'അത് കാണുമ്പോൾ മഹാലക്ഷ്മി കാവ്യയോട് പറയും അമ്മയോട് അച്ഛന് സ്നേഹമില്ലെന്ന്';കുടുംബത്തെ കുറിച്ച് ദിലീപ്
ദിലീപിൻ്റെ കുടുംബ വിശേഷം അറിയാൻ ആരാധകർക്ക് താത്പര്യം ഏറെയാണ്. കാവ്യയേയും മഹാലക്ഷ്മിയേയും മീനാക്ഷിയേയും കുറിച്ചെല്ലാം ദിലീപ് അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. ഇപ്പോഴിത കാവ്യയുടെ തിരിച്ചുവരവിനെ കുറിച്ചും മക്കളെ കുറിച്ചുമുള്ള ചോദ്യങ്ങൾക്കുമെല്ലാം മറുപടി നൽകുകയാണ് നടൻ. തൊണ്ണൂറുകളിലെ ദിലീപ് സിനിമകളുടെ ആരാധകർക്ക് അറിയാനുള്ള കാര്യങ്ങൾ എന്ന പേരിൽ മൈൽ സ്റ്റോണ്‍ മേക്കേഴ്സ് നടത്തിയഅഭിമുഖത്തിലാണ് നടൻ മനസുതുറന്നത്.
ഇതുവരെ ചെയ്ത സിനിമകളിൽ ഏറ്റവും നന്നായി ഡാൻസ് ചെയ്തു എന്ന് തോന്നിയ സിനിമ ഏതാണെന്നായിരുന്നു അഭിമുഖത്തിലെ ഒരു ചോദ്യം. മീശ മാധവിലെ ചിങ്ങമാസം എന്ന പാട്ടിന് ചുവടുവെച്ചതാണെന്നായിരുന്നു ദിലീപിൻ്റെ മറുപടി. 'സിഐഡി മൂസയില ചിലമ്പൊലിക്കാറ്റ് , പിന്നെ ചാന്തുപൊട്ടിലെ ഓമന ഓമനപ്പുഴ പാട്ട് അങ്ങനെ കുറെ തോന്നിയിട്ടുണ്ട്', താരം പറഞ്ഞു. എപ്പോഴെങ്കിലും ഐഡന്റിറ്റി റിവീൽ ചെയ്യാതെ സ്വന്തം സിനിമ തിയറ്റേഴ്സിൽ എവിടെയെങ്കിലും പോയിന് റെസ്പോൺസ് നേരിട്ട് അറിഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ഞാൻ ഇപ്പോഴും പോകാറുണ്ടെന്ന് താരം പറഞ്ഞു. നമ്മുടെ തിയേറ്റിലൊക്കെ സ്ഥിരമായിട്ട് ഞാൻ പോയിരുന്നു, ആൾക്കാരുടെ കൂടി ഇരുന്ന സിനിമ കണ്ടിട്ടുണ്ട്. പലരും എന്നെ തിരിച്ചറിഞ്ഞിട്ടില്ല,നടൻ പറഞ്ഞു.

ശരീര സൌന്ദര്യത്തിന് ജിമ്മിൽ പോകുന്ന ആളല്ല താനെന്നും ദിലീപ് വ്യക്തമാക്കി. സിനിമയ്ക്ക് ആവശ്യമാണെങ്കിൽ പോകും. പൊതുവെ ഇത്തരം കാര്യങ്ങളിൽ മടിപിടിച്ചിരിക്കുന്ന ആളാണ്. ഭക്ഷണ കാര്യത്തിൽ അങ്ങനെ പ്രീയപ്പെട്ട ഭക്ഷണങ്ങളൊന്നുമില്ല. തിരിച്ച് കടിക്കാത്ത എന്ത് ഭക്ഷണവും കഴിക്കും. വീട്ടിലിരിക്കുമ്പോൾ രാവിലത്തെ ഭക്ഷണം കഴിഞ്ഞാലുള്ള പ്രധാന ടെൻഷൻ ഉച്ചയ്ക്ക് കഴിക്കാൻ എന്ത് വേണമെന്ന ചോദ്യമാണ്. എന്താണ് വേണ്ടത് പെങ്ങളൊക്കെ വന്ന് ചോദിക്കുമ്പോൾ ആശങ്കയായിരിക്കും, എന്ത് പറയുമെന്ന് തോന്നും. അതുകഴിഞ്ഞ് കഴിയുമ്പോൾ വൈകുന്നേരം അടുത്ത ചോദ്യമെത്തും എന്താണ് രാത്രി കഴിക്കാൻ വേണ്ടതെന്ന്. ഇതിന് ഉത്തരം പറയുകയെന്നത് ടെൻഷൻ പിടിച്ച പരിപാടിയാണ്.
മഹാലക്ഷ്മി ശരിക്കും ഒരു വെജ് മൂഡിൽ ഉള്ള ആളാണ്, ആള് ചോറ് തൈരിന്റെ ആളാണ്. ജങ്ക് ഫുഡ്സിനോട് ചെറിയ ഒരു താല്പര്യം ഈ പാസ്തയൊക്കെ. പക്ഷേ ഈ പാസ്ത അങ്ങനെയൊക്കെ. എന്നാലും ബിരിയാണി ആണെങ്കിലും തൈര് വേണം എന്ന് പറയുന്നപോലെ ഒരാളാണ്. പിന്നെ മീനാക്ഷി എല്ലാ ഭക്ഷണവും കഴിക്കും.
മഹാലക്ഷ്മി ബബയുടെ ഫസ്റ്റ് ടീസർ കണ്ടപ്പോൾ ഓടിവന്ന് കെട്ടിപിടിച്ചിട്ട് അച്ഛാ സൂപ്പർബ് എന്ന് പറഞ്ഞു.സിനിമയെ കുറിച്ച് കമൻ്റ് ചെയ്യാറൊന്നും ആയിട്ടില്ല. പക്ഷെ ഞാനൊരു സിനിമ നടൻ ആണെന്ന് അവൾക്ക് അറിയാം. നമ്മൾ വേറെ ഹീറോയിനെ ഒക്കെ കെട്ടിപ്പിടിച്ച് അഭിനയിക്കുന്ന സമയത്ത് പുള്ളി കാവ്യയോട് പറയും അമ്മയോട് വലിയ ഇഷ്ടമൊന്നുമില്ല കേട്ടോയെന്ന്, ചിരിച്ചുകൊണ്ട് ദിലീപ് പറഞ്ഞു.
മലയാളത്തിലെ മികച്ച ജോഡികളായിരുന്നു കാവ്യയും ദിലീപും. വിവാഹത്തിന് ശേഷം കാവ്യ സിനിമയിൽ അഭിനയിച്ചിട്ടില്ല. ഇരുവരും കൂടിയുള്ള സിനിമ എന്നുണ്ടാകുമെന്ന കാത്തിരിപ്പിലാണ് അവരുടെ ആരാധകർ. അങ്ങനെയൊരു പ്രൊജക്ട് ഉണ്ടാകുമോയെന്ന ചോദ്യത്തിന്കുറെ ആൾക്കാർ വന്നിട്ട് അങ്ങനെ ഒരു സംഭവം വേണമെന്ന് പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ സിനിമ ചെയ്യും എന്നുും അഭിമുഖത്തിൽ ദിലീപ് പറഞ്ഞു.
' ജീവതത്തിൽ ഒരു പ്ലാനിങ്ങും ഇല്ലാണ്ട് പോകുന്ന ഒരാളാണ് ഞാൻ. 101 ശതമാനം ദൈവത്തിൽ വിശ്വസിക്കുന്ന ആളാണ്. ഞാൻഎന്താ കൊച്ചു കാര്യങ്ങളേ ചെയ്യുന്നുള്ളൂ, വലിയ പ്രസ്ഥാനങ്ങൾ ചെയ്യുന്ന ആൾക്കാരുടെ തലവേദന എന്തായിരിക്കും ,അവരുടെ കീഴിൽ ലക്ഷക്കണക്കിന് ജോലിക്കാരുണ്ടാകും, അതൊക്കെ നോക്കി നടത്താൻ നമ്മൾ ഒന്നും ചെയ്യുന്നില്ല .പക്ഷേ ഈ ഒന്നും ചെയ്യാത്ത നമുക്ക് തന്നെ ഇരിക്കപ്പൊറുതി ഇല്ല. മറ്റുള്ളവരുടെ കാര്യം ആലോചിക്കുമ്പോഴാണ് ഞാൻ ശാന്തനായിട്ട് ഇരിക്കുന്ന. എന്നെക്കാൾ എത്ര പ്രശ്നങ്ങൾ അവർക്ക് ഉണ്ടാകും എന്ന് ആലോചിക്കുമ്പോൾ നമ്മൾ കൂൾ. ശാന്തമായിട്ട് ഇങ്ങനെയൊക്കെ ജീവിക്കുക പോവുക എന്നുള്ളതാണ് ഏറ്റവും നല്ലത്', താരം വ്യക്തമാക്കി.












Click it and Unblock the Notifications