Get Updates
Get notified of breaking news, exclusive insights, and must-see stories!

രമേഷ് പിഷാരടി ഈ തിരക്കിലും എന്നെ സഹായിച്ചു; വീഡിയോയുമായി കണ്ണൻ സാഗർ

ബൈപ്പാസ് സർജറിക്ക് വേണ്ടിയുള്ള ചികിത്സാ സഹായം ഉറപ്പാക്കിയവർക്ക് നന്ദി അറിയിച്ച് മിമിക്രി താരം കണ്ണൻ സാഗർ. മിമിക്രി കലാകാരന്മാരുടെ സംഘടനയായ 'മാ' തനിക്ക് വേണ്ട സഹായങ്ങൾ ചെയ്തുതന്നുവെന്നും തിരഞ്ഞെടുപ്പ് തിരക്കിനിടയിലും രമേഷ് പിഷാരടിയും തനിക്ക് ശസ്ത്രക്രിയക്ക് വേണ്ട സഹായങ്ങൾ ഒരുക്കി തന്നുവെന്നും കണ്ണൻ സാഗർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. നടൻ്റെ വാക്കുകൾ ഇങ്ങനെ

'ഞാനിപ്പോ* ആലുവയിലെ രാജഗിരി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. എനിക്കൊരു സർജറി ആവശ്യമായിട്ടുണ്ട്, ബൈപ്പാസ് സർജറിയാണ്. ആറാം തീയതിയാണ് അതിൻറെ ഡേറ്റ് പറഞ്ഞിരിക്കുന്നത്. അതുപ്രകാരം ഞാൻ വന്ന് അഡ്മിറ്റ് ആയി. ഞാൻ ഒരു ഫേസ്ബുക് കുറിപ്പിൽ കൂടി പറഞ്ഞിരുന്നു സുഖമില്ലായമയും എന്റെ അവസ്ഥകളുമൊക്കെ. അത് കേട്ട് എന്നെ സഹായിക്കാൻ എന്റെ പ്രിയപ്പെട്ട സംഘടന മായിലെ ഏറ്റവും പ്രിയപ്പെട്ട സഹോദരങ്ങൾ എന്റെ ഇക്കമാര് എന്റെ ചേട്ടന്മാര് എല്ലാവരും ഓടിയെത്തി. അവരുടെയെല്ലാം അനുഗ്രഹ എന്നോടൊപ്പം ഉണ്ട്.

kannansagar2-

അതുപോലെ എടുത്തു പറയേണ്ടത് പ്രസാദേട്ടൻ, അദ്ദേഹം നിരന്തരം വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. എനിക്ക് ഈ സർജറിക്ക് വേണ്ട എല്ലാ കാര്യങ്ങളും ഒരുക്കി തന്നത് എന്റെ പ്രിയപ്പെട്ട സഹോദരനായ രമേഷ് പുഷാരടിയാണ്. അദ്ദേഹം നല്ല തിരക്കിലാണ്, അദ്ദേഹം എൻറെ മെസ്സേജ് കാണുകയും എന്നെ സഹായിക്കാൻ മുന്നോട്ടു വരികയും ചെയ്തു, വേണ്ടതെല്ലാം ചെയ്തുതന്നു. അതും ത്രയും തിരക്കിനിടയിൽ. എനിക്കൊരു വലിയൊരു ഫൗണ്ടേഷൻ ആണ് ഇത് ചെയ്തു തരുന്നത്. അതിന്റെ ഡീറ്റെയിലും കാര്യങ്ങളും ഒക്കെ ഞാൻ പിന്നീട് അറിയിക്കാം .എന്തായാലും അകമഴിഞ്ഞ് സ്നേഹിക്കുകയും എന്നെ സഹായിക്കുകയും സ്നേഹം കൊണ്ടും സാമ്പത്തികം കൊണ്ടും അന്വേഷണം കൊണ്ടും ഒരുപാട് സ്നേഹിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട സഹോദരി സഹോദരങ്ങൾക്ക് പറഞ്ഞാൽ തീരാത്തത്ര സ്നേഹവും കടപ്പാടും ഉണ്ട് എനിക്ക്. എനിക്കും എൻ്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം',അദ്ദേഹം പറഞ്ഞു.

മാർച്ച് 21 നാണ് തനിക്ക് ഹൃദയത്തിൽ ബ്ലോക്കുണ്ടെന്ന് കണ്ണൻ സാഗർ ആരാധകരെ അറിയിച്ചത്. 'കുറേ ദിവസങ്ങളായി ഞാൻ ആശുപത്രികൾ കയറിയിറങ്ങുന്നു ഇന്നലെ ചങ്ങനാശ്ശേരി ചെത്തിപ്പുഴ st,തോമസ് ഹോസ്പിറ്റലിൽ ആന്റിയോഗ്രാം ചെയ്തു, നഗരഹൃദയത്തിലെ വമ്പൻ ബ്ലോക്ക് പോലെ എന്റെ ഹൃദയത്തെ ബ്ലോക്കുകൾ ചുറ്റി വരിഞ്ഞിരിക്കുന്നു ഉടനേ ബൈപ്പാസ്സ് ശസ്ത്രക്രിയക്കു വിധേയനാകണം എന്നാണ് ഡോക്ടർ പറയുന്നത്. അതിലേക്ക് മറ്റൊരു ആശുപത്രിയുടെ സേവനവും ആവശ്യമായി വരുമെന്നും ഡോക്ടർ അറിയിച്ചു, അതറിഞ്ഞപ്പോൾ മുതൽ ഭാര്യയും മക്കളും നല്ല വിഷമത്തിലാണ് ഞാൻ അവരെ സമാധാനിപ്പിച്ചു പിടിച്ച് നിൽക്കുന്നു,
എന്നൊക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്ര ഒരു തുക ആശുപത്രിയിൽ ചിലവിലേൽക്കാവും. ഞാൻ സംഘടനയിലും ചില സഹപ്രവർത്തകരേയും വിളിച്ചു എന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി', എന്നാണ് താരം ഫേസ്ബുക്കിൽ പങ്കുവെച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+