കാവ്യ മാധവൻ ആ കാണിക്കുന്നത് അഭിനയം? നടി പറഞ്ഞ കാരണം..'മുഖത്ത് പിച്ചിയാണോ സ്നേഹം കാണിക്കൽ'
ചൈൽഡ് ആർട്ടിസ്റ്റ് ആയി എത്തി മലയാള സിനിമയിൽ നായിക സ്ഥാനത്ത് തിളങ്ങി നിന്ന താരമാണ് കാവ്യ മാധവൻ. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാവ്യ ആദ്യമായി നായികയാകുന്നത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ ദിലീപിൻ്റെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് കരിയറിൽ കാവ്യയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ സിനിമയിൽ സജീവമല്ല കാവ്യ. ദിലീപുമായുള്ള വിവാഹത്തോടെ അവർ അഭിനയം പൂർണമായി ഉപേക്ഷിച്ചു.
എന്നാൽ അഭിനയിച്ച് തുടങ്ങിയ കാലത്ത് തനിക്ക് ഒരിക്കൽ പോലും ഇടവേളകൾ എടുക്കേണ്ടി വന്നിട്ടില്ലെന്നാണ് മുൻപ് കാവ്യ പറഞ്ഞത്. അമൃത ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിൻ്റെ പ്രതികരണം. അന്ന് കാവ്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ

' അഞ്ചു വയസ് തൊട്ട് ചൈൽഡ് ആർട്ടിസ്റ്റ് ആയിട്ട് അഭിനയിച്ചയാളാണ് ഞാൻ, നായിക ആവാൻ എല്ലാവർക്കും ഒരു ഗ്യാപ്പ് ഉണ്ടാകും . എനിക്ക് അതും ഉണ്ടായില്ല.ഒൻപതാം ക്ലാസിലാണ് നായിക ആവുന്നത്. അഴകിയരാവണനും ചന്ദ്രൻ ഉദിക്കുന്ന ദിക്കലും തമ്മിൽ മൂന്ന് വർഷത്തെ ഇടവേളയേ ഉള്ളൂ എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. കാരണം ഞാൻ വളർന്നതും പെട്ടെന്നായിരുന്നു .കളിച്ച് നടക്കേണ്ട പ്രായത്തിൽ ഞാൻ ജോലി ചെയ്തു.
ആൾക്കാര ചോദിക്കാറുണ്ട് സത്യം പറ പൊട്ടിയിട്ട് അഭിനയിക്കുല്ലേയെന്ന്. എല്ലാവരും പൊട്ടി എന്ന് വിചാരിക്കണം, മന്ദബുദ്ധി എന്ന് വിളിക്കണം എന്നൊക്കെ ആരെങ്കിലും ആഗ്രഹിക്കുമോ. അങ്ങിനെയൊരു ഇമേജ് കൊണ്ടുള്ള ഗുണം ധൈര്യത്തിൽ എന്തും പറയാം. കാരണം അബദ്ധം അഥവാ പറ്റിയാലും ക്ഷമിക്കാനുള്ള ഒരു മനസ് ആളുകൾ കാണിക്കും. അത് കാവ്യാണ് പറഞ്ഞത് എന്ന് കണക്കാക്കും. എന്തെങ്കിലും ഒരു പ്രോഗ്രാം ഒക്കെ ഉണ്ടെങ്കിൽ അതിൽ എന്നെ പ്രസംഗിക്കാൻ വിളിച്ചാൽ നമ്മുടെ സിനിമയിലൊക്കെ ഉള്ളവർ തന്നെ ഒരു ചിരിയാണ് എന്തിനാണ് ഈ ചിരി, നമുക്ക് അടുത്തത് ചിരിക്കാനുള്ള ഒരു വിഷയം ഒക്കെ കിട്ടാൻ പോകുന്നുണ്ട് എന്നുള്ള ഒരു സൂചകം.
ആളുകൾ വലിയ സ്നേഹത്തോടെ പ്രതികരിക്കുന്ന സന്ദർങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ അമ്പലത്തിൽ ഇങ്ങനെ തൊഴുതുകൊണ്ടിരിക്കുകാണ്. അപ്പോൾ ഒരു അമ്മ വന്നിട്ട് എന്താ മുടി വെട്ടിയത് എന്ന് പറഞ്ഞ് എൻ്റെ കവിളിൽ പിച്ചി. കണ്ണിൽ നിന്നൊക്കെ വെള്ളം വന്നിട്ട്, ഉപദ്രവിച്ചിട്ട് ആരെങ്കിലും സ്നേഹം കാണിക്കോ', അൽപം നീരസത്തോടെ കാവ്യ പറഞ്ഞു വെച്ചു.
ഏട്ടനുമായുള്ള ബന്ധത്തെ കുറിച്ചും കാവ്യ സംസാരിച്ചു. ' എന്റെ ചേട്ടൻ എന്ന് പറയുന്ന ആള് പുറത്തൊക്കെ പോയിട്ട് പഠിച്ചതാണെങ്കിലും തനി നാട്ടിൻപുറത്തുകാരനാണ്. പുറത്തൊക്കെ പോയി ഞാൻ ആരോടെങ്കിലും അധികമായി മിണ്ടിയാൽ നീ പെണ്ണാണ്, കുറച്ചൊക്കെ അടക്കവും ഒതുക്ക ഒക്കെ വേണം എന്നൊക്കെ സംസാരിക്കുന്ന ആളാണ്. ലിപ്സ്റ്റിക്കിന് ലൈനർ ഇട്ടാൽ തന്നെ എന്തിനാണ് ഇതൊക്കെ ഇടുന്നത്, സിമ്പിൾ ആക്കിക്കൂടെയെന്നൊക്കെ ചോദിക്കുന്നയാളാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ആരോപണങ്ങളെ കുറിച്ചൊന്നും ആലോചിക്കാറില്ല. കുഞ്ഞീ, എപ്പോഴും നമ്മുടെ ഉള്ളിൽ കുറ്റബോധം വരാതിരിക്കാൻ നോക്കണം അത് വന്നു കഴിഞ്ഞാൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറയും. എന്റെ കൂടെ എന്റെ അച്ഛനും അമ്മയും ഉണ്ട്, അവർക്കറിയാം ഞാൻ എങ്ങനെയാ എന്നുള്ളത്. അതിനേക്കാൾ എനിക്കറിയാം ഞാൻ എന്താണെന്ന്. പിന്നെ എന്താണ്. എല്ലാവരെ കൊണ്ടും നല്ലത് പറയിപ്പിക്കാൻ ഒരിക്കും പറ്റില്ല', താരം വ്യക്തമാക്കി.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications