Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറുപ്പത്തിൽ കാമദേവനെ പൂജിച്ച് വ്രതം എടുക്കാറുണ്ടായിരുന്നുവെന്ന് കാവ്യ മാധവൻ; 'അതുകൊണ്ടാണ് ദിലീപിനെ കിട്ടിയത്'

മലയാള സിനിമയിലെ മികച്ച അഭിനേത്രികളിൽ ഒരാളാണ് കാവ്യ മാധവൻ. ഒരുകാലത്ത് ഏറ്റവും അധികം ആരാധകർ ഉണ്ടായിരുന്ന നടി കൂടിയാണ് കാവ്യ. ചെറുപ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ ആദ്യം ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും പിന്നീട് കൗമാര പ്രായത്തിൽ തന്നെ നായികാ പദവിയിലേക്ക് ഉയരുകയും ചെയ്‌ത ആൾ കൂടിയായിരുന്നു. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്.

ബിസിനസുകാരൻ കൂടിയായ നിഷാൽ ചന്ദ്രയുമായുള്ള ആദ്യ വിവാഹത്തിന് ശേഷം സിനിമയിൽ അവർ അഭിനയിച്ചിരുന്നു. പിന്നീട് ദിലീപിനെ വിവാഹം ചെയ്‌ത ശേഷമാണ് കാവ്യ സിനിമയിൽ നിന്ന് വിട്ടു നിന്നത്. 2016ലായിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. നിഷാൽ ചന്ദ്രയുമായുള്ള വിവാഹ ബന്ധം വേർപെടുത്തി അഞ്ച് വർഷത്തിന് ശേഷമാണ് കാവ്യ ദിലീപിനെ വിവാഹം ചെയ്‌തത്‌.

kavya madhavan

ഈ ബന്ധത്തിൽ ഇരുവർക്കും മഹാലക്ഷ്‌മി എന്ന മകളുമുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും ചില പൊതു പരിപാടികളിലും മറ്റും കാവ്യ മാധവൻ ദിലീപിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ഇവർക്കൊപ്പം ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ കേൾക്കാൻ എല്ലാ ആരാധകർക്കും വളരെയധികം താൽപര്യമാണ്.

കാവ്യ മാധവൻ പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് അമൃത ടിവിക്ക് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. അതിൽ ചെറുപ്രായത്തിൽ നാട്ടിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ കാമദേവനെ വ്രതമെടുത്ത് പൂജിക്കുന്നതിനെ പറ്റിയും നീലേശ്വരത്തെ പൂരത്തെ കുറിച്ചുമൊക്കെ കാവ്യ മനസ് തുറന്നിരുന്നു. ഇപ്പോഴിതാ ആരാധകർ പറയുന്നത് അതുകൊണ്ടാണ് കാവ്യക്ക് ദിലീപിനെ ലഭിച്ചതെന്നാണ്.

അഭിമുഖത്തിൽ കാവ്യ മാധവന്റെ വാക്കുകൾ: നമുക്കൊരു ഉയർച്ച ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും അച്ഛനും അമ്മയും പിന്നെ നമ്മളെ സപ്പോർട്ട് ചെയ്യുന്നതിനോടൊപ്പം ദൈവത്തിന്റെ അനുഗ്രഹവും കൂടി ഉള്ളത് കൊണ്ടാണ്. അത് ഏറ്റവും പ്രധാനമാണ്, എങ്കിലും ഞാൻ വിശ്വസിക്കുന്നത് ഈ ഉയർച്ചയിൽ നാടിനും നാട്ടുകാർക്കും ഒക്കെ ഒരേപോലെ പങ്കുണ്ടെന്നതാണ്. നമ്മൾ ചെറുപ്പത്തിൽ ഒക്കെ, ഞാൻ സിനിമയിൽ വന്നതിന് ശേഷം യുവജനോത്സവങ്ങളിൽ പങ്കെടുത്ത ആളാണ്.

അന്നും നമ്മളെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ആളുകൾ ഒരുപാടുണ്ട്. എടുത്ത് പറയണമെങ്കിൽ അന്ന് നീലേശ്വരത്തുള്ള രാഗം സ്‌റ്റുഡിയോ ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. എന്റെ അച്ഛന്റെയും അമ്മയുടെയും ഒക്കെ കല്യാണത്തിന്റെ ആൽബം ഒക്കെ അവരാണ് ചെയ്‌തിരുന്നത്‌. വീഡിയോ ഒന്നും ആയിരുന്നില്ല. അവിടെയുള്ള ചേട്ടന്മാർ ഒക്കെ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അന്നൊക്കെ ഞങ്ങളുടെ നാട്ടിൽ മാത്രം വരുന്ന ചില ആഘോഷങ്ങളുണ്ട്.

പൂരം എന്നാണ് അവയെ പറയാറുള്ളത്, തൃശൂർ പൂരം അല്ല. വടക്കൻ കേരളത്തിൽ മാത്രമുള്ള ഒരു ഉത്സവമാണ്, പ്രായപൂർത്തി ആവാത്ത പെൺകുട്ടികൾ വ്രതം എടുത്ത് കാമദേവനെ പൂജിക്കുന്നൊരു ചടങ്ങാണ്. അപ്പോൾ അന്നൊക്കെ ഈ പൂരം വരുമ്പോൾ, ഓണം വരുമ്പോൾ ഒക്കെ, എന്റെ ഫോട്ടോ ആയിരുന്നു പത്രങ്ങളിൽ ഒക്കെ വരിക. പൂവൊക്കെ പറിക്കുന്നത് പോലെയുള്ള ചിത്രങ്ങൾ എടുക്കുമായിരുന്നു.

ഇതിനൊക്കെ ശേഷമാണ് ഞാൻ സിനിമയിൽ വരുന്നത്. 2 വയസ് ഉള്ളപ്പോഴാണ് എന്റെ ഫോട്ടോ പാത്രത്തിൽ ഒക്കെ വന്നത്. അതിപ്പോഴും എന്റെ കൈയിലുണ്ട്. ഒന്നുമല്ലാത്ത സമയത്ത് നമ്മളെ സപ്പോർട്ട് ചെയ്‌ത ആളുകളുണ്ട്. ഒരുപാട് ആളുകൾ അന്ന് സഹായിച്ചിരുന്നു. അവരൊക്കെ ഞാൻ ഭാവിയിൽ സിനിമയിൽ നായിക ആവും എന്നൊന്നും വിചാരിച്ചു ചെയ്‌തത്‌ ആയിരുന്നില്ല.

തിരുവാതിര നാളാണ് എന്റേത്, നാള് നോക്കിച്ചപ്പോള്‍ കല്യാണം നോക്കാനുള്ള സമയമായി എന്ന് പറഞ്ഞു, നോക്കി തുടങ്ങിയിട്ടുണ്ട്. തെക്ക് നിന്നുള്ള ചെറുക്കന്‍ വേണ്ട, എറണാകുളം വരെ വീട്ടുകാര്‍ക്ക് ഓക്കെയാണ്. പക്ഷേ ഇനി എന്താവും എന്നറിയില്ല. ഏത് നിമിഷവും എന്തും സംഭവിക്കാം എന്ന നിലയിലാണ്. വിവാഹം ചെയ്യാന്‍ പോകുന്ന ആളെ കുറിച്ച് കാണാന്‍ വലിയ സൗന്ദര്യം വേണം എന്ന ആഗ്രഹമൊന്നും എനിക്കില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+