'അഞ്ച് കല്യാണം സാരിമാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ'? നടി രേഖ രതീഷിനെതിരെ സത്യഭാമ
സോഷ്യല്‍ മീഡിയ ബുള്ളിയിംഗിനെതിരെ രംഗത്ത് വന്ന നടി രേഖാ രതീഷിനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. കഴിഞ്ഞ ദിവസമാണ് രേഖാ രതീഷ് തന്നെ ചില യൂട്യൂബേഴ്സ് തേജോവധം ചെയ്യുകയാണ് എന്ന് ആരോപിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഇട്ടത്. സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അഭിസംബോധന ചെയ്ത് കൊണ്ടുളള വീഡിയോയില്‍ ഇത്തരം യൂട്യൂബേഴ്സിന് എതിരെ നടപടി എടുക്കണം എന്നും രേഖ ആവശ്യപ്പെട്ടിരുന്നു.
രേഖാ രതീഷ് അഞ്ചാം തവണയും വിവാഹിതയാകുന്നു എന്ന തരത്തില്‍ യൂട്യൂബ് അടക്കമുളള സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ വീഡിയോകളും പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം യൂട്യൂബേഴ്സ് കാരണം തനിക്ക് ജീവിക്കാന്‍ പറ്റുന്നില്ലെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ ഇവരാണെന്നും വ്യക്തമാക്കി രേഖ രതീഷ് രംഗത്ത് വന്നത്.

കലാമണ്ഡലം രാമകൃഷ്ണന് മുതല്‍ സ്നേഹ ശ്രീകുമാര്‍ വരെയുളള കലാകാരന്മാരെ അധിക്ഷേപിച്ചും നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ചുമടക്കം വൈറലായ നര്‍ത്തകി കലാമണ്ഡലം സത്യഭാമ ഇപ്പോള്‍ രേഖ രതീഷിന് എതിരെയും രംഗത്ത് വന്നിരിക്കുകയാണ്. സാരി മാറുന്നത് പോലെ കല്യാണം നടത്തിയാല്‍ സോഷ്യല്‍ മീഡിയയിലെ ആളുകള്‍ വെറുതേ ഇരിക്കുമോ എന്നാണ് സത്യഭാമ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
കലാമണ്ഡലം സത്യഭാമയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ''എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. സോഷ്യൽ മീഡിയാ ബുള്ളിയിംഗ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങൾ? അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ? എപ്പോ കേറ്റി വിട്ടൂന്ന് ചോതിച്ചാൽ പോരെ റോക്കറ്റിൽ. നിങ്ങൾ ഒരു പബ്ലിക് ഫിഗർ ആയത് കൊണ്ടാണ് ഇത്രക്കും ടെൻഷൻ. കുറച്ച് നാൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ ഹാപ്പി ആയി ഇരിക്കൂ.. എല്ലാം റെഡി ആകും ഓകെ''.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ രേഖാ രതീഷ് പറയുന്നത് ഇതാണ്: '' ഞാന്‍ മലയാളം സീരിയലുകളില്‍ ജോലി ചെയ്യുന്നത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഒരു മകന് ഉണ്ട്. കഴിഞ്ഞ് ഏഴെട്ട് മാസങ്ങളായി എനിക്ക് ജോലി ഇല്ലാതായി ഞാന്‍ എന്റെ ഫ്ളാറ്റില്‍ കഴിയുകയാണ്. 2-3 മാസങ്ങളായി ഒരു കൂട്ടം യൂട്യൂബേഴ്സ് എന്നെക്കുറിച്ച് വളരെ മോശമായ രീതിയില്‍ ക്യാപ്ഷന്‍സ് കൊടുത്ത് ചിത്രീകരിക്കുകയും ജീവിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു.
മാനസിക സമ്മര്‍ദ്ദം തനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. ഇങ്ങനെയുളള കാര്യങ്ങള്‍ മൂലം കേരളത്തില്‍ ഒരുപാട് ജീവനുകള്‍ പൊലിയുന്നുണ്ട്. മകന് വേണ്ടി കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീയാണ് താന്‍. പക്ഷേ ഈ യൂട്യൂബേഴ്സ് കാരണം മുന്നോട്ട് ജീവിച്ച് പോകാനുളള ശേഷി ഇല്ലാതാവുകയാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേഴ്സ് ആണ് കാരണം. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ തീരുമാനം സര്‍ക്കാര്‍ എടുക്കണം''.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications