എനിക്ക് പറ്റുന്നത് വീട്ടുകാര്യങ്ങളൊക്കെ നോക്കുന്നത്, ആ കാലഘട്ടം ഷോക്കിംഗ് ആയിരുന്നു'; കാവ്യ മാധവൻ പറഞ്ഞത്..
കൊച്ചി; ദിലീപിനെ വിവാഹം കഴിച്ചതോടെ സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ് നടി കാവ്യ മാധവൻ. നടിയുടെ തിരിച്ചുവരവിനെ കുറിച്ച് മുൻപ് ചോദ്യം ഉയർന്നപ്പോൾ അവൾ മകളെ നോക്കുകയാണെന്നും മകളുടെ കാര്യങ്ങൾ സ്വയം നോക്കണമെന്ന് അവൾക്ക് നിർബന്ധമാണെന്നുമാണ് ദിലീപ് പറഞ്ഞത്. വീട്ടുകാര്യങ്ങൾ നോക്കുന്നത് തനിക്ക് മടുക്കാത്ത കാര്യമാണെന്ന് മുൻപ് കാവ്യയും പറഞ്ഞിട്ടുണ്ട്. നിഷാൽ ചന്ദ്രയുമായുള്ള വിവാഹ മോചനത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവന്നതിന് ശേഷമുള്ളതാണ് അഭിമുഖം. അന്ന് കാവ്യ പറഞ്ഞത് ഇങ്ങനെ
'സിനിമയിൽ എത്തിയില്ലെങ്കിൽഞാൻ ഒരു ഗൃഹനാഥ ആയിട്ട് ജീവിക്കുകയേ ഉണ്ടാവുള്ളൂ. എന്റെ മനസ്സിൽ അത്രയേ ഉള്ളൂ.എനിക്ക് ഒരിക്കലും ജോലിക്ക് പോകാനൊന്നും താല്പര്യമുള്ള ഒരാളൊന്നുമല്ല.എനിക്ക് ഡിഗ്രി കംപ്ലീറ്റ് ചെയ്യണം എന്നുണ്ടായിരുന്നു.ഒരു പ്രൊഫഷണൽ കോഴ്സ് ഒന്നും ചെയ്യാനൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. എനിക്ക് പറ്റിയതല്ല. എനിക്ക് നല്ല ധാരണയുണ്ട് എന്നെ പറ്റിയിട്ട്. കാരണം എനിക്ക് പറ്റുന്നത് വീട്ടുകാരെയൊക്കെ നോക്കിയിട്ട്, അങ്ങനെയുള്ള കാര്യങ്ങളാണ്. ഞാൻ കൂടുതൽ കംഫർട്ടബിൾ ആകുന്നതും, എത്ര എനിക്ക് ബോറടിക്കാത്തതും, ഒട്ടും മതിയാവാത്തതും, ഞാൻ എപ്പോഴും ലക്ഷ്യം വയ്ക്കുന്നതും വീട്ടുകാര്യങ്ങളിലാണ്. സിനിമയിൽ എനിക്ക് അങ്ങനെയാണ്, ഇങ്ങനെയാണെന്നല്ല ഞാൻ എപ്പോഴും ചിന്തിക്കുക. വീട്ടിൽ നമുക്ക് എന്തൊക്കെ ചെയ്യണം, ഇനി നമ്മളൊരു ഒരു ഇൻവെസ്റ്റ്മെന്റിലേക്ക് ചിന്തിക്കുമ്പോൾ എന്ത് ചെയ്യണം, അങ്ങനെയൊക്കെയുള്ള ചിന്തകളാണ് എനിക്ക് എപ്പോഴും, . അങ്ങനെ തന്നെ ആവുകയുള്ളൂ ഞാൻ.

യോഗത്തിലൊക്കെ വിശ്വസിക്കുന്ന ആളാണ് ഞാൻ ഞാൻ ഈ സിനിമ എന്ന് പറയുന്ന ഒരു സംഭവം ഇനി എന്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന് വിചാരിച്ചിട്ട് പോയ ഒരാളാണ്. എന്തോ വർത്തമാനത്തിലോ വായ കൊണ്ടോ ഒന്നും ഇനി ഞാൻ സിനിമയിലേക്ക് വരില്ലെന്നൊന്നും ഒരിടത്തും പറഞ്ഞിട്ടില്ല. എന്നെ ദൈവം അങ്ങനെ പറയിപ്പിച്ചില്ല എന്നേ എനിക്ക് പറയാൻ പറ്റുകയുള്ളൂ. കാരണം എന്നെ അറിയുന്ന എല്ലാവർക്കും അറിയാം, എന്റെ ജീവിതത്തിലെ ലക്ഷ്യം എന്തായിരുന്നു, എന്താണ് ഞാൻ ആഗ്രഹിച്ചത് എന്നൊക്കെ. സിനിമ ഒരിക്കലും എന്റെ ആഗ്രഹങ്ങൾ ആയിരുന്നില്ല എന്നുള്ളത് എനിക്ക് വളരെ ക്ലോസ് ആയിട്ടുള്ള ആൾക്കാർക്ക് എല്ലാം അറിയാം.ഞാൻ തിരിച്ച് ഇവിടെ തന്നെയല്ലേ വന്നത്? ദൈവത്തിന് അറിയാം, ഞാൻ തിരിച്ച് ഇവിടെ വരുന്നതാണ്.
എന്നെപ്പോലെ ചിന്തിക്കുന്ന ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം, വലിയ ഷോക്ക് തന്നെയായിരുന്നു ആ ഒരു കാലഘട്ടം. ഞാൻ കുറെ ശ്രമിച്ചിട്ടാണ് ഇപ്പോഴത്തെ ഒരു അവസ്ഥയിൽ വന്നിരിക്കുന്നത്. ഇപ്പോഴും ചിലപ്പോൾ ഇന്റർനെറ്റിലൊക്കെ നമ്മൾ നമ്മുടെ എന്തെങ്കിലും സെർച്ച് ചെയ്യാൻ കയറി കഴിഞ്ഞാൽ, ഇതിന്റെ കുറെ കാര്യങ്ങളൊക്കെ വരും. അപ്പൊ നാച്ചുറലി നമുക്കൊരു വിഷമം ഉണ്ടാകും. പിന്നെ ഇപ്പൊ ഞാൻ തന്നെ എന്നെ പറഞ്ഞു മനസ്സിലാക്കി, ഞാൻ എത്രയോ ആൾക്കാരുടെ കൂടെ അഭിനയിക്കുന്നു. ഞാൻ എത്രയോ ആൾക്കാരുടെ കൂടെ വന്ന് ഫോട്ടോ എടുക്കുന്നു. അതുപോലെ ഒരു ഫോട്ടോ, അതാണ്. ഇത് ഞാൻ എന്നെ പറഞ്ഞു മനസ്സിലാക്കും. അപ്പൊ എനിക്ക് വിഷമം ഉണ്ടാവില്ല. പക്ഷെ എന്തൊക്കെ പറഞ്ഞാലും, ഞാൻ ആഗ്രഹിക്കാതെ നമ്മൾ ഒരിക്കലും നമ്മുടെ മനസ്സിലോ ചിന്തയിലോ പോലും ഇല്ലാതിരുന്ന ഒരു വിഷയമാണ് നമ്മുടെ ജീവിതത്തിൽ നടന്നത്. എനിക്ക് അങ്ങനെ ഒരു യോഗം ഉണ്ടായിരുന്നു. അത് ഞാൻ ഉൾക്കൊണ്ടേ മതിയാവുകയുള്ളൂ. അത് ഉൾക്കൊണ്ടില്ലെങ്കിൽ, ചിലപ്പോൾ ഭ്രാന്തായി പോകും. അപ്പൊ ഞാൻ മെന്റലി ഞാൻ എത്രമാത്രം സ്ട്രോങ്ങ് ആയിരുന്നു എന്നുള്ളതും, ഞാൻ തിരിച്ചറിയുന്ന സമയങ്ങളായിരുന്നു അതൊക്കെ. ഞാൻ നല്ല സ്ട്രോങ്ങ് ആണ്', കാവ്യ പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications