കാവ്യ മാധവൻ നന്ദിയില്ലാത്തവളാണെന്ന് പറയാറുണ്ട്, അങ്ങനെയാണ് ഭാവന വരുന്നത്; ശാന്തിവിള ദിനേശ് പറഞ്ഞത്
ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത ചിത്രമാണ് ബംഗ്ലാവിൽ ഔദ. ലാൽ, ഭാവന, സാജൻ സൂര്യ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചത്. 2005 ൽ പുറത്തിറങ്ങിയ ചിത്രം വലിയ പരാജയമായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുന്ന ശാന്തിവിളയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. പല മുൻനിര താരങ്ങളെ സമീപിച്ചിട്ടും അവരൊന്നും തന്നോട് സഹാകരിച്ചില്ലെന്ന് ശാന്തിവിള പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'ബംഗ്ലാവിൽ ഔദയിലെ നായക കഥാപാത്രം ചെയ്യാനായി ആദ്യം സമീപിച്ചത് കലാഭാവൻ മണിയെ ആണ്. വെട്ടം എന്ന് പറഞ്ഞ പടത്തിന്റെ ക്ലൈമാക്സ് ചിത്രാജ്ഞലിയിൽ നടക്കുമ്പോഴാണ് ഞാൻ മണിയെ കണ്ട് കഥ പറയാൻ പോകുന്നത്. കഥ കേട്ട് മണിയൊരു തുക പറഞ്ഞു. അന്ന് മണി വാങ്ങിക്കുന്ന എമൗണ്ട് അല്ല ,എന്നിട്ട് പോലും ഞാനത് കമ്മിറ്റ് ചെയ്തു. ഡബിൾ റോൾ അയാൾക്ക് ഭയങ്കര ഇഷ്ടപ്പെട്ടു, ചെയ്യാം എന്ന് ഏറ്റ ശേഷമാണ് മണി മാറിയത്. മാക്ടയുടെ ജനൽ ബോഡിയിൽ ഞാൻ ഒരു പ്രസംഗം നടത്തി, ആ പ്രസംഗത്തിൽ ഞാൻ പറഞ്ഞു ചുവരുണ്ടെങ്കിലേ ചിത്രം വരക്കാൻ പറ്റൂ എന്ന്. നമ്മൾ കാശു മുടക്കുന്ന നിർമ്മാതാക്കളുടെ കൂടെ നിൽക്കണം താരങ്ങളുടെ കൂടെയല്ല എന്ന് പറഞ്ഞു. ഈ പ്രസംഗം ഷാജി കൈലാസ് ലൈവിൽ ബോംബയിലുള്ള മണിക്ക് കേൾപ്പിച്ചു കൊടുത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ ഷാജി പാര വെച്ചു എന്ന് ഞാൻ പറയില്ല. കാരണം പ്രസംഗം കഴിഞ്ഞപ്പോൾ ആ ഫോൺ കൊണ്ടുവന്ന് എനിക്ക് തന്നു. ഫോണെടുത്തപ്പോൾ മണി ലൈനിൽ ഉണ്ട് .

ഞാൻ എടുക്കുമ്പോൾ അയാൾ എന്നോട് ചോദിക്കുകയാണ് താരങ്ങൾക്ക് ഒരു വിലയും ഇല്ല എന്നൊക്കെ നിങ്ങൾ സംസാരിക്കുന്നു ,സുരേഷ് ഗോപിചേട്ടൻ ആശുപത്രിയിൽ കിടന്നപ്പോൾ ഒന്ന് കാറിൽ യാത്ര ചെയ്ത പരിചയം വെച്ചാണ് ഞാൻ നിങ്ങൾക്ക് ഡേറ്റ് തന്നത് എന്ന്. ഞാൻ പറഞ്ഞു വെരി സോറി നിങ്ങൾ എനിക്ക് ഡേറ്റ് തന്നത് ഞാൻ ഒരു കഥ നിങ്ങളോട് പറഞ്ഞപ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടു, നിങ്ങൾ ഇതുവരെ വാങ്ങാത്ത ഒരു എമൗണ്ട് ചോദിച്ചപ്പോൾ ഞാൻ തരാം എന്ന് പറഞ്ഞു, അതാണ് ഗിവ് ആൻഡ് ടേക്ക് എന്ന് സിനിമയിൽ പറയുന്നത്. അല്ലാതെ നിങ്ങൾ എനിക്ക് തന്ന ഔദാര്യമല്ല ,മണി അതങ്ങനെ പറയേണ്ട എന്ന്. ഞാൻ ഒന്ന് ആലോചിക്കട്ടെ നാളെ വൈകുന്നേരം ഞാൻ ഹൈദരാബാദിൽ നിന്ന് ചാലക്കുടി എത്തും മറ്റന്നാൾ കാലത്ത് വിളിക്കും എന്ന് പറഞ്ഞ് മണി ഫോണ്‍ വെച്ചു. എന്നാൽ രാത്രി ആലോചിച്ച് ഞാൻ തീരുമാനിച്ചു, ഈ സിനിമയിൽ മണി വേണ്ടെന്ന്.
രാവിലെ എഴുന്നേറ്റ് ലാലിനെ വിളിച്ച് കാണണമെന്ന് പറഞ്ഞു.കാര്യം ഞാൻ പറഞ്ഞു. അദ്ദേഹം പറഞ്ഞു ഞാൻ സിനിമയിൽ വന്നിട്ടേ ഉള്ളൂ ഞാൻ ഇതുപോലുള്ള ഒരു ക്യാരക്ടർ ഒന്നും ചെയ്യാറായിട്ടില്ല, അതുകൊണ്ട് നീ മണിയുമായിട്ട് കോംപ്രമൈസ് ചെയ്യുന്നുവെന്ന്. എന്നാൽ താങ്കളില്ലെങ്കിൽ ഞാൻ ഈ സിനിമ ചെയ്യില്ലെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണെങ്കിൽ ഞാൻ ചെയ്യാം എന്ന് പറഞ്ഞാണ് പുള്ളി ചെയ്യുന്നത് .പുള്ളി തന്നെ എന്നോട് പറഞ്ഞു ദിനേശേ ഇത് ഓടൂല്ല എന്നെ വെച്ച് എന്ന്. കാരണം ഒന്നാമത് പടം തുടങ്ങി മൂന്നാമത്തെ സീനിൽ അയാൾ പ്രേതമാവുകയാണ്. എടുത്തു വളർത്തുന്ന പയ്യന്റെ വേഷം നല്ല ആരെയെങ്കിലും വെക്കാൻ പറഞ്ഞു. ഞാൻ അങ്ങനെ ഇന്ദ്രജിത്തിനെ കണ്ടു ,കുഞ്ചാക്ക ബോബനെ കണ്ടു, ജയസൂര്യയെ കണ്ടു എന്തിനു പറയുന്നത് ഒരു വകയ്ക്കും ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ആ കൃഷ്ണ എന്ന് പറഞ്ഞ നടനെ വരെ കണ്ടു. അവന് അഡ്വാൻസ് വരെ കൊടുത്തു എന്നിട്ട് അവൻ അവസാനം മാറി കളഞ്ഞു.
ഭാവന തന്നെ അഭിനയിച്ചത് നവ്യാ നായര അടക്കം ഞാൻ സമീപിച്ചതാണ്. ഞാൻ ഇപ്പോഴും കാവ്യ മാധവനെ കളിയാക്കുന്ന ഒരാളാണ് അതായത് ആദ്യമായിട് ഒരു പടം ഡയക്ട് ചെയ്യാൻ നിന്റെ ഒരു ഡേറ്റ് ചോദിച്ചപ്പോൾ തരാത്തവളാണ് ,നീ നന്ദി കേട്ടവളാണ് എന്നൊക്കെയാണ് ഞാൻ പറയാറ്. അയ്യോ ചേട്ടാ എനിക്ക് അറിഞ്ഞുടായിരുന്നു ചേട്ടനെ എന്നൊക്കെ അവൾ പറയും. അങ്ങനെ ഉള്ളിടത്താണ് ഭാവന അഭിനയിച്ചത്.












Click it and Unblock the Notifications