മക്കളും രാഷ്ട്രീയത്തിലേക്ക്? അവര്‍ക്ക് ബിജെപിയോട് ഇഷ്ടക്കുറവില്ല. എന്തുകൊണ്ട് വട്ടിയൂര്‍ക്കാവ്?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ യൂട്യൂബര്മാരുള്ള കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാര്‍, ഭാര്യ സിന്ധു കൃഷ്ണകുമാര്‍ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നീ നാല് മക്കളും യൂട്യൂബില്‍ സജീവമാണ്. ഇവരുടെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ഫോളോവേഴ്സിനും വലിയ താല്പര്യമാണ്. തങ്ങളുടെ വീട്ടിലെ ഓരോ വിശേഷങ്ങളും പല യൂട്യൂബ് വീഡിയോകളിലായി എല്ലാവരും പങ്കുവയ്ക്കാറുണ്ട്.
കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയുടെ ഉടമസ്ഥതയിലുള്ള ഫാന്‍സി ആഭരണ ഷോപ്പില്‍ മുന്‍ ജീവനക്കാരികള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പായിരുന്നു പോയ വര്‍ഷത്തെ വലിയൊരു വാര്‍ത്ത. വലിയ മാനസിക സമ്മര്‍ദത്തിലൂടെയാണ് ഈ സമയത്ത് കൃഷ്ണകുമാറിന്റെ കുടുംബം കടന്നുപോയത്. ആ സമയത്ത് പൂര്‍ണ ഗര്‍ഭിണിയായിരുന്നു ദിയ. എങ്കിലും കുടുംബാംഗങ്ങളുടെയെല്ലാം പിന്തുണയില്‍ ഈ പ്രശ്നത്തെ അതിജീവിക്കാന്‍ ദിയയ്ക്ക് കഴിഞ്ഞു. ഈ സമയത്ത് കേരളത്തിലെ ജനങ്ങളും കൃഷ്ണകുമാറിന്റെ കുടുംബത്തെ ചേര്‍ത്തുനിര്‍ത്തുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള താല്പര്യം കൃഷ്ണകുമാര്‍ തുറന്നു പറഞ്ഞിരുന്നു. ഇക്കാര്യം പാര്‍ട്ടി ദേശീയ നേതാവ് അമിത് ഷായോട് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ട് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുകയാണ് കൃഷ്ണകുമാര്‍.
25 കൊല്ലമായി ജീവിക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇത്രയും കാലം ഇവിടെ ജീവിക്കുമ്പോള്‍ ബന്ധങ്ങള്‍ ധാരാളമുണ്ട്. ഒരു വ്യക്തിക്ക് രാഷ്ട്രീയത്തിന് അതീതമായി വോട്ടുകള്‍ കൊണ്ടുവരാന്‍ സാധിക്കും. എനിക്കിവിടെ മത്സരിക്കാനുള്ള താല്പര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. എങ്കിലും പാര്‍ട്ടിക്ക് ഒരു രീതിയുണ്ട്. ആര് എവിടെ മത്സരിക്കണം എന്ന് പാര്‍ട്ടി തീരുമാനിക്കും. അത് അനുസരിക്കുക എന്നുള്ളതാണ് ഒരു പാര്‍ട്ടി പ്രവര്ത്തകന് എന്ന നിലയില്‍ എന്റെ ചുമതല. പാര്‍ട്ടി വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ ഏറ്റവും സന്തുഷ്ടനായ വ്യക്തി ഞാന്‍ ആയിരിക്കും.
മക്കളുടെ രാഷ്ട്രീയ താല്പര്യങ്ങളെക്കുറിച്ചും കൃഷ്ണകുമാര്‍ സംസാരിച്ചു. കൃഷ്ണകുമാറിന്റെ വാക്കുകള്‍: രാഷ്ട്രീയം എന്ന വാക്കിന്റെ അര്‍ത്ഥം മനസിലാക്കിയാല്‍ എല്ലാവര്ക്കും താല്പര്യം ഉണ്ടാകും. രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ രാഷ്ട്രനിര്‍മ്മാണവുമായി ബന്ധപ്പെട്ടതാണ്. അവരവരുടെ വിശ്വാസമനുസരിച്ച് ഓരോരുത്തര്‍ക്കും ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരാം. ഒരാള്‍ക്ക് കോണ്‍ഗ്രസിനോട് ആയിരിക്കും താല്പര്യം. ഒരാള്‍ക്ക് ബിജെപിയോട് ആയിരിക്കും, ഒരാള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും ആയിരിക്കും. ഏതു പാര്‍ട്ടിയില്‍ ആണെങ്കിലും അത് രാജ്യത്തിന്റെ നന്മയ്ക്ക് ആണെങ്കില്‍ ഒരു കുഴപ്പവുമില്ല. എല്ലാവര്ക്കും രാഷ്ട്രീയത്തില്‍ താല്പര്യം ഉണ്ടാകണം. രാഷ്ട്രനിര്‍മ്മാണത്തിന് നമ്മുടെ ഓരോരുത്തരുടെയും കോണ്ട്രിബ്യൂഷന് ഉണ്ടാകണം.
ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടി ബിജെപി ആയതുകൊണ്ട് എന്റെ മക്കള്‍ക്ക് അതിനോട് ഇഷ്ടം വരണമെന്നില്ല. ഞാന്‍ നിര്‍ബന്ധിച്ചിട്ടുമില്ല. അവരാരും പാര്‍ട്ടിയില്‍ അംഗത്വവും എടുത്തിട്ടുമില്ല. ഞാന്‍ ഇലക്ഷന് നില്ക്കുമ്പോള് അവിടെ പാര്‍ട്ടി എന്നതിനേക്കാള്‍ അച്ഛന് ജയിക്കണം എന്നുള്ള ആഗ്രഹം കൊണ്ട് അവര്‍ പ്രചാരണത്തിന് വരും. സ്വാഭാവികമായി പലരും അതിനെ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തി കാണാറുണ്ട്. അവര്‍ക്ക് ഇന്ന പാര്‍ട്ടിയോട് താല്പര്യമൊന്നുമില്ല. എന്നുവച്ച് ബിജെപിയോട് ഇഷ്ടക്കുറവുമില്ല.
അങ്കിളേ, ഞങ്ങളൊക്കെ എന്തിനാ വോട്ട് ചെയ്യുന്നതെന്ന് ചെറുപ്പക്കാര്‍ ചോദിക്കാറുണ്ട്. ആ ചോദ്യത്തിന് പല അര്‍ത്ഥങ്ങളുണ്ട്. ചെറുപ്പക്കാര്‍ രാഷ്ട്രീയം കൂടുതലായി അറിയണം. ഒരു രാജ്യത്തിന്റെ ഭാവി ചെറുപ്പക്കാരാണ്. നമ്മുടെ രാജ്യത്ത് എന്തൊക്കെ മാറ്റങ്ങളാണ് വരുന്നത് എന്ന് ചെറുപ്പക്കാര്‍ അറിഞ്ഞിരിക്കണം. നമുക്ക് എവിടെയൊക്കെ സംഭാവന ചെയ്യാം എന്നൊക്കെ അറിഞ്ഞിരിക്കണം. ഞാന്‍ വീട്ടില്‍ ചില രാഷ്ട്രീയ കാര്യങ്ങള്‍ ഉച്ചത്തില്‍ സംസാരിക്കാറുണ്ട്. കാരണം നമ്മുടെ ചുറ്റും എന്തൊക്കെയാണ് നടക്കുന്നതെന്ന് മക്കളും കൂടി അറിഞ്ഞിരിക്കണം - കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും












Click it and Unblock the Notifications