കാവ്യ മാധവൻ മഞ്ജു വാര്യർ ആകാൻ ശ്രമിക്കേണ്ട,മീനാക്ഷിയെ കൂട്ടാതിരുന്നത് എന്തേ';;കാവ്യയ്ക്ക് അധിക്ഷേപം..മറുപടി
മകൾ മഹാലക്ഷ്മിക്ക് സ്കൂൾ അവധിയായതിനാൽ സഹോദരനും കുടുംബത്തിനൊപ്പം ഓസ്ട്രേലിയയിലാണ് കാവ്യ മാധവൻ. കാവ്യയുടെ സഹോദരൻ മിഥുനും കുടുംബവും വർഷങ്ങളായി ഓസ്ട്രേലിയയിലാണ് താമസം. നിരവധി തവണ കാവ്യ ഇവർക്കൊപ്പം ഓസ്ട്രേലിയയിലേക്ക് പോയിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ ഓസ്ട്രേലിയൻ ട്രിപ്പിൻ്റ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടി. തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ ഓസ്ട്രേലിയയിൽ നിന്നുള്ള ചിത്രങ്ങൾ കാവ്യ പങ്കിട്ടുണ്ട്.
ജീൻസും ഷർട്ടും തൊപ്പിയും കൂളിംഗ് ഗ്ലാസും ധരിച്ചിട്ടുള്ള ഒരു ചിത്രമാണ് നടി ആദ്യം പങ്കുവെച്ചത്. നടിയുടെ സ്റ്റൈലിഷ് ഫോട്ടോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.മകൾ മഹാലക്ഷ്മിയേയും ചേട്ടൻ്റെ മക്കളേയും ചേർത്ത് പിടിച്ചുകൊണ്ടുള്ള മറ്റൊരു ചിത്രവും താരം പങ്കിട്ടുണ്ട്. അതിന് താഴേയും ആരാധകർ സ്നേഹം പങ്കുവെയ്ക്കുകയാണ്.

എന്നാൽ പതിവ് പോലെ തന്നെ കാവ്യയുടെ പോസ്റ്റിന് താഴെ നെഗറ്റീവ് കമൻ്റുകളും നിറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിനെ പ്രതിപാദിച്ചും ദിലീപിൻ്റ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരെ താരതമ്യപ്പെടുത്തിയുമെല്ലാമാണ് കമൻ്റുകൾ. എന്തുകൊണ്ടാണ് മൂത്തമകൾ മീനാക്ഷിയെ കൂട്ടാതിരുന്നത് എന്നാണ് ചിലരുടെ കമൻ്റ്. ഡോക്ടറായ മീനാക്ഷിക്ക് എളുപ്പത്തിൽ ലീവെടുത്ത് പോവാൻ കഴിയുമോയെന്നാണ് കാവ്യയുടെ ആരാധകർ ഇതിന് മറുപടി നൽകിയിരിക്കുന്നത്.
മഞ്ജു ആകാൻ ശ്രമിക്കേണ്ട, ആ റേഞ്ച് പിടിക്കാൻ കാവ്യ പത്ത് വട്ടം ജനിക്കണം എന്നാണ് മറ്റൊരു ആക്ഷേപം.എങ്ങനെയൊക്കെ പോസ് ചെയ്താലും മഞ്ജുവിൻ്റെ പരിസരത്ത് പോലും എത്തില്ലെന്നാണ് വേറൊരു കമൻ്റ്. മഞ്ജു ചേച്ചി ധനുഷ്കോടി പോയപ്പോ കാവ്യേച്ചി ഓസ്ട്രേലിയ പോയി എന്നാണ് മറ്റൊരാളുടെ പരിഹാസം. എവിടെ പോയാലും മനസ്സമാധാനം കിട്ടുമോ? കുറ്റബോധം മനസ്സിനെ അലട്ടിക്കൊണ്ടേ ഇരിക്കും', ഇങ്ങനെയൊക്കെ പോകുന്നു കമൻ്റുകൾ. പതിവ് പോലെ തന്നെ ഇത്തരം കമൻ്റുകള്‍ക്കൊന്നും കാവ്യ മറുപടി നൽകിയിട്ടില്ല.
അതേസമയം കാവ്യയുടെ സിനിമയിലേക്കുള്ള മടങ്ങി വരവ് എന്നാണെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. ദിലീപിനെ വിവാഹം കഴിച്ചതിന് ശേഷം കാവ്യ പിന്നീട് സിനിമയിൽ അഭിനയിച്ചിട്ടില്ല. മലയാളത്തിലെ ഒരുകാലത്തെ ഹിറ്റ് താരജോഡി ആയിരുന്നു കാവ്യയും ദിലീപും സിനിമയിൽ വീണ്ടും ഒരുമിക്കുമോയെന്ന് അടുത്തിടെ ആരാധകർ ചോദിച്ചിരുന്നു. നല്ല പ്രൊജക്ട് വരികയാണെങ്കിൽ ,എല്ലാവരും പറയുകയാണെങ്കിൽ തീർച്ചയായും അത് പ്രതീക്ഷിക്കാം എന്നായിരുന്നു ദിലീപ് നൽകിയ മറുപടി.
നിലവിൽ തൻ്റെ വസ്ത്ര വ്യാപാര ബ്രാൻ്റായ ലക്ഷ്യയുടെ മോഡലായി സജീവമാണ് കാവ്യ. മാത്രമല്ല പൊതുവേദികളിലും കാവ്യ ഇപ്പോൾ സജീവമായി എത്താറുണ്ട്. അടുത്തിടെ ദിലീപിന് പങ്കെടുക്കാൻ സാധിക്കാതിരുന്ന പരിപാടിയിൽ ദിലീപിന് പകരം കാവ്യയായിരുന്നു പങ്കെടുത്തിരുന്നു.












Click it and Unblock the Notifications