Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത്

അറിയപ്പോടുന്ന വ്ലോഗറും അവതാരകനുമാണ് കാർത്തിക് സൂര്യ. കാർത്തിക് പങ്കിടുന്ന വീഡിയോകൾ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ പുതിയ വീഡിയോയിലൂടെ തനിക്ക് സംഭവിച്ചൊരു പേടിപ്പെടുത്തുന്ന അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് കാർത്തിക്. രാത്രി ഭക്ഷണം കഴിച്ചപ്പോൾ ശ്വാസകോശത്തിൽ കുടുങ്ങിയെന്നാണ് കാർത്തിക പറയുന്നത്. കാർത്തികിൻ്റെ വാക്കുകളിലേക്ക്

' ഇപ്പോൾ ഞാൻ ഷൂട്ടിൽ നിൽക്കേണ്ട ആളാണ്. പക്ഷേ ഇന്നലെ രാത്രി ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ ഞാനൊന്ന് തുമ്മി. തുമ്മിയത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ, കുറച്ചു നേരം കഴിഞ്ഞപ്പോഴത്തേക്കും ഭാര്യ എന്റെ മുതുകിൽ തടവി ഛർദിപ്പിച്ചുകൊണ്ടിരിക്കുകയാണ്', കാർത്തിക് സൂര്യ പറഞ്ഞു. ഇതിനിടയിൽ എന്താണ് ഉണ്ടായതെന്ന് ഭാര്യയും വിശദീകരിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ മൂന്ന് വട്ടം തുമ്മി, വെള്ളി ചോദിച്ചു, കൊണ്ടു വന്നപ്പോഴേക്കും എൻ്റെ ദേഹത്തേക്ക് കുഴഞ്ഞു വീണു, അനക്കമൊന്നുമില്ല. ഉടൻ തന്നെ അടുത്തുള്ള ചേട്ടൻമാരെ വിളിച്ചു. അവർ വന്ന് എടുക്കുമ്പോഴേക്കും വായിൽക്കൂടെയൊക്കെ ഒലിക്കുന്നുണ്ടായിരുന്നു. കൈയൊക്കെ വിറക്കുന്നുണ്ട്. അപ്പോഴേക്കും ഞാൻ പേടിച്ചു. ആ ചേട്ടൻമാർ വന്ന് നെഞ്ചിന് ഉഴിഞ്ഞപ്പോൾ ഛർദ്ദിച്ചു. കണ്ണൊന്നും തുറന്നിട്ടല്ല ഛർദ്ദിച്ചത് ', എന്നാണ് ഭാര്യ പറഞ്ഞത്.

karthiksurya-

അതുകഴിഞ്ഞ് നേരെ ആശുപത്രിയിലേക്ക് പോയെന്നും കാർത്തിക് സൂര്യ പറഞ്ഞു. ' ആശുപത്രിയിൽ പോകാം എന്ന് പറഞ്ഞത് എനിക്ക് ഓർമയുണ്ട് .നേരെ കാറിൽ കയറി പോണ വഴിക്ക് മൂന്നാല് വട്ടം ഛർദ്ദിച്ചു. ആശുപത്രിയിൽ എത്തി അവിടെ ചെന്ന് ഡ്രിപ്പ് ഇട്ടു.പിന്നെ എക്സ്റേ എടുത്ത് എക്കോ,ബ്ലഡ് ടെസ്റ്റ് എല്ലാം ചെയ്ത് അവസാനം മനസ്സിലായി ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ തുമ്മിയപ്പോൾ ഭക്ഷണം ശ്വാസകോശത്തിലേക്കെത്തി ബ്രെയിനിലോട്ടുള്ള ഓക്സിജൻ ഫ്ലോ കട്ടായി പോയത് കാരണമാണ് ഇത് സംഭവിച്ചതെന്ന്.അവസാനം ഛർദ്ദിച്ചപ്പോഴത്തേക്കും തൊണ്ടയൊക്കെ മുറിഞ്ഞ് ചെറുതായി രക്തമൊക്കെ വന്നു. ഇന്ന് ഷൂട്ടിന് പോകാൻ സാധിച്ചില്ല.

ഇന്നലെ ശരിക്കും അവശനായിപ്പോയി. മനുഷ്യശരീരം എന്ത് ഫ്രെജൈൽ ആണെന്ന് തോന്നിപ്പോയി. ഇന്നലെ ശരിക്കും വർക്ക് കഴിഞ്ഞു വന്ന് നല്ല ക്ഷീണം ആയതുകൊണ്ട് ഒരു ദിവസം ചെറുതായിട്ട് കിടന്ന് ഉറങ്ങിയിട്ട് നാളെ മുതൽ അടുത്ത ദിവസം വ്ലോഗ് എടുക്കാം എന്നുള്ള പ്ലാനിലാണ് ഇരുന്നത്. അതുകൊണ്ടാണ് പുറത്തൊന്നും പോകാതെ ഇവിടെ ഇരുന്ന് ഫുഡ് കഴിച്ചത്. പക്ഷേ അയ്യോ അതൊരു വല്ലാത്ത കഴിപ്പായിപ്പോയി', കാർത്തിക് സൂര്യ പങ്കുവെച്ചു.

അതേസമയം കാർത്തിക്കിൻ്റെ ഭാര്യ വർഷയുടെ ഇടപെടലിനെ സുഹൃത്തുക്കളെല്ലാവരും പുകഴ്തത്തി. അത്രയും ആശങ്ക നിറഞ്ഞ സമയത്തിനിടയിലും സമചിത്തതയോടെയാണ് ശരണ്യ ഇടപെട്ടതെന്നും പരിഭാന്തി കാട്ടാതെ എല്ലാവരുമായും സംസാരിച്ചും കാര്യങ്ങൾ ബോധ്യപ്പെടുത്തിയുമൊക്കെയാണ് ശരണ്യ ആശുപത്രിയിൽ തുടർന്നതെന്നും അവർ പറഞ്ഞു. വീഡിയോക്ക് താഴെ വർഷയെ പുകഴ്ത്തിയാണ് കമൻ്റുകളിൽ ഏറേയും. 'വർഷ അല്ലെങ്കിലും പ്രായത്തെക്കാൾ നല്ല പക്വത ഉള്ള കുട്ടി/യാണ്. റ്റുവേഷൻ അനുസരിച്ചു പെരുമാറാൻ അറിയുക,അത് ഹാൻ്റിൽ ചെയ്യുക എന്നത് തന്നെ ആണ് ഏറ്റവും വലുത്. നല്ലൊരു ബോണ്ടിങ്ങുണ്ട്. കാർത്തിക്കിന് വേണ്ടി ദൈവം കാത്തു വെച്ച കുട്ടി', എന്നാണ് ഒരാളുടെ കമൻ്റ്. 'അസുഖം വന്നപ്പോൾ ഭാര്യ കൈകാര്യം ചെയ്തത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു... ഇങ്ങനെ ഒപ്പം നിൽക്കുന്ന ജീവിത പങ്കാളി ഉണ്ടെങ്കിൽ എന്ത് കഷ്ടവും എളുപ്പം കടക്കാം', എന്നായിരുന്നു മറ്റൊരു കമൻ്റ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+