വീണ്ടുമൊരു വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ മീനാക്ഷി പറഞ്ഞത് ഇതായിരുന്നു;ദിലീപ് പറഞ്ഞത്
മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. അന്ന് അതിൻ്റെ പേരിൽ ദിലീപിന് കടുത്ത വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ രണ്ടാം വിവാഹം എന്ന തീരുമാനിത്തിലേക്ക് താൻ എത്തിയതിന് കാരണം തുറന്ന് പറയുന്ന ദിലീപിൻ്റെ പഴയൊരു അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലെ വാക്കുകൾ ഇങ്ങനെ
' കാവ്യയെ കല്യാണം കഴിച്ചു എന്നുള്ളതിന്റെ പേരിൽ ഒരുപാട് ആൾക്കാർ കിടന്ന് ബഹളം ഉണ്ടാക്കുന്നുണ്ട്. രണ്ട് കാര്യങ്ങൾ ചിന്തിക്കേണ്ടത് ഒന്ന് ഞാൻ എന്റെ മുൻ ഭാര്യയെ ഇപ്പുറത്ത് നിർത്തിയിട്ടല്ല ഞാൻ ഒരാളെ കല്യാണം കഴിച്ചത്. ഡിവോഴ്സ് കഴിഞ്ഞ് ഞാൻ ഒന്നോ രണ്ടോ വർഷം കഴിഞ്ഞിട്ടാണ് ഒരാളെ കല്യാണം കഴിച്ചത്. പക്ഷേ ഈ കഴിഞ്ഞ മൂന്നര വർഷത്തിൽ എന്റെ ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടായിപ്പോൾ ഒരാളും സംസാരിക്കാനോ ചിന്തിക്കാനോ ഒന്നും വന്നിട്ടില്ല. വഴക്കിട്ട് നിൽക്കാനും പരിഭവം കാണിക്കാനും ഒരുപാട് ആളുണ്ട്. 13, 14, 15, 16 വയസിലുള്ള കുട്ടിക്ക് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന്. അവൾക്ക് എന്നോട് പറയുന്നതിന് പരിമിതിയുണ്ട്.

എന്റെ പ്രശ്നങ്ങൾ കണ്ടിട്ട് എന്റെ സഹോദരി ഒരു രണ്ടര വർഷം എന്റെ കൂടെ വന്ന് നിന്നു. അവരുടെ വീടും അടച്ചുപൂട്ടി ഞങ്ങളുടെ വീട്ടിൽ ഒരു മുറിക്കകത്ത് വന്ന് അവർ മൂന്നാല് പേർ താമസം തുടങ്ങി. നീ എന്ത് ലൈഫ് ആണ് ഈ നയിക്കുന്നതെന്ന് എൻ്റെ സുഹൃത്തുക്കൾ ചോദിക്കും. ലൊക്കേഷനിൽ പോയാൽ മകളെ കുറിച്ച് തന്നെയായി ചിന്ത. അങ്ങനെ വീണ്ടുമൊരു വിവാഹം കഴിക്കാൻ പലരും എന്നെ നിർബന്ധിച്ചു. ഇനിയൊരു കല്യാണം ശരിയാവില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. എനിക്ക് അറിയാത്ത ഒരാളെ കല്യാണം കഴിച്ചാൽ കമ്മ്യൂണിക്കേഷൻ ശരിയാവില്ല.അങ്ങനെ ഒരുപാട് ആലോചിച്ച് ഞാൻ മകളോട് സംസാരിച്ചു. ആദ്യം അവൾ എന്നെ കളിയാക്കി, മതിയായില്ലേ എന്നായിരുന്നു ചോദിച്ചത്.
ഞാൻ ഒരു കല്യാണം കഴിക്കുകയാണെങ്കിൽ ഈ ഒരാൾ എന്റെ പേരിലാണ് ബലിയാടായത്,അത് കഴിഞ്ഞ് ഇങ്ങനെ ഒരു അവസ്ഥ കൂടി ആയ സ്ഥിതിക്ക് ഞാൻ വിശ്വസിക്കുന്നത് ദൈവത്തിന്റെ മുമ്പിൽ ഞാൻ എനിക്ക് എനിക്ക് തോന്നുന്ന ഒരു ശരി എന്ന് പറയുന്നത് ഇതാണ്. കാവ്യയെ ഞാൻ കല്യാണം കഴിക്കുന്നത് എന്റെ സ്വപ്നത്തിൽ വിചാരിച്ചിട്ടില്ല. കാവ്യ എന്ന് പറയുന്ന ഒരാൾ അനുഭവിക്കുന്ന പ്രശ്നങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്.
ഞാൻ എന്റെ വീട്ടിൽ ഇത് അവതരിപ്പിച്ചു, മോളോട് പറഞ്ഞു, എനിക്ക് ഇഷ്ടാണ് അച്ഛാ പരിചയം ഉള്ള ആളല്ലേയെന്നാണ് അവള് പറഞ്ഞത്.നമ്മൾ ഇനി അവരുടെ വീട്ടിൽ ചോദിക്കണമല്ലോ."പക്ഷെ അവരുടെ വീട്ടിൽ ചെന്നപ്പോൾ ഞാൻ വളരെ ഓപ്പോസിറ്റ് ആയിട്ടുള്ള റിയാക്ഷൻ ആണ് കണ്ടത്. കാവ്യയുടെ അമ്മ സമ്മതിച്ചില്ല. അവളുടെ അമ്മ പറഞ്ഞു, ദിലീപ്, അത് ശരിയാവില്ല. നമുക്ക് വേറെ കല്യാണവും കാര്യങ്ങളും ഒക്കെ ആലോചിക്കുന്നുണ്ട്. ഒന്നാമത് ദിലീപിന്റെ ലൈഫ് പോയത് മുഴുവൻ കാവ്യയുടെ പേരിലാണ് എന്നുള്ള സംസാരം ഉണ്ട്. ആ ഗോസിപ്പ് മുഴുവൻ സത്യമായിരുന്നു എന്ന് എല്ലാവരും പറയുമെന്ന്.
ഞാൻ ഇനി എനിക്ക് പരിചയമില്ലാത്ത ഒരാളെ കല്യാണം കഴിച്ചാൽ, ഇവിടുത്തെ മഞ്ഞപ്പത്രക്കാരും മറ്റുള്ള ആൾക്കാരും എഴുതും അവൻ രണ്ടുപേരുടെ ജീവിതം നശിപ്പിച്ചിട്ട് മൂന്നാമതൊരാളെ തുലക്കാനായിട്ട് ഇറങ്ങിയിരിക്കുകയാണെന്ന്. പിന്നെ അത് മാത്രമല്ല, എന്റെ ഏറ്റവും വലിയ പ്രോമിനൻസ് ഞാൻ ലൈഫിൽ കൊടുക്കുന്നത് എന്റെ മകളാണ്. അവളെ ഉൾക്കൊള്ളുന്ന, അവളെ നന്നായി നോക്കാവുന്ന, അവളെ അറിയാവുന്ന ഒരാൾക്കല്ലാതെ, ആ ഒരു കമ്മ്യൂണിക്കേഷൻ ശരിയാവില്ല'












Click it and Unblock the Notifications