Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല''

അന്തരിച്ച കൊല്ലം സുധിയുടെ മകൻ കിച്ചു വീണ്ടും വീഡിയോയുമായി രംഗത്ത്. രേണുവിനെ കിച്ചു സംസാരിച്ചതിന് പിന്നിൽ ആരൊക്കെയോ ഉണ്ടെന്നും കിച്ചുവിനെ ആരോ മാനിപ്പുലേറ്റ് ചെയ്തതാകാമെന്നുമൊക്കെ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഈ ആരോപണങ്ങൾ കിച്ചു തള്ളി. എന്തുകൊണ്ടാണ് ഇത്രയും നാൾ താൻ ഇക്കാര്യങ്ങളൊക്കെ പറയാതിരുന്നതെന്നും കിച്ചു വിശദീകരിച്ചു. കിച്ചുവിൻ്റെ വാക്കുകൾ ഇങ്ങനെ

' എനിക്ക് ഇപ്പോൾ ധാരാളം കോളുകളും മെസേജുകളുമൊക്കെ വന്നുകൊണ്ടിരിക്കുകയാണ്. സംഭവം മനസിലാകുന്നുണ്ട്, നിങ്ങളുടെയൊക്കെ സ്നേഹം കൊണ്ടാണ് അതെന്ന് . ഞാൻ ഇപ്പോൾ ഒകെയാണ്, വേറെ പ്രശ്നമൊന്നും ഇല്ലെനിക്ക്. പണ്ടത്തെ കുറച്ച് കാര്യങ്ങൾ പറഞ്ഞെന്നേ ഉള്ളൂ. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളൊന്നും എന്നെ യാതൊരു തരത്തിലും ബാധിക്കാൻ പോകുന്നില്ല. ഞാൻ പറഞ്ഞ കുറച്ച് കാര്യങ്ങൾ എല്ലാവർക്കും മനസിലായെന്ന് കരുതുന്നു.കോളും മെസേജുകളും ധാരാളമായി വരുന്നതുകൊണ്ടാണ് ലൈവ് ആയി വന്ന് സംസാരിക്കുന്നത്.

renukichu

ഇതൊക്കെ പറഞ്ഞത് കൊണ്ട് എന്നെ കുറിച്ച് പല ന്യൂസുകളും വരാം. പക്ഷേ അതൊന്നും എന്നെ ബാധിക്കില്ല. ചിലപ്പോൾ ഒരു പെണ്ണിനെ പീഡിപ്പിച്ചെന്ന് വരെ വാർത്തകൾ വന്നേക്കാം. ഞാൻ അതൊന്നും മൈൻ്റ് ചെയ്യില്ല. ഞാൻ പറഞ്ഞതൊക്കെ എൻ്റെ ഭൂതകാലമാണ്. കൊല്ലത്തെ വീട്ടിലാണ് ഞാൻ ഇപ്പോൾ ഉള്ളത്. ഇങ്ങനെയൊരു തുറന്നുപറച്ചിൽ നടത്തുമ്പോൾ ഇത്രയും പിന്തുണ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല.

ഞാൻ ജീവിതത്തിലുണ്ടായ മൊത്തം കാര്യങ്ങളുമാണ് പറഞ്ഞത്. എന്നെ മനസിലാക്കിയതിന് വളരെ നന്ദി. കുഴപ്പമില്ലാതെ ഹാരപ്പയായി പോകുകയാണ്. ഇനി അങ്ങോട്ടുള്ള കാര്യങ്ങൾ എന്താകുമെന്ന് അറിയില്ല. തന്നെ ആരും മാനിപ്പുലേറ്റ് ചെയ്തതൊന്നും അല്ല, അങ്ങനെയല്ല ഞാൻ വീഡിയോ പങ്കുവെച്ചത്. ഇനി റിതപ്പനെയൊക്കെ കാണാൻ പറ്റുമോയെന്ന് പോലും എനിക്ക് അറിയില്ല. അങ്ങനെ കുറച്ച് കാര്യങ്ങളൊക്കെ പേടിച്ചാണ് ഇതൊന്നും പറയാതെ ഇരുന്നത്. എന്തായാലും എല്ലാവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നു', എന്നാണ് കിച്ചു വീഡിയോയിൽ പറയുന്നത്.

അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് കമൻ്റുമായി എത്തുന്നത്. ചില കമൻ്റുകൾ ഇങ്ങനെ

'ഞങ്ങൾക്ക് ഇതൊക്കെ നേരത്തെ തോന്നിയതാ മോനെ. അനിയനെ കാണാൻ പറ്റില്ല എന്നൊക്കെ വിചാരിച്ചാണ് മോൻ മിണ്ടാത്തത് എന്ന്. അത് ഓർത്തു മോൻ വിഷമിക്കണ്ട അവന് മോനെ ഒരുപാട് ഇഷ്ടം ആണെന്ന് തോന്നുന്നു. അവനും ഒരുസമയത് എല്ലാം തിരിച്ചറിവ് ഉണ്ടാകും. അവൻ മോന്റെ അടുത്ത് തന്നെ വരും ഉറപ്പ്. മോൻ ധൈര്യം ആയിട്ട് മുന്നോട്ട് പോവുക. പഠിക്കുക.. നന്നായി ജീവിക്കുക. തിന്മയിലൂടെ നേടുന്ന പണവും പ്രശസ്തിയും ഒന്നും അധികം നിലനിക്കില്ല മോനെ. എല്ലാവരും താഴെ വരുന്ന ഒരു സമയം ഉണ്ടാകും. മോൻ happy ആയിട്ടിരിക്ക്. തളർന്നു പോകരുത്'

'മോനെ നീ അനുഭവിച്ചത് നിന്റെ അനുഭവങ്ങളാണ് ..... ഒന്നും ഉണ്ടാക്കി പറയുന്നതായി തോന്നിയില്ല... ആരും പറഞ്ഞു പറയിപ്പിച്ചതായും തോന്നിയില്ല... ഇനിയും നന്നായി ജീവിക്കുക തെറ്റ് മൻസിലാക്കി നീ തിരുത്തി... bad habbits ഒന്നും ഇനി ഉണ്ടാവരുത് ...പ്രശ്നങ്ങൾ ഉണ്ടാവും എല്ലാത്തിനേയും ശരിയായ രീതിയിൽ മാത്രം ധൈര്യത്തോടെ നേരിടുക നന്നായി പഠിക്കുക... വളരെ ശ്രദ്ധിച്ച് മുന്നോട് പോകുക .... നല്ലൊരു ജോബ് നേടുക.... നല്ലൊരു ഭാവി ഉണ്ടാവട്ടെ', ചിലർ കുറിച്ചു. അതേസമയം കൊല്ലം സുധിയെ വിമർശിച്ചുള്ള കമൻ്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്.

'ഇത് കണ്ടിട്ട് രേണുവിനെക്കാൾ കൂടുതൽ സുധിയുയോട് ആണ് ദേഷ്യം തോന്നുന്നത്. കാരണം ഒരു കുട്ടിയുണ്ട് എന്ന് അറിഞ്ഞിട്ടും അയാൾ ഒന്ന് പോവുമ്പോൾ ഒന്ന് എന്ന പോലെ ഓരോ പെണ്ണ് കെട്ടി പോയി. അയാൾ ഈ കുട്ടിയെ കുറിച്ച് ഓർത്തില്ലേ, ഈ കുട്ടിയുടെ അമ്മ വീട്ടുകാരും ഈ കുട്ടിയെ കൊണ്ട് പോയില്ലേ? സുധി സറ്റേജിൽ വന്നു വാവ കുട്ടൻ .എന്നൊക്കെ പറഞ്ഞു ,അത്രേം നല്ലതാണ് എന്നാണ് പറഞ്ഞത് ഇത്ര മാത്രം ഒറ്റപ്പെടൽ അനുഭവിച്ചു എങ്കിൽ ഒരേ വീട്ടിൽ ഉള്ള അയാൾ ഇത് അറിയാതിരിക്കുമോ. ജനിപ്പിച്ച ആൾക്കില്ലാത്ത എന്ത് ഉത്തരവാദിത്വം ആണ് മറ്റുള്ളവരിൽ കാണുന്നത് എന്ന് മനസ്സിലാവുന്നില്ല', എന്നാണ് ഒരാൾ ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+