിധായകൻ ആലപ്പി അഷ്‌റഫ്
സിനിമ ഇഷ്ടപ്പെടുന്ന മലയാളികൾ ഒരിക്കലും മറക്കാത്ത പേരാണ് കലാഭവൻ മണിയുടേത്. സൂപ്പർ താരമായിട്ടും വന്ന വഴി മറക്കാത്ത നടൻ ആയിരുന്നു കലാഭവൻ മണിയെന്ന് സംവിധായകൻ ആലപ്പി അഷ്റഫ് പറയുന്നു. ജീവിതത്തോട് പൊരുതി നേടിയതാണ് അദ്ദേഹത്തിന്റെ വിജയങ്ങൾ. എന്നാൽ യുവതാരങ്ങൾ അടക്കമുളളവർ അങ്ങനെ അല്ലെന്നും ആലപ്പി അഷ്റഫ് കണ്ടതും കേട്ടതും എന്ന യൂട്യൂബ് ചാനലിൽ സംവിധായകൻ പറയുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍: '' സിനിമയില്‍ വന്ന് വലിയ പ്രശസ്തിയും പണവും നേടിക്കഴിഞ്ഞാല്‍ ചിലര്‍ വന്ന വഴിയങ്ങ് മറക്കും.വന്ന വഴി ഒരിക്കലും മറക്കാത്ത ഒരു പ്രതിഭ ആയിരുന്നു കലാഭവന്‍ മണി. ഒരു നടനായി മാത്രമല്ല നല്ല മനുഷ്യനായും ജീവിച്ച് ജനങ്ങളുടെ പ്രിയപ്പെട്ടവനായി. കുട്ടിക്കാലത്തെ ദാരിദ്രത്തെ അദ്ദേഹം സഹതാപമാക്കാന്‍ തുനിഞ്ഞില്ല.
പകരം പ്രതികൂല സാഹചര്യത്തിനെതിരെ പൊരുതാനുളള ഊര്‍ജ്ജമാക്കി മാറ്റി, നാടിനേയും നാട്ടുകാരേയും സ്‌നേഹിച്ച് പലരേയും സഹായിച്ച് അദ്ദേഹം ജനഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിച്ചു. ചോക്ലേറ്റ് നായക സങ്കല്‍പ്പങ്ങളെ തകര്‍ത്ത് എറിഞ്ഞ് ഒരു ദളിത് യുവാവ് അരങ്ങ് തകര്‍ത്തു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ഒരൊറ്റ ചിത്രം മതി കലാഭവന്‍ മണിയെന്ന കലാകാരനെ അടയാളപ്പെടുത്താന്‍.

തമിഴ്, തെലുങ്ക് അടക്കമുളള ഭാഷകളിലേക്കും മണിയുടെ നടന വൈഭവം കടന്ന് ചെന്നിരുന്നു. മണി ഒറ്റയ്ക്ക് ജീവിതത്തോട് പടവെട്ടി നേടിയതാണ് എല്ലാ സൗഭാഗ്യങ്ങളും ജീവിത വിജയങ്ങളും. എന്നാല്‍ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, പ്രണവ് മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരൊക്കെ പിറന്ന് വീണത് തന്നെ വായില്‍ സ്വര്‍ണക്കരണ്ടിയുമായിട്ടാണ്. സിനിമയിലേക്കുളള കടന്ന് വരവ് ഇവര്‍ക്കൊക്കെ വലിയ കടമ്പയായിരുന്നില്ല.
ഇവരാരും തന്നെ സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവരെ കുറിച്ച് വലിയ ധാരണയൊന്നും ഉളളവരല്ല. അതുകൊണ്ട് സമൂഹത്തിന് വേണ്ടി വലിയ നന്മകളൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല. കലാഭവന്‍ മണി എപ്പോഴും നാടിനോടും നാട്ടുകാരോടും ചേര്‍ന്ന് നിന്നു. ചാലക്കുടി പുഴ സംരക്ഷിക്കാനുളള പ്രതിഷേധത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. താന്‍ പഠിച്ച സ്‌കൂള്‍ ഉദ്ധരിക്കാന്‍ വേണ്ടി ഫണ്ട് നല്‍കി.
കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യത്തിന്റെ ഒരു ഭാഗം പാവങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചു. വിശപ്പിന്റെ വില അറിഞ്ഞവനാണ് കലാഭവന്‍ മണി. ഈയിടെ ദുല്‍ഖര്‍ സല്‍മാന്‍ പറയുകയുണ്ടായി ലയണ്‍ കിംഗ് എന്ന കുട്ടികളുടെ അനിമേഷന്‍ സിനിമയിലെ മുഫാസ മരിക്കുന്നത് കണ്ട് താന്‍ കരഞ്ഞുപോയി എന്ന്. ഇവിടെ ദുല്‍ഖര്‍ അനിമേഷന്‍ സിനിമ കണ്ട് കരഞ്ഞപ്പോള്‍ വിശപ്പില്‍ പ്രാണന്റെ പിടയല്‍ അനുഭവിച്ച കലാഭവന്‍ മണിയുടെ കരച്ചിലാണ് നാം കണ്ടത്.
ഇവിടെ രണ്ട് പേരെയും കുറ്റപ്പെടുത്താനാകില്ല. കാരണം രണ്ട് പേരും വന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ദുല്‍ഖര്‍ പട്ടിണിയും വിശപ്പുമൊന്നും അനുഭവിച്ചിട്ടില്ല. ദുല്‍ഖര്‍ ഇന്ന് തമിഴിലും തെലുങ്കിലുമൊക്കെ വലിയ മാര്‍ക്കറ്റുളള നടനാണ്. ദുല്‍ഖറിന് സോളോ മാര്‍ക്കറ്റ് ആണ് തെലുങ്കിലുളളത്. ഭൂട്ടാനില്‍ നിന്ന് ഇറക്കുമതി ചെയ്ത കാറിന്റെ കോലാഹലം അല്‍പം ശമിച്ചപ്പോള്‍ അടുത്ത തലവേദന വരുന്നു ബിരിയാണി പ്രശ്‌നം. ബിരിയാണി കഴിഞ്ഞ് ഭക്ഷ്യവിഷബാധ വന്നവര്‍ കണ്‍സ്യൂമര്‍ കോടതിയിലേക്ക്.
റോസ് ബിരിയാണി അരിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ദുല്‍ഖര്‍. അദ്ദേഹത്തിന്റെ പരസ്യം കണ്ട് അരി വാങ്ങിയവരാണ് പരാതിക്കാര്‍. അതിന്റെ പേരുദോഷം വന്നുചേര്‍ന്നത് ദുല്‍ഖറിന്. പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതിയില്‍ ദുല്‍ഖര്‍ നേരിട്ട് ഹാജരാകണം എന്നാണ് ഉത്തരവ്.
എന്നാല്‍ ചില ഭാഗ്യങ്ങളും ദുല്‍ഖറിനെ തുണയ്ക്കുന്നുണ്ട്. മുടക്കുമുതല്‍ പോലും നഷ്ടപ്പെടും എന്ന് കരുതിയ ചിത്രമാണ് ലോക. എന്നാല്‍ നൂറ് കണക്കിന് കോടി ആ ചിത്രം ദുല്‍ഖറിന് ലാഭമുണ്ടാക്കി. ലാഭവിഹിതം എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും വീതിച്ച് കൊടുക്കുമെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. മലയാളത്തിലെ ഏക പാന്‍ ഇന്ത്യന്‍ താരം ദുല്‍ഖര്‍ തന്നെയാണ്. ദുൽഖറും ഫഹദുമൊക്കെ സമൂഹത്തിൽ കഷ്ടപ്പെടുന്നവരെ കൂടി സഹായിച്ചിരുന്നുവെങ്കിൽ നന്നായേനെ'' , ആലപ്പി അഷ്റഫ് പറയുന്നു.












Click it and Unblock the Notifications