Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു ചേച്ചിയ്ക്ക് തെറ്റിധാരണ ഉണ്ടായിരുന്നില്ല, എന്നോട് ചോദിച്ചത് ഇതായിരുന്നു'; കാവ്യ മാധവൻ പറഞ്ഞത്

മഞ്ജു-ദിലീപ് വിവാഹമോചനത്തിന് കാരണം ദിലീപും കാവ്യയും തമ്മിലുള്ള വിവാഹേതര ബന്ധമാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ഒരിക്കൽ പോലും അങ്ങനെയൊരു തെറ്റിധാരണ മഞ്ജു വാര്യർക്ക് ഉണ്ടായിരുന്നില്ലെന്നാണ് കാവ്യ മാധവൻ പറഞ്ഞത്. മുൻപ് ഇത് സംബന്ധിച്ച് കാവ്യ നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. മഞ്ജു വാര്യരും കാവ്യ മാധവനും തമ്മിലുള്ള ബന്ധം എങ്ങനെയാണെന്ന ചോദ്യത്തിന് മനോരമ ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം വായിക്കാം

'ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഞാൻ മഞ്ജു ചേച്ചിയുടെ വലിയൊരു ഫാൻ ആയിരുന്നു. പക്ഷേ ഇപ്പോൾ ഒരു ആർട്ടിസ്റ്റ് എന്നതിനേക്കാൾ ഉപരി ഒരു സ്ത്രീ എന്നുള്ള രീതിയിൽ ,ഒരു ഭാര്യ എന്നുള്ള രീതിയിൽ ഒരു അമ്മ എന്നുള്ള രീതിയിൽ, ഞാൻ മഞ്ജു ചേച്ചിയുടെ വലിയൊരു ഫാൻ ആണ്. ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. ഞങ്ങൾ രണ്ടുപേരും ഒരേ മാസമാണ് ജനിച്ചത്. ഞങ്ങളുടെ രണ്ടുപേരുടെയും പിറന്നാൾ ഞങ്ങൾ ഒരിക്കലും മറക്കാറില്ല. അതിനൊക്കെ ഞങ്ങൾ വിളിച്ച് വിഷ് ചെയ്യാറുണ്ട് .കാണുന്നത് വളരെ അപൂർവ്വമായിട്ടാണ്. ചില കല്യാണങ്ങളൊക്കെ വരുമ്പോഴേ കാണുന്നുള്ളൂ .അല്ലാതെ കാഴ്ചകൾ വളരെ കുറവാണ് പക്ഷെ ഫോണിലുള്ള ബന്ധം എപ്പോഴും ഉണ്ട്. ഞങ്ങൾ തമ്മിൽ ഒരു തെറ്റിദ്ധാരണയും ഉണ്ടായിട്ടില്ല. എൻ്റെ ഒരു ചേച്ചി എന്നുള്ള രീതിയിൽ ഞാൻ കാണുന്ന ഒരാൾ തന്നെയാണ് മഞ്ജു ചേച്ചി', എന്നായിരുന്നു താരത്തിൻ്റെ വാക്കുകൾ.

manjukavya

വിവാഹശേഷം മഞ്ജു വാര്യർ അഭിനയം നിർത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു-'മഞ്ജു ചേച്ചി അന്ന് അഭിനയം നിർത്തിയതുകൊണ്ടാണ് അവരെ കുറിച്ച് നമ്മൾ ഓർക്കുന്നത്. ചേച്ചി ഒരുപാട് കാലം അഭിനയിച്ചിരുന്നെങ്കിൽ ഇത്രയും വില അവർക്ക് കിട്ടുമായിരുന്നില്ല. പീക്ക് ആയിട്ടുള്ള ഒരു സമയത്താണ് മഞ്ജു ചേച്ചി അഭിനയം നിർത്തിയത്. അവർ കുടുംബത്തിന് പ്രാധാന്യം കൊടുത്തിട്ട് ആണ് മാറി നിന്നത്. എന്നിട്ട് അവർ അതിൽ പരാജയപ്പെട്ടിട്ടില്ലല്ലോ. അവർ അതിൽ വിജയിക്കുകയല്ലേ ചെയ്തിട്ടുള്ളൂ. ആർട്ടിസ്റ്റ് എന്ന നിലയിൽ അവരെ അംഗീകരുക്കുന്നത് പോലെ തന്നെ അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും അവരെ അംഗീകരിച്ചേ മതിയാകൂ.

മഞ്ജു വാര്യർ കൂടുതലും കുടുംബമായിട്ട് ഇടപഴകാനാണ് താല്പര്യം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സംസാരിക്കുമ്പോൾ ഒരിക്കൽ പോലും സിനിമയെ കുറിച്ചൊന്നും സംസാരിച്ചിട്ടില്ല. എവിടെ നിന്നാണ് സംസാരിക്കുന്നത് ഏത് സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് എന്നൊന്നും ചോദിച്ചിട്ടേ ഇല്ല. എന്റെ അമ്മയക്ക് സുഖമാണോ, അച്ഛന് സുഖമാണോ ,വീട്ടിൽ എങ്ങനെ, താമസം എങ്ങനെ, മറ്റേ സ്ഥലത്ത് പോകാറുണ്ടോ, ഇന്ന് അമ്പലത്തിൽ പോയിട്ടുണ്ടോ അങ്ങനെയുള്ള കാര്യങ്ങളൊക്കെയേ ഞങ്ങൾ സംസാരിക്കാറുള്ളൂ. ഉള്ളിൽ എവിടെയെങ്കിലും അവർക്ക് ഒരു വിഷമം സിനിമ വിട്ടതുകൊണ്ട് ഉണ്ടെങ്കിൽ അവരുടെ സംസാരത്തിലും മറ്റും ഒക്കെ നമുക്ക് അത് കാണാം ,അവരെ സംബന്ധിച്ചെടുത്തോളം എനിക്ക് അങ്ങനെ തോന്നിയിട്ടേ ഇല്ല', എന്നാണ് കാവ്യ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+