ചലച്ചിത്ര പുരസ്കാരദാന വേദിയില്‍ സ്ത്രീകളെ പിന്നിലിരുത്തി; അഹാനയുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് കനി കുസൃതി
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര സമര്‍പ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തെ വിമര്‍ശിച്ച് നടി അഹാന കൃഷ്ണ രംഗത്ത് വന്നത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. വേദിയില്‍ പുരസ്കാര ജേതാക്കളായ സ്ത്രീകളെ ഒഴിവാക്കി പുരുഷന്മാരെ മാത്രം മുന്നില്‍ ഇരുത്തിയതിന് എതിരെയായിരുന്നു അഹാനയുടെ വിമര്‍ശനം. പുരസ്കാര ചടങ്ങിലെ സീറ്റിംഗ് ക്രമീകരണം തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്നാണ് അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സ്ത്രീകളെ വേദിയിലെ ഒന്നാം നിരയില്‍ നിന്ന് ഒഴിവാക്കി പിന്നിലുള്ള നിരകളില്‍ ഇരുത്തിയത് ആകസ്മികമായി സംഭവിച്ചതാണോ എന്നും അഹാന ചോദിച്ചിരുന്നു.
അഹാനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തി. അഹാനയുടെ സ്റ്റോറി ചര്‍ച്ചയായതോടെ നിരവധി പേര് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചു. സര്‍ക്കാര്‍ നടത്തുന്ന സാംസ്കാരിക പരിപാടികളില്‍ എങ്കിലും ഇത്തരം ലിംഗപരമായ വേര്‍തിരിവുകള്‍ പ്രോത്സാഹിപ്പിക്കരുതെന്നാണ് അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. സിനിമയില്‍ തുല്യതയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ഔദ്യോഗിക വേദികളില്‍ പോലും സ്ത്രീകള്‍ തഴയപ്പെടുന്നത് ഒഴിവാക്കണം എന്നും പലരും അഭിപ്രായം പങ്കുവെച്ചു.

ഇപ്പോഴിതാ, ഈ വിഷയത്തില്‍ അന്ന് പരിപാടിയില്‍ പങ്കെടുത്ത നടി കനി കുസൃതി പ്രതികരിച്ചു. അഹാനയുടെ വിമര്‍ശനത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കനിയുടെ പ്രതികരണം. മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത് ഷംല ഹംസയ്ക്കാണ്. ഞാന്‍ അവിടെ പോയത് പായലിന് ലഭിച്ച അവാര്‍ഡ്, പായലിന് വരാന്‍ പറ്റാത്തത് കൊണ്ട് ഏറ്റുവാങ്ങാന്‍ പോയതാണ്. ഷംലയായിരുന്നു മികച്ച നടി.
ഷംല മുന്‍നിരയില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. നിങ്ങള്‍ ചോദിച്ചത് ഫ്രണ്ടില്‍ ആണുങ്ങള് മാത്രമാണോ ഇരുന്നത് എന്നാണ്. മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ച ഷംല അവിടെ ഇരിപ്പുണ്ടായിരുന്നു. അത്രയേ എനിക്ക് പറയാന്‍ അറിയൂ. വിവാദത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കനി കുസൃതി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം നിശാഗന്ധിയില്‍ കഴിഞ്ഞ ജനുവരി 25ന് നടന്ന ചടങ്ങില്‍ വച്ചാണ് ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications