രേണുവിനേയും തങ്കച്ചനേയും തള്ളി കിച്ചു... 'ആ വീടിനെ ഞാന്‍ തള്ളിപ്പറയില്ല, കേടുണ്ടെങ്കില്‍ നമ്മള് നന്നാക്കണം'
കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ അറിയാത്തവര്‍ വിരളമായിരിക്കും. കഴിഞ്ഞ കുറെ നാളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് രേണു. ദാസേട്ടന് കോഴിക്കോടുമായുള്ള ഒരു റീല്‍സ് വീഡിയോ വൈറലായതോടെയാണ് രേണു സോഷ്യല്‍ മീഡിയയിലെ താരമായത്. ഇതിന് പിന്നാലെ നിരവധി വിവാദങ്ങളും വിമര്‍ശനങ്ങളും രേണുവിനെ തേടിയെത്തി. അതിനിടെ മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്കും രേണുവെത്തി.
സുധിയുടെ മരണശേഷം അവരുടെ കുടുംബത്തിന് കെഎച്ച്ഡിഇസി എന്ന സംഘടന വീട് വെച്ച് നല്‍കിയിരുന്നു. സുധിയുടെ മക്കളായ കിച്ചുവിന്റേയും റിഥപ്പന്റേയും പേരിലാണ് വീട്. കിച്ചു കൊല്ലത്ത് താമസിക്കുന്നതിനാല്‍ കോട്ടയത്ത് നിര്‍മിച്ച സുധിലയത്തില്‍ രേണുവും റിഥപ്പനും രേണുവിന്റെ മാതാപിതാക്കളും ആണ് താമസിക്കുന്നത്. അടുത്തിടെ ഈ വീടിനെതിരെ രേണുവും മാതാപിതാക്കളും രംഗത്തെത്തിയിരുന്നു.

പുതിയ വീട് വച്ച് ആറ് മാസം കഴിഞ്ഞതിന് പിന്നാലെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. മഴക്കാലത്ത് വീടിന് ചോര്‍ച്ചയുണ്ടായി എന്നും ചുമരില്‍ നിന്നും സിമന്റും പെയ്ന്റും അടര്‍ന്ന് വീഴുന്നു എന്നും പറഞ്ഞാണ് രേണുവും പിതാവും രംഗത്തെത്തിയത്. ഇത് വലിയ വിവാദമായിരുന്നു. കെഎച്ച്ഡിഇസിയുടെ ഫിറോസ് ഇതിനെതിരെ രംഗത്തെത്തുകയും രേണുവിന്റേയും കുടുംബത്തിന്റേയും സമീപനത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
വീട് വെക്കാന്‍ സ്ഥലം കൊടുത്ത ബിഷപ്പ് നോബിള്‍ ഫിലിപ്പിനെതിരേയും രേണു രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. രേണുവും കുടുംബവും ഫിറോസിനോടും ബിഷപ്പിനോടും കാണിക്കുന്നത് നന്ദികേടാണ് എന്നും സുധിയുടെ പേരില്‍ അദ്ദേഹത്തിന്റെ മക്കള്‍ക്ക് ലഭിച്ച വീട് വൃത്തിയായി സൂക്ഷിക്കുന്നില്ല എന്നും പറഞ്ഞ് നിരവധി പേര് കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ ഈ സമയമൊന്നും സുധിയുടെ മൂത്ത മകന് കിച്ചു പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കിച്ചു. വീട് വച്ച് തന്നവര്‍ക്കെതിരെ താനിതുവരെ ഒന്നു പറഞ്ഞിട്ടില്ലെന്നും താന്‍ അവരെ തള്ളിപ്പറയില്ലെന്നും കിച്ചു വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലെ ലൈവില്‍ ഫോളോവേഴ്സ് ചോദിച്ച ചോദ്യത്തോടായിരുന്നു കിച്ചുവിന്റെ മറുപടി.
'ഫിറോസിക്ക എനിക്ക് മെസേജ് ഇടാറുണ്ട്. ഞാനുമായിട്ടൊരു പ്രശ്നവും ഇല്ല. അങ്ങനെ ഒരു വീട് വെച്ച് തന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ. ഞാന്‍ ഇതുവരെ ആ വീടിനെ കുറ്റം പറഞ്ഞിട്ടില്ല. വളരെ നല്ലൊരു വീടാണത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് നമ്മളാണ്, അത് നമ്മുടെ ഉത്തരവാദിത്വമാണ്. അവര്‍ മനസ് വെച്ച് ഒരു വീട് തന്നത് തന്നെ വലിയ കാര്യമല്ലേ. ഒന്നുമില്ലാത്ത സമയത്ത് തന്ന വീടാണ് അത്. ഞാന്‍ ഒരിക്കലും അവരെ തള്ളി പറയില്ല,' കിച്ചു പറയുന്നു.
വീടിന് എന്തെങ്കിലും സംഭവിച്ചാല്‍ നമ്മളാണ് അത് പരിഹരിക്കേണ്ടത് എന്നും കിച്ചു പറഞ്ഞു. സ്ഥലവും വീടും ഒരാള്‍ക്ക് കൊടുക്കുക എന്നത് നിസാര കാര്യമല്ല എന്നും കിച്ചു ചൂണ്ടിക്കാട്ടി. അതേസമയം എന്തുകൊണ്ടാണ് സുധിലയത്തില്‍ താമസിക്കാത്തത് എന്ന ചോദ്യത്തിനും കിച്ചു മറുപടി പറഞ്ഞു. തനിക്ക് ഏറ്റവും കംഫര്‍ട്ടായി നില്ക്കാന് പറ്റുന്നത് കൊല്ലത്താണെന്നും പഠനവും മറ്റുമെല്ലാം അവിടെ തന്നെയാണെന്നും കിച്ചു പറഞ്ഞു.
സുധിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കിച്ചുവിന്റെ താമസം. കിച്ചു യുട്യൂബ് ചാനല്‍ ആരംഭിച്ചിട്ട് അധികം നാളായിട്ടില്ല. ആനിമേഷന്‍ വിദ്യാര്‍ത്ഥിയാണ് കിച്ചു. അടുത്തിടെ പുതിയൊരു കാറും സ്വന്തമാക്കിയിരുന്നു. കൊല്ലം സുധിയുടെ ആദ്യ വിവാഹത്തില്‍ ഉള്ള മകനാണ് കിച്ചു. ആദ്യ ഭാര്യ സുധിയെ ഉപേക്ഷിച്ച ശേഷമാണ് രേണുവിനെ വിവാഹം കഴിക്കുന്നത്. ഈ വിവാഹ ബന്ധത്തിലുള്ള മകനാണ് റിതപ്പന്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications