Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യ മാധവൻ കുടുംബം കലക്കി, സൗന്ദര്യം മുഖത്ത് മാത്രം പോര മനസിനും വേണമെന്ന് വിമർശനം; 'അത് വെറും കുശുമ്പ്'

മലയാള സിനിമയിലെ ഏറ്റവും മികച്ച നായികമാരുടെ പട്ടിക എടുത്താൽ അതിന്റ മുൻനിരയിൽ തന്നെ സ്ഥാനം പിടിക്കുന്ന വ്യക്തിയായിരിക്കും കാവ്യ മാധവൻ. കരിയറിന്റെ വലിയൊരു ഭാഗവും നായികയായി തന്നെ തുടർന്ന കാവ്യ പിന്നീട് ഒരിക്കൽ പോലും സഹതാര വേഷം പോലും ചെയ്‌തിരുന്നില്ല എന്ന് പറയുമ്പോഴാണ് അവരുടെ സ്ഥാനം എത്രത്തോളം വലുതാണെന്ന് മനസിലാവുക. സിനിമയിൽ കുട്ടിക്കാലം മുതൽ ബാലതാരമായി അഭിനയിച്ചുവന്ന ആൾ കൂടിയാണ് കാവ്യ മാധവൻ.

മുൻനിര നായകന്മാരുടെ നായികാ പദവി അലങ്കരിക്കുന്ന വേളയിലായിരുന്നു താരം വിവാഹം ചെയ്‌തത്‌. നിഷാൽ ചന്ദ്രയുമായുള്ള ആദ്യ വിവാഹത്തിന് പക്ഷേ അധികനാൾ ആയുസ് ഉണ്ടായിരുന്നില്ല. ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ വിവാഹ മോചനത്തിലേക്ക് എത്തുകയും അവിടെ നിന്ന് വീണ്ടും കാവ്യ അഭിനയത്തിലേക്ക് മടങ്ങി എത്തുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിൽ ഏറെയായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം.

kavya madhavan

എങ്കിലും സംരംഭക എന്ന നിലയിൽ ഉൾപ്പെടെ പല മേഖലകളിൽ ഇപ്പോഴും കാവ്യ മാധവൻ തിളങ്ങുന്നുണ്ട്. കൂടാതെ പൊതു പരിപാടികളിൽ ഭർത്താവായ ദിലീപിനൊപ്പമാവും അല്ലാതെയും പങ്കെടുക്കുകയും ചെയ്യാറുണ്ട്. കാവ്യ മാധവൻ ഇടയ്ക്കിടെ അവധിക്കാലം ആഘോഷിക്കാനായി മക്കളോടൊപ്പം പോവുന്നതിന്റെ ചിത്രങ്ങളും അല്ലാതെ വിവിധ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് പതിവുള്ള കാര്യമാണ്.

അവയിൽ ഏറെയും ആരാധകർ ഏറ്റെടുക്കുകയും തങ്ങളുടെ ഇഷ്‌ട താരത്തിന് ആശംസ അറിയിക്കുകയും ചെയ്യുന്നത് കാണാറുണ്ട്. എങ്കിലും മഞ്ജു വാര്യരുമായി ബന്ധപ്പെട്ട വിഷയത്തിലും നടി ആക്രമിക്കപ്പെട്ട കേസിലും ഉൾപ്പെടെ കാവ്യയുടെ പങ്കിനെ കുറിച്ചുള്ള പലവിധ ആരോപണങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയർത്തുന്ന ഒരു വിഭാഗം നിരന്തരം കാവ്യയുടെ പോസ്‌റ്റുകളിൽ നെഗറ്റീവ് കമന്റുകൾ പങ്കു വയ്ക്കുന്നതും കാണാമായിരുന്നു.

പറഞ്ഞുവന്നത് ഈ മാസം ആദ്യം കാവ്യ മാധവൻ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയ്ക്ക് താഴെയും അതിന് മുൻപ് പങ്കുവച്ച ഫോട്ടോയ്ക്ക് താഴെയും വിമർശകരും ആരാധകരും ചേരി തിരിഞ്ഞ് പോരടിക്കുന്നതിനെ കുറിച്ചാണ്. കാവ്യ പങ്കുവച്ച പോസ്‌റ്റുകൾക്ക് താഴെ രൂക്ഷമായ ഭാഷയിലാണ് ഹേറ്റേഴ്‌സ് പ്രതികരിച്ചിരിക്കുന്നത്. അനു സിത്താരയ്ക്ക് ഒപ്പമുള്ള വീഡിയോയ്ക്ക് താഴെയും പലവിധ കമന്റുകൾ വന്നിരുന്നു.

കാവ്യ കുടുംബം കലക്കിയെന്ന് ആരോപണം, പിന്നാലെ മറുപടി

മഞ്ജു വാര്യരുടെയും ദിലീപിന്റെയും കുടുംബജീവിതം തകർത്തത് കാവ്യ മാധവൻ ആണെന്നായിരുന്നു ചിലർ ഇതിൽ കമന്റ് രേഖപ്പെടുത്തിയത്. കുടുംബം കലക്കി എന്നാണ് അവർ കാവ്യയെ വിശേഷിപ്പിച്ചത്. കൂടുതൽ പേരും പോസിറ്റീവ് കമന്റുകൾ രേഖപ്പെടുത്തിയ ഈ ചിത്രത്തിൽ ആവർത്തിച്ചു പറഞ്ഞൊരു കാര്യം ഇത്രയും പ്രായമായിട്ടും കാവ്യയുടെ സൗന്ദര്യത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല എന്നതായിരുന്നു.

അതും ചിലർ വിമർശിക്കുന്നുണ്ട്. മുഖത്ത് സൗന്ദര്യം ഉണ്ടായിട്ട് മാത്രം കാര്യമില്ലെന്നും മനസിനാണ് യഥാർത്ഥ സൗന്ദര്യം വേണ്ടതെന്നുമാണ് അവർ പറയുന്നത്. ഇത്രയൊക്കെ കാര്യങ്ങൾ ഉണ്ടായിട്ടും കാവ്യ സന്തോഷവതി ആയി ജീവിക്കുന്നത് എങ്ങനെയെന്നാണ് മറ്റ് ചിലരുടെ ചോദ്യം. കൂടാതെ ചിലർ ദിലീപിന്റെ പേരെടുത്തും വിമർശിക്കുന്നുണ്ട്.

എന്നാൽ ഇതിനെല്ലാം ആരാധകർ തന്നെ മറുപടിയും നൽകുന്നുണ്ട്. ഇത്തരം ആരോപണങ്ങൾ സ്ഥിരമായി ഉന്നയിക്കുന്ന ആളുകൾക്ക് കുശുമ്പും അസൂയയും ഒക്കെയാണെന്നാണ് ആരാധകർ പറയുന്നത്. കാവ്യ പണ്ടത്തേതിനേക്കാൾ സുന്ദരി ആയിട്ടുണ്ടെന്നും അതിന്റെ ഇഷ്‌ടക്കേടാണ് പലർക്കുമെന്നും ആരാധകർ പറയുന്നു. എന്തായാലും കാവ്യയെ അനാവശ്യമായി വിമർശിച്ചവർക്ക് ആരാധകർ ചുട്ട മറുപടി തന്നെയാണ് കൊടുത്തിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+