എൻ്റെ പേരിൽ കേസായി.. എന്ത് ചെയ്തിട്ടാണെന്ന് മനസിലാകുന്നില്ല'; വീഡിയോയുമായി കിച്ചു സുധി
കൊല്ലം സുധിയുടെ മക്കൾക്ക് വീട് വെച്ച് നൽകാനായി ബിഷപ്പ് നോബിൾ ഫിലിപ്പ് ആയിരുന്നു ഭൂമി ദാനം നൽകിയത്. ഈ വീടും ഭൂമിയുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും അടുത്തിടെ ഉടലെടുത്തിരുന്നു. പലപ്പോഴായി ബിഷപ്പ് നോബിൾ ഫിലിപ്പും രേണുവിനും കുടുംബത്തിനുമെതിരെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ ദാനം നൽകിയ ഭൂമിയുടെ ആധാരം റദ്ദ് ചെയ്യാൻ നിയമപരമായി നീങ്ങിയിരിക്കുകയാണ് ബിഷപ്പ്. രേണു സുധി നിരന്തരമായി അപമാനിക്കുന്ന തരത്തിൽ വീഡിയോ ചെയ്യുന്നുവെന്നാരോപിച്ചാണ് കടുത്ത നടപടിയുമായി ബിഷപ്പ് നീങ്ങിയത്. അതിനിടെ ഇപ്പോഴിതാ കേസിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുധിയുടെ മൂത്ത മകൻ കൂടിയായ കിച്ചു. ഈ കേസിലേക്ക് തന്നെ എന്തിനാണ് വലിച്ചിഴച്ചതെന്ന് മനസിലാകുന്നില്ലെന്നും വീട് തന്നവരെ താൻ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും സുധി വീഡിയോയിൽ പറഞ്ഞു. അവരുടെ വാക്കുകളിങ്ങനെ

കേസായി, കലിപ്പായി ഞാൻ എന്താ ഇപ്പോൾ ചെയ്യുക. നമ്മൾ ഇവിടെ കൊല്ലത്ത് വെറുതെ ഇരുന്ന് സംസാരിച്ചതാണ്. എൻ്റെ പേരിൽ മാത്രമല്ല അമ്മയുടെ പേരിലുമാണ് കേസ്. ബിഷപ്പ് എന്ന് പറഞ്ഞ ആ പുള്ളിയാണ് കൊണ്ട് കേസ് കൊടുത്തത്. എന്തിന്റെ പേരിലാണ് എന്ന് മനസിലാകുന്നില്ല. നമ്മൾ എല്ലാവരേയും പിന്തുണച്ച് കൊണ്ടാണ് കാര്യങ്ങൾ പറഞ്ഞത്. ലൈവിൽ വീട് സംബന്ധിച്ചൊരു ക്വസ്റ്റൻ വന്നപ്പോൾ ഞാൻ പറഞ്ഞത് വീടിന്റെ കാര്യം നമ്മൾ തന്നെയാണ് നോക്കേണ്ടത്, തന്നവർക്ക് പിന്നെ ഉത്തരവാദിത്തമില്ല എന്നൊക്കെ. എന്തായാലും നമ്മുടെ പേരിൽ കേസ് ആയി, നന്ദിയുണ്ട് . പണ്ടേ പറഞ്ഞത് എന്റെ പേരിൽ ഇതൊന്നും വലിച്ചിടല്ലേ വലിച്ചിടല്ലേ ,ഞാനില്ല ഈ കാര്യത്തിൽ എന്ന്.
വക്കീൽ നോട്ടീസ് വന്നിട്ടുണ്ടെന്നാണ് ഇപ്പോൾ പറയുന്നത് .അത് നമ്മൾ കൈപ്പറ്റേണ്ടിയിരിക്കുന്നു. ഞാൻ കൊല്ലത്തേക്ക് പോകേണ്ടതില്ലായിരിക്കും, എൻറെ അഡ്രസ് ഒക്കെ കോട്ടയത്താണ്. അവിടേക്കായരിക്കും നോട്ടീസ് വരിക. എന്തായാലും വളരെ സന്തോഷം, നല്ലൊരു സംഭവമാണ് കാരണം നമ്മൾ ഒരു കാര്യത്തിലും ഇടപെടാതിരുന്നിട്ട് നമ്മുടെ പേരിലും കേസ് ആയി കിട്ടി.
ഈ വീട് വെച്ചു തന്നവരേയും സ്ഥലം തന്നവരെ ആണെങ്കിലും ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല. എല്ലാവർക്കും വളരെ നന്ദി എന്ന് തന്നെയാണ് പറഞ്ഞത്.അത് ഞാൻ ഇപ്പോഴും പറയുന്നുണ്ട്. നല്ലൊരു കാര്യമാണ് ഞങ്ങൾക്ക് ചെയ്തു തന്നിക്കുന്നത് ,അതിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. എൻ്റെ പേരിൽ വീടായത് കൊണ്ടായിരിക്കാം കേസ് വന്നത്.
നോക്കാം എന്തായാലും ,ഇനി ഇപ്പോ വേറെ വഴിയില്ല. എന്തായാലും അനുഭവിക്കുക .ഈ ഒരു കാര്യം നിങ്ങളടെ അടുത്ത് പറയാന്ന് വിചാരിച്ചു. അന്ന് ലൈവിൽ കൂടെ ആണെങ്കിലും പറഞ്ഞതാണ്. പക്ഷെ ഇങ്ങനെയൊക്കെ ഒരു പ്രശ്നം ആകുമെന്ന് നമ്മൾ വിചാരിച്ചില്ല. ഇത്ര പെട്ടെന്നാവുമെന്നും വിചാരിച്ചില്ല. പെട്ടെന്നായിരുന്നു കാര്യങ്ങളെല്ലാം.












Click it and Unblock the Notifications