ജോണ്‍സണ്‍ മാഷ് ദേഷ്യപ്പെട്ടപ്പോള്‍ രക്ഷിച്ചത് ദാസേട്ടന്‍; ഇന്നും നന്ദിയോടെ അതോര്‍ക്കാറുണ്ട്: ചിത്ര

സംഗീതത്തിന്റെ മറുപേരാണ് കെഎസ് ചിത്ര. സംഗീത ആസ്വാദകര്‍ ആര്‍ദ്രതയോടെ മാത്രമാണ് ചിത്രയുടെ വാക്കുകളും സംഗീതവും കേള്‍ക്കുന്നത്. 18000 ലേറെ പാട്ടുകള്‍, ആറ് ദേശീയ പുരസ്‌കാരങ്ങള്‍, 37 സംസ്ഥാന അവാര്‍ഡുകള്‍, 2005-ല്‍ പത്മശ്രീ, 2021-ല്‍ പത്മഭൂഷന്‍ എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുങ്കിലും മലയാളികള്‍ ചിത്രയെ കാണുന്നത് വീട്ടിലെ ഒരു അംഗത്തെ പോലെയാണ്. ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും സ്റ്റേജില്‍ കയറുന്നത് ആദ്യത്തെ ഗാനം പാടുന്ന ടെന്‍ഷനോടു കൂടിയാണെന്ന് ചിത്ര തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ, പിന്നണി ഗാനരംഗത്ത് തന്റെ കരിയര്‍ ആരംഭിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കെഎസ് ചിത്ര. അയാം വിത്ത് ധന്യ വര്‍മ്മ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ വാനമ്പാടിയായ ചിത്ര. ആദ്യകാലത്ത് ജോണ്‍സണ്‍ മാഷിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവമാണ് ചിത്ര പങ്കുവെച്ചത്. റെക്കോര്‍ഡിങ് സമയത്ത് ജോണ്‍സണ്‍ മാഷ് ദേഷ്യപ്പെട്ടതും അന്ന് രക്ഷകനായി എത്തിയത് യേശുദാസ് ആണെന്നും ചിത്ര വെളിപ്പെടുത്തുന്നു.

ks chithra

ചിത്രയുടെ വാക്കുകള്‍: ആദ്യമായി ജോണ്‍സണ്‍ മാഷിന്റെ അടുത്ത് പാടാന്‍ പോകുകയാണ്. തരംഗിണി സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ്. ജോണ്‍സണ്‍ മാഷിന് പെട്ടെന്ന് ദേഷ്യം വരും. നമുക്ക് പേടിയാകും മാഷിന്റെ അടുത്ത് വര്‍ക്ക് ചെയ്യുമ്പോള്‍. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത കേള്‍ക്കാത്ത ശബ്ദം എന്ന സിനിമയുടെ പാട്ട് റെക്കോര്‍ഡിങ് ആയിരുന്നു അത്. മാണിക്യപുന്നാര പെണ്ണ് വന്നു എന്നാണ് പാട്ടിന്റെ ആദ്യ വരികള്‍. മുഴുവന്‍ പാട്ടും ദാസേട്ടനാണ് പാടുന്നത്.

മൂന്നാമത്തെ ചരണത്തിനു മുന്‍പ് ഒരു ഹമ്മിങ് ഉണ്ട്. അതാണ് ഞാന്‍ പാടേണ്ടത്. പാടേണ്ട ഭാഗമൊക്കെ പഠിപ്പിച്ച് തന്നു. ദാസേട്ടന്റെ ഒപ്പമുള്ള ആദ്യത്തെ പാട്ടുകളില്‍ ഒന്നാണ്. എന്താണെന്നറിയില്ല ടെന്‍ഷന്‍ കൊണ്ട് ശരിയാകുന്നില്ല. ജോണ്‍സണ്‍ മാഷ് എന്നു പറയുമ്പോഴുള്ള പേടിയും റെക്കോര്‍ഡിങ് ആദ്യമായതു കൊണ്ടും മനസില്‍ നല്ല പേടിയുണ്ട്. ഹമ്മിങ് താഴേക്ക് വരുമ്പോള്‍ ശരിയാകുന്നില്ല. എന്തോ അവിടെ സ്റ്റക്കായി പോവുകയാണ്. ഇത്രയും പാടി വന്നിട്ടും ലാസ്റ്റ് പോഷനാണ് ശരിയാകാത്തത്. ഞാന്‍ കാരണം പിന്നെയും റെക്കോര്‍ഡിങ് ആദ്യം മുതല്‍ എടുക്കണം. അന്ന് ഇന്നത്തെ പോലത്തെ ടെക്‌നോളജി വളര്‍ന്നിട്ടില്ല. തെറ്റിപ്പോയാല്‍ വീണ്ടും ആദ്യം മുതല്‍ എടുക്കണം.

ഞാന്‍ കാരണം രണ്ട് ടേക്കായി. അപ്പോഴേക്കും എനിക്ക് ബിപി കൂടാന്‍ തുടങ്ങി. ടെന്‍ഷന്‍ കേറിക്കഴിയുമ്പോള്‍ തെറ്റ് മാത്രമേ വരൂ. ആ സമയത്ത് ജോണ്‍സണ്‍ മാഷ് ദാസേട്ടനോട്, ആ കുട്ടിയോട് ഒന്ന് മര്യാദയ്ക്ക് പാടാന്‍ പറയൂ എന്ന് പറഞ്ഞു. അതുകൂടി കേട്ടപ്പോള്‍ എന്റെ കൈവിട്ടുപോയി.

ഞാനിന്നും ദാസേട്ടനെ നന്ദിയോടെ ഓര്‍ക്കും. ഇപ്പോഴും ദാസേട്ടന് വേണ്ടി മനസു കൊണ്ട് പ്രാര്‍ത്ഥിക്കും. അന്ന് ദാസേട്ടനും കൂടി ചൂടായിരുന്നെങ്കില്‍ പാടാതെ തിരിച്ചുപോയേനെ. ദാസേട്ടന്റെ മൈക്ക് അങ്ങേ അറ്റത്തും എന്റെ മൈക്ക് ഇങ്ങേ അറ്റത്തുമാണ്. എന്റെ ഹമ്മിങ് ഭാഗം ആകാറായപ്പോള്‍ ദാസേട്ടന്‍ ഹെഡ്‌ഫോണ്‍ ഊരി വച്ചിട്ട് വേഗം എന്റെ അടുത്തു വന്ന് കൈകൊണ്ട് കാണിച്ചുതന്നു, ആ നോട്ടിലേക്ക് വരാന്‍. അപ്പോഴാണ് ഞാന്‍ ശരിയായിട്ട് പാടിയത്.

അദ്ദേഹത്തിന് ശരിക്കും അതിന്റെ ആവശ്യമില്ല. ഞാനന്ന് അത്ര ചെറുതാണ്. കരിയറില്‍ ഒന്നുമായിട്ടില്ല. വേണമെങ്കില്‍ വിട്ടുകളയാവുന്നതേയുള്ളൂ. എന്നാല്‍ അന്ന് അദ്ദേഹം അത്രയും എഫര്‍ട്ട് എടുത്തു വന്ന്, ഒരു ക്രൈസിസില്‍ നിന്നാണ് ദാസേട്ടന്‍ എന്നെ രക്ഷപ്പെടുത്തിയത് - ചിത്രയുടെ വാക്കുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+