ടാക്‌സി ഓടിച്ചാണെങ്കിലും ജീവിക്കും; ചൊറിയുന്നവരുടെ ലൈക്ക് വേണ്ട; വിമര്‍ശിക്കുന്നവരോട് കൂട്ടിക്കല്‍ ജയചന്ദ്രന്‍
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ മിമിക്രി കലാകാരനും നടനും അവതാരകനുമാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍. അടുത്തകാലത്ത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ പോക്‌സോ കേസ് ഉള്‍പ്പെടെ നേരിടേണ്ടി വന്നിരുന്നു. മഞ്ജു വാര്യരെ പ്രശംസിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു കുറിപ്പും വിവാദമായി മാറിയിരുന്നു. വീട്ടില്‍ മടി പിടിച്ച്, ഒതുങ്ങിക്കൂടി, സംശയ രോഗികളായി കഴിയുന്ന ഭാര്യമാര്‍ നമുക്കിടയില്‍ ഉണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് അപവാദമാണ് മഞ്ജു വാര്യര്‍ എന്നായിരുന്നു കൂട്ടിക്കല്‍ ജയചന്ദ്രന്റെ പോസ്റ്റ്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ഇപ്പോഴിതാ, തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇദ്ദേഹം. കൂട്ടിക്കല്‍ ജയചന്ദ്രന്റെ വാക്കുകള്‍: സോഷ്യല്‍ മീഡിയയില്‍ ചിലരൊക്കെ വിചാരിക്കുന്നത് അവര്‍ തരുന്ന ലൈക്കും ഷെയറും കൊണ്ട് ഞാനും കെട്ടിയോളും ഊട്ടിയില്‍ ബംഗ്ലാവും മറയൂരില്‍ ചന്ദനത്തോട്ടവും ഒക്കെ മേടിക്കുന്നുണ്ടെന്നാണ്. അതിന്റെയൊന്നും ഒരാവശ്യവും എനിക്കില്ല. എനിക്ക് ജീവിക്കാനുള്ളത് എന്റെ അപ്പന്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്റെ ഭാര്യക്ക് ജീവിക്കാനുള്ളത് അവളുടെ അച്ഛനും ഉണ്ടാക്കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്. എനിക്ക് പ്രത്യേകിച്ച് പണിയില്ലാത്തതുകൊണ്ട് കമന്റുകളെല്ലാം നോക്കാറുണ്ട്. സ്‌നേഹമുള്ള ചിലരുണ്ട്.

പൈസയ്ക്ക് വേണ്ടി ബെഡ്‌റൂം വീഡിയോ ഇടുന്നവരുണ്ട്. എനിക്ക് അതിന്റെ ആവശ്യമില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് സിനിമയില്‍ അഭിനയിച്ചാല്‍ കിട്ടാത്ത ഫെയിമും പ്രശസ്തിയും അംഗീകാരവും മലയാളികള്‍ എനിക്ക് നല്‍കിയിട്ടുണ്ട്. ആ കൊതിയും തീര്‍ന്ന ആളാണ് ഞാന്‍. വിദേശത്തും സ്വദേശത്തുമുള്ള ഒരുപാട് അമ്മമാര്‍ എന്നെ സ്‌നേഹിക്കുന്നുണ്ട്. ആ സ്‌നേഹമാണ് എനിക്ക് വലുത്. അതിനേക്കാള്‍ വലിയ സമ്പാദ്യവും ഒന്നും ആവശ്യമില്ല.
ഞാന്‍ കുറെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ ഒന്നുമല്ല ഇപ്പോള്‍ അറിയപ്പെടുന്നത്. എന്റെ ഭാര്യയും മര്യാദയ്ക്ക് ഇരുന്നതാണ്. അവളെ കുത്തിപ്പുറത്തിട്ടിട്ടാണ് അവള്‍ പ്രതികരിക്കുന്നത്. ഞങ്ങള്‍ക്ക് ആരോഗ്യം ഉണ്ട്. സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹവും സാധിച്ചെടുത്തു. ഇനി അതില്ലെങ്കില്‍ 45 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉണ്ട് ടാക്‌സി ഓടിച്ചു ജീവിക്കും. ഞങ്ങളുടെ ജീവിതത്തില്‍ ഒരു ദുരന്തം വന്നു. അത് പരിഹരിക്കാന്‍ ഞങ്ങള്‍ക്കറിയാം. ചൊറിയുന്നവര്‍ ചൊറിഞ്ഞു കൊണ്ടിരിക്കുകയേയുള്ളൂ, ഞങ്ങള്‍ എങ്ങനെയെങ്കിലും ജീവിച്ചോളാം.












Click it and Unblock the Notifications