Get Updates
Get notified of breaking news, exclusive insights, and must-see stories!

വയറ് പൊട്ടിപ്പോകുന്നത് പോലെ, ബാത്ത്റൂമിൽ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ;അസുഖത്തെ കുറിച്ച് കണ്ണൻ സാഗർ

തിരക്ക് പിടിച്ച ജീവിതത്തിൽ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെ മടിക്കുന്നവരാണ് നമ്മളിൽ പലരും. ഇതിന് ജീവിതത്തിൽ വലിയ വില കൊടുക്കേണ്ടി വരും എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. ഇപ്പോഴിതാ അത്തരത്തിൽ വെള്ളം കുടിക്കാതിരുന്നതിന് തനിക്ക് നേരിടേണ്ടി വന്ന അസുഖത്തെ കുറിച്ച് പറയുകയാണ് നടൻ കണ്ണൻ സാഗർ. ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുതേയെന്നും കണ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

' ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുത് മാനസികമായി, ശാരീരികമായി, ആന്തരികമായി വലിഞ്ഞുമുറുക്കി ഉറക്കവും ക്ഷമയും ഇരിക്കാനും നിക്കാനും നീണ്ടുനിവർന്നൊന്നു കിടക്കുവാനും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാൽ അങ്ങ് കൊക്കയിൽ വീഴുന്ന വേദനയുള്ള അനുഭവം, വയറുപൊട്ടി അകത്തുള്ളത് ഇപ്പോൾ പുറത്ത് പോകുമെന്ന അവസ്ഥ മരിയാതക്കു ഭക്ഷണം കഴിക്കുവാനോ ബാത്ത്റൂമിൽ സ്വസ്ഥമായി ഒന്നുപോയി ഇരിക്കുവാൻ വയ്യാത്ത അന്തരീക്ഷം,

kannansagar2

അറിഞ്ഞു അതും നന്നായി അറിഞ്ഞു ഭൂലോകം കറങ്ങുന്നതും ഇതൊന്നുമറിയാതെ തലവെട്ടം കണ്ടാൽ ഓടിവന്നു വിശേഷങ്ങൾ തിരക്കുന്നവരുടേയും കടന്നു കയറ്റം അപ്പോഴും വയറുമ്പൊത്തി മറുപടിയും പറഞ്ഞു ധാരാളം വെള്ളംകുടിക്ക് എന്ന ഉപദേശവും നൽകി അവർ നടന്നകലും. ചിലർ പച്ചമരുന്നാണ് ഉത്തമമെന്ന ഉപദേശം തരും. മറ്റുചിലർ ഒറ്റമൂലികിട്ടുന്ന സ്ഥലങ്ങളിലെ നമ്പർ തരാമെന്നും ഒന്ന് വിളിച്ചാൽ മതി അസുഖം പമ്പകടക്കുമെന്നും... ഞാനും ഇതുകുറെ അനുഭവിച്ചുവെന്ന പങ്കുവെക്കലും ദീർഘശ്വാസവും വിട്ട് സഹതാപത്തിന്റെ കണിക വിതറി അവരും പോകും,

പക്ഷേ രാത്രിയോടെ ഇവരാരും ഉണ്ടാകില്ല അടുത്ത് ഭാര്യമാത്രം മുക്കലും ഞരുങ്ങലും കൂടുമ്പോൾ ആശുപത്രിയിൽ പോണോ എന്ന ചോദ്യവും വാങ്ങിവെച്ച മരുന്ന് ഒന്നുകൂടെ കഴിക്കെന്ന തലോടലും വീണ്ടും ചെരിഞ്ഞവൾ കിടക്കും രാത്രിയുടെ യാമങ്ങളിൽ എപ്പഴോ അൽപ്പം ആശ്വാസം കിട്ടുമ്പോൾ ഒന്ന് മയങ്ങും കണ്ണുതുറക്കുന്നത് ഈ വേദനയെ സ്വീകരിച്ചുകൊണ്ടാണ് മൂന്ന്നാല്ദിനങ്ങൾ വേദനയുടെസ്വർഗ്ഗലോകം കണ്ടത്
"മൂത്രത്തിൽ കല്ല് "അനുഭവിച്ചവർക്ക് കൃത്യമായി അറിയാം ഇതിന്റെ വ്യാപ്തി, ...

ഇപ്പോൾ വെള്ളമടി (ഒൺലി ജലം)തുടങ്ങി ടാങ്കിൽ വെള്ളം നിറക്കുമ്പോലെ കുടിച്ചുകൊണ്ടേ ഇരിക്കുന്നു ഇപ്പോൾ ശരീരത്തിന്റെ അന്തരീക്ഷം മേഖാവൃതമായി വേദനയുടെ കാറ്റും കോളും കുറഞ്ഞു മൂത്രത്തിൽ കല്ല് അനുഭവിച്ചവരുടെ ഒരു കൂട്ടായിമതന്നെ എനിക്ക് ചുറ്റും ഇപ്പോൾ സംസാരമാണ്, അതുതന്നെ ഒരു വലിയ ആശ്വാസം. ..ജലം അമൂല്യമാണ് അത്‌ പാഴാക്കാതെ കുടിക്കുക പലപല അസുഖങ്ങൾക്കൊപ്പം ഈ അസുഖത്തേയും ആട്ടിയോടിക്കുക. ..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+