സ്‌ക്രീനില്‍ നവാസിക്കയെ കാണാന്‍ രഹ്നയെത്തി; മകനെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞു: 'അവരെ വെറുതെ വിട്ടുകൂടെ'
മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കും ടെലിവിഷന്‍ കലാകാരന്മാര്‍ക്കും വലിയ ഞെട്ടല്‍ നല്‍കിയാണ് കലാഭവന്‍ നവാസിന്റെ വിയോഗം സംഭവിച്ചത്. ചോറ്റാനിക്കരയില്‍ ഷൂട്ടിങ്ങിന് വേണ്ടി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. നവാസിന്റെ അപ്രതീക്ഷിത മരണവാര്‍ത്ത കലാ ലോകത്തെ വല്ലാതെ നടുക്കിയിരുന്നു. ഓഗസ്റ്റ് ഒന്നിനാണ് ഉറ്റവര്‍ക്കും കുടുംബത്തിനും തീരാ വേദന നല്‍കി നവാസ് കടന്നുപോയത്. നവാസിന്റെ മരണവുമായി ഇപ്പോഴും ഭാര്യ രഹ്നയും മൂന്നു മക്കളും പൊരുത്തപ്പെട്ടിട്ടില്ല. നവാസിന്റെ നിഴലായി മാത്രം ജീവിച്ച രഹ്നയെ സംബന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു ഭര്‍ത്താവിന്റെ വിയോഗം.
നവാസിന്റെ മരണശേഷം പൊതുവേദികളില്‍ ഒന്നും രഹ്ന പ്രത്യക്ഷപ്പെട്ടിരുന്നില്ല. മാധ്യമങ്ങളില്‍ നിന്ന് തീര്‍ത്തും അകന്ന ജീവിതമായിരുന്നു രഹ്നയുടേതും മക്കളുടേതും. നവാസും രഹ്നയും ഒന്നിച്ച് അഭിനയിച്ച ഇഴ എന്ന ചിത്രം നവാസിന്റെ മരണശേഷം യൂട്യൂബില്‍ റിലീസ് ചെയ്തിരുന്നു. മക്കള്‍ മാത്രമാണ് വല്ലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വാപ്പയെക്കുറിച്ച് ഓര്‍മകള്‍ പങ്കുവയ്ക്കാറുള്ളത്.

ഇപ്പോഴിതാ, നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം എന്ന സിനിമ തിയേറ്ററില്‍ കാണാന്‍ എത്തിയിരിക്കുകയാണ് രഹന. നവാസിക്കയുടെ വേര്‍പാടിന്റെ സങ്കടം ഉള്ളില്‍ ഒതുക്കി വലിയ ഹൃദയവേദനയോടെയാണ് രഹ്ന സിനിമ കണ്ടുതീര്‍ത്തത്. മക്കള്‍ക്കൊപ്പമാണ് രഹ്ന തിയേറ്ററില്‍ ചിത്രം കാണാന്‍ എത്തിയത്. ചിത്രം പൂര്‍ത്തിയായി തീയറ്ററില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചോദ്യങ്ങളുമായി രഹ്നയുടെ വട്ടം കൂടി. തുടര്‍ന്ന് വികാരഭരിതമായ നിമിഷങ്ങളിലൂടെയാണ് തിയേറ്ററിന്റെ പരിസരം കടന്നു പോയത്.
പ്ലീസ്, ഒന്നും പറയാനില്ല, തന്നെ വെറുതെ വിടണമെന്ന് മാധ്യമങ്ങളോട് പറഞ്ഞ് രഹ്ന പെട്ടെന്ന് പൊട്ടിക്കരഞ്ഞു. ഉടന്‍ തന്നെ മകന്‍ അമ്മയെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്തു. മകന്റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് രഹ്ന കരഞ്ഞത് കണ്ടു നിന്നവരെയും കണ്ണീരണിയിച്ചു. ഈ ഘട്ടത്തിലും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒരു നിമിഷവും വിടാതെ രഹ്നയുടെ മുഖം ഒപ്പിയെടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോകള്‍ പങ്കുവെച്ചതോടെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. അവരെ ബുദ്ധിമുട്ടിക്കാതെ വെറുതെ വിട്ടുകൂടെ എന്നാണ് പലരും കമന്റ് ബോക്‌സുകളില്‍ ചോദിക്കുന്നത്. അവരുടെ സ്വകാര്യതയ്ക്ക് ഒരു വിലയുമില്ല എന്നും എന്തിനാണ് ഒരാളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതെന്നും പലരും ചോദിക്കുന്നു.
കല്യാണം കഴിഞ്ഞ് 22 വര്‍ഷമാണ് രഹനയും നവാസും ഒരുമിച്ച് ജീവിച്ചത്. രഹനയെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് രഹ്നയുടെ പിതാവായ കൊച്ചിന്‍ ഹസനാര്‍ പറഞ്ഞു.












Click it and Unblock the Notifications