'കാവ്യ എൻ്റെ മുഖത്ത് തുപ്പിയില്ലെന്നേ ഉള്ളൂ, മിണ്ടാതെ വണ്ടിയിൽ കയറി പോയി'; അന്ന് നടന്നതിനെ കുറിച്ച് ദിലീപ്
മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമയാണ് റാഫി മെക്കാർട്ടിൻ ഒരുക്കിയ തെങ്കാശിപ്പട്ടണം. സിനിമ പോലെ തന്നെ ലൊക്കേഷനിലും നിരവധി രസകരമായ സംഭവങ്ങൾ ഉണ്ടായിട്ടുള്ളതായി താരങ്ങൾ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലൊക്കേഷനിൽ നടി കാവ്യ മാധവനെ പറ്റിച്ചതിനെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധനേടുന്നത്. ആ സംഭവത്തിന് ശേഷം ദിവസങ്ങളോളം കാവ്യ തന്നോട് മിണ്ടിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. മഴവിൽ മനോരമയുടെ കഥ ഇതുവരെ എന്ന പരിപാടിയിൽ അതിഥിയായി കാവ്യ എത്തിയപ്പോഴാണ് ദിലീപ് ഇക്കാര്യം പങ്കുവെച്ചത്. ഇതിന് കാവ്യ മറുപടിയും നൽകി. ദിലീപിൻ്റെ വാക്കുകൾ ഇങ്ങനെ
'തെങ്കാശിപ്പട്ടണം ലൊക്കേഷൻ, അവിടെ റാഫി മെക്കാട്ടിൻ ഡയറക്ടേഴ്സ് ഉണ്ട്.കാവ്യ അടക്കം എല്ലാവരും ഇരിക്കുമ്പോൾ ഒരു ദിവസം ഞാൻ ഉച്ചയ്ക്ക് വളരെ വ്യത്യസ്തമായി പെരുമാറി.പെരുമാറ്റത്തിലും നിപ്പിലും നടത്തത്തിലുമൊക്കെ തികഞ്ഞ ഒരു മദ്യപാനിയുടെ ലക്ഷണം കാണിച്ചു, ആളുകളോട് വെറുതെ ചൂടായി. കാവ്യ എന്നെ അങ്ങനെ കണ്ടിട്ടില്ല. ഇതിനിടയിൽ റാഫി പറയുന്നുണ്ട് എന്ത് കഷ്ടമാണ്, ഇയാള് റൂമിലുള്ള മദ്യപാനം കഴിഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി തുടങ്ങിയോയെന്ന്. അപ്പോൾ കാവ്യ റാഫി ഭായിയോട് ചോദിച്ചു ദിലീപേട്ടൻ മദ്യപിക്കുമോയെന്ന്. അദ്ദേഹം പറഞ്ഞു, കുടിക്കുമോന്നോ, ഞാൻ പറഞ്ഞതാണ് പുറത്തേക്ക് വരേണ്ടെന്ന്. ഇതിനിടയിൽ നമ്മളോട് മേക്കപ്പ് ഇടാൻ പറഞ്ഞു, കാവ്യ എന്നെ സംശയത്തോടെ നോക്കുന്നുണ്ട്. ഞാൻ മേക്കപ്പ് മാനോടും ഇതിനിടയിൽ ഉടക്കുന്നുണ്ട്. എന്താ വാരിത്തേക്കണത്, സൌന്ദര്യമില്ലേയെന്നൊക്കെ.

ഇതിനിടയിൽ ഷോട്ട് ആയി. കാവ്യയും ഞാനും സ്റ്റെപ്പിൽ നിന്നിട്ടുള്ള സീനാണ്. റാഫി ഭായ് പറഞ്ഞു, ദിലീപേ കുറച്ച് കയറി നിൽക്കെന്ന്. കാവ്യ എൻ്റെ അടുത്ത് നിൽക്കുന്നുണ്ട്. ഞാൻ പറഞ്ഞു നീ പോടാ പട്ടി, നീ ആരാ പറയാൻ എന്ന്. കാവ്യ നോക്കി നിൽക്കുകയാണ്. കാരണം ജീവിതത്തിൽ ആദ്യമായിട്ട് ഒരു ഡയറക്ടറെ അങ്ങനെയൊക്കെ പറയുന്ന ഒരുത്തൻ. ദിലീപേട്ടാ അത് റാഫി ചേട്ടൻ ഡയറക്ടറാണ് ഇങ്ങനെ പറയല്ലേയെന്നായി . എന്ത് ഡയറക്ടർ മിമിക്രിക്കാരൻ എന്ന് പറഞ്ഞ് ഞാൻ പുച്ഛിച്ചു.ഞാൻ കാശ് വാങ്ങിയത് കൊണ്ട് മാത്രമാണ് നിൽക്കുന്നതെന്ന് കാവ്യയോട് പറഞ്ഞു. അല്ലെങ്കിലുണ്ടല്ലോയെന്നായി.
കാവ്യക്ക് മാത്രം മനസിലാകുന്നില്ല ഞാൻ മദ്യം കഴിച്ചോ എന്നത്. പതുക്കെ പതുക്കെ കാവ്യ വിശ്വസിച്ചു തുടങ്ങി. ഇതിനിടയിൽ വെറുതെ ഞാൻ സൈഡിൽ കൂടി പോയിട്ട് ഛർദ്ദിക്കുന്നുണ്ട്. അങ്ങനെ ഷൂട്ട് കഴിഞ്ഞു പോകാൻ നേരത്ത് ഞാൻ അത്രയും നേരം കാണിച്ചത് തമാശയാണ് എന്ന് അറിയിക്കാൻ വേണ്ടിയിട്ട് ഞാൻ ഫ്രീയായി.കാവ്യ നീ പേടിച്ചു പോയോ, ഞാൻ കോമഡി കാണിച്ചതല്ലേയെന്ന് പറഞ്ഞു, മൂഖത്ത് തുപ്പിയില്ലെന്നേ ഉളളൂ, വണ്ടിക്ക് കയറി ഒറ്റപ്പോക്കാണ്. റാഫിയോടും മെക്കാർട്ടിനോടും ഞാൻ കാവ്യയോട് സംസാരിക്കാൻ പറഞ്ഞു, തമാശ കാണിച്ചതാണെന്ന് പറയാൻ പറഞ്ഞു. പക്ഷെ അവരത് പറഞ്ഞില്ല.എന്നോട് കാവ്യ 3 ദിവസം അതോടെ മിണ്ടാതായി', എന്നാണ് ദിലീപ് പറഞ്ഞത്.
എന്നാൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ സത്യം തനിക്ക് മനസിലായിരുന്നുവെന്ന് കാവ്യ പറഞ്ഞു. എന്നും സെറ്റിൽ തന്നെ പറ്റിക്കാനായി എല്ലാവരും കാത്ത് നിൽക്കുമെന്നും ഞാനാണെങ്കിൽ പറ്റിക്കപ്പെടാൻ നിന്ന് കൊടുക്കുമെന്നും കാവ്യ പറഞ്ഞു. അന്ന് ഞാൻ ശരിക്കും വിശ്വസിച്ചു . ഇവർക്കൊക്കെ ഉള്ള ഒരു ഗുണം എന്താണെന്ന്
വെച്ചാൽ ഒരാൾ കള്ളത്തരം കാണിക്കുമ്പോൾ എല്ലാവർക്കും കണക്ട് ചെയ്ത് പെരുമാറാനും സംസാരിക്കാനും അറിയാം .യൂണിറ്റിലെ ചേട്ടന്മാരൊക്കെ പറഞ്ഞു ദിലീപിനെ ഇങ്ങനെ ഓവർ ആയിട്ട് ആദ്യമായിട്ടാട്ടോ കാണുന്നതെന്ന്. ഞാൻ ഭയങ്കര കരച്ചിലൊക്കെ ആയി,കാരണം ഇങ്ങനെ നമ്മൾ കണ്ടിട്ടില്ലല്ലോ .നമുക്ക് വളരെ അടുത്തറിയുന്ന ഒരാളെ ഇങ്ങനെ നമ്മൾ കാണുമ്പോൾ നമുക്കുള്ള ഒരു വിഷമം ഉണ്ടാവുമല്ലോ. രണ്ടു മൂന്ന് ദിവസം ഞാൻ മിണ്ടിയിട്ടേ ഇല്ല. പേടിച്ച് മാറി നടന്നു. പക്ഷെ പിന്നെ എനിക്ക് മനസ്സിലായി. പിന്നെ അത് പറയാൻ വരുമ്പോൾ ഞാൻ പിന്നെ ശ്രദ്ധിക്കുകയേ ചെയ്തില്ല',എന്നാണ് കാവ്യ പറഞ്ഞത്.
-
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില












Click it and Unblock the Notifications