മോനെ, നീ ചാണകത്തില്‍ വീഴാന്‍ പാടില്ലായിരുന്നു; അഖില്‍ മാരാരെ വിമര്‍ശിച്ച സത്യഭാമയ്ക്കും പരിഹാസം
സോഷ്യല്‍ മീഡിയ താരവും സംവിധായകനും ബിഗ് ബോസ് സീസണ്‍ 5 വിന്നറുമായ അഖില്‍ മാരാരുടെ രാഷ്ട്രീയ പ്രവേശനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയത്. അഖില്‍ മാരാരെ പിന്തുണച്ചും എതിര്‍ത്തും വലിയ ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത്. അഖില്‍ മാരാരെ പിന്തുണച്ചിരുന്ന നിരവധി പേര്‍ പുതിയ തീരുമാനത്തില്‍ എതിര്‍പ്പ് അറിയിച്ച് രംഗത്ത് വന്നിരുന്നു. പൊതുവേ കോണ്‍ഗ്രസ് അനുഭാവിയെന്ന് അറിയപ്പെട്ടിരുന്ന അഖില്‍ മാരാര്‍ എന്‍ഡിഎയുടെ ഘടകക്ഷിയായ ട്വന്റി20യിലാണ് ചേര്‍ന്നത്. അഖില്‍ മാരാരുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ദിവസം ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് അഖില്‍ മാരാര്‍ ട്വന്റി20യില്‍ ചേര്‍ന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും നേതാക്കളില്‍ നിന്ന് അനുകൂല സമീപനം ഉണ്ടാകാതിരുന്നതോടെയാണ് ട്വന്റി20യില്‍ ചേര്‍ന്നത്. കൊട്ടാരക്കരയാണ് അഖിലിന്റെ സ്വദേശം.

പൂര്‍ണമായും ബിജെപിയുടെ ആശയങ്ങളോട് യോജിക്കാനാകാത്തത് കൊണ്ടാണ് ട്വന്റി20യില്‍ ചേരുന്നതെന്ന് അഖില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് അഖില്‍ ഔദ്യോഗികമായി അംഗത്വം എടുത്തത്. ഒരാഴ്ചയിലേറെയായി സാബു എം ജേക്കബുമായി നടത്തിയ തീരുമാനങ്ങള്‍ക്കൊടുവിലാണ് അന്തിമ തീരുമാനം എടുത്തത്. നിയമസഭയില്‍ മറ്റാരെക്കാളും ഉച്ചത്തില്‍ തന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുമെന്ന അവകാശവാദവും അഖില്‍ മാരാര്‍ ഉന്നയിച്ചു.
അതിനിടെ അഖില്‍ മാരാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കലാമണ്ഡലം സത്യഭാമ രംഗത്തെത്തി. പലപ്പോഴും സാമൂഹിക വിഷയങ്ങളില്‍ സത്യഭാമ തന്റെ പ്രതികരണം അറിയിക്കാറുണ്ട്. ഫേസ്ബുക്കിലൂടെയായിരുന്നു സത്യഭാമയുടെ വിമര്‍ശനം. മോനെ നീ ഒരിക്കലും ചാണകത്തില്‍ വീഴാന്‍ പാടില്ലായിരുന്നു എന്നായിരുന്നു സത്യഭാമയുടെ ഉപദേശം. നിന്നെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചവരെ നീ ചതിച്ചില്ലേ എന്നാണ് സത്യഭാമ ചോദിക്കുന്നത്. സത്യഭാമയെ പിന്തുണച്ചും എതിര്‍ത്തും നിരവധി കമന്റുകളാണ് വരുന്നത്. അഖില്‍ മാരാര്‍ ചാണകക്കുഴിയില്‍ വീണുകിടക്കുന്ന ഒരു എഐ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. അഖില്‍ മാരാരെ വിമര്‍ശിച്ച സത്യഭാമയെയും പലരും വിമര്‍ശിക്കുന്നുണ്ട്. 'നിങ്ങളെപ്പോലെ സെപ്റ്റിക് ടാങ്കില്‍ വീഴണമായിരിക്കും' എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
സത്യഭാമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു. നിന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച മറ്റു മതസ്ഥരെ നീ cheat ചെയ്യുകയായിരുന്നില്ലേ? നിന്റെ എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരും. ജനങ്ങൾക്ക് നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാൻ കഴിയില്ല.












Click it and Unblock the Notifications