Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ ഇതുവരെ ഡിവോഴ്‌സ് ആയില്ലേ എന്ന് ചോദിക്കാറുണ്ട്; അന്ന് സംഭവിച്ചത് ഇതാണ്: ഇപ്പോള്‍ ഹാപ്പിയാണ്

നാടകങ്ങളിലൂടെ സിനിമയിലേക്ക് എത്തി ശ്രദ്ധേയയായ നടിയാണ് ലക്ഷ്മിപ്രിയ. സിനിമയിലും ടെലിവിഷനിലും ബിഗ് ബോസിലും ഉള്‍പ്പെടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ലക്ഷ്മിപ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 60-ല്‍ അധികം സിനിമകളില്‍ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസണ്‍ നാലില്‍ മത്സരാര്‍ത്ഥിയായതോടെ കുലസ്ത്രീ എന്ന പേരും ലക്ഷ്മിക്കു വീണു കിട്ടിയിരുന്നു. തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞ് പലപ്പോഴും ലക്ഷ്മിപ്രിയ സോഷ്യല്‍ മീഡിയയില്‍ വിവാദം സൃഷ്ടിച്ചിരുന്നു. നിലവില്‍ താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റാണ് ലക്ഷ്മി.

സമീപകാലത്ത് താനും ഭര്‍ത്താവ് ജയേഷും തമ്മില്‍ പിരിയുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ ലക്ഷ്മിപ്രിയ കുറിപ്പിട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വൈറലായതോടെ നിമിഷങ്ങള്‍ക്കകം ലക്ഷ്മിപ്രിയ ഇത് ഡിലീറ്റ് ആക്കുകയും ചെയ്തു. 22 വര്‍ഷമായി തുടരുന്ന ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണ് എന്നാണ് ലക്ഷ്മിപ്രിയ കുറിച്ചത്.

ഇപ്പോള്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് മാക്‌സിന് നല്‍കിയ അഭിമുഖത്തില്‍ എന്താണ് ഇങ്ങനെയൊരു കുറിപ്പ് എഴുതാന്‍ കാരണമെന്ന് വിശദീകരിക്കുകയാണ് ലക്ഷ്മി പ്രിയ. 'എനിക്ക് പേഴ്‌സണലി ഡിവോഴ്‌സ് ചെയ്യാന്‍ ഇഷ്ടമില്ല. കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണം. ഇത് എത്രത്തോളം പ്രാവര്‍ത്തികമാകും എന്ന് അറിയില്ല. ഡിവോഴ്‌സിന്റെ ഇരകള്‍ കുഞ്ഞുങ്ങളാണ്. മക്കള്‍ക്ക് അച്ഛനും വേണം അമ്മയും വേണം. അതൊന്നും ഇല്ലാതെ വളര്‍ന്ന ബാല്യമാണ് എന്റേത്. എനിക്ക് രണ്ട് വയസുള്ളപ്പോള്‍ എന്റെ അച്ഛനും അമ്മയും ഡിവോഴ്‌സ് ആയി. അതിന്റെ ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് എനിക്ക് നന്നായിട്ട് അറിയാം.

Lakshmi Priya

അതുകൊണ്ടുതന്നെ എനിക്ക് ഒരു ഫാമിലി ലൈഫ് വേണമെന്നും കുഞ്ഞുങ്ങള്‍ വേണമെന്നും ആഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ട് ഡിവോഴ്‌സിനോട് എപ്പോഴും മുഖം തിരിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. വളരെ നിസാരമായ കാര്യങ്ങളുടെ പേരിലും ഈഗോയുടെ പേരിലും ഒക്കെയാണ് ഡിവോഴ്‌സുകള്‍ ഉണ്ടാകുന്നത്. ചിലപ്പോള്‍ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോകാവുന്ന കാര്യമേ ഉണ്ടാകൂ.

എനിക്ക് ഫേസ്ബുക്കില്‍ എഴുതുന്ന പരിപാടിയുണ്ട്. എന്റെ ഒരു കഥാപാത്രം കണ്ടിട്ട് ഇഷ്ടപ്പെട്ടു എന്നു പറയുന്നതിനേക്കാള്‍ ഞാന്‍ എഴുതിയ നാലുവരി വായിച്ചിട്ട് അഭിപ്രായം പറയുന്നതാണ് ഏറ്റവും സന്തോഷം നല്‍കുന്നത്. എന്റെ എഴുത്തുകള്‍ വായിക്കുന്ന ഒരു കൂട്ടം മനുഷ്യരെ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. ചില ഇമോഷന്‍സും മൂഡ് സ്വിങ്‌സും ഒക്കെ എഴുതാറുണ്ട്.

സാധാരണ ഒരു വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണം വിവാഹേതര ബന്ധമാണ്. അല്ലെങ്കില്‍ ലഹരി ഉപയോഗം മൂലമുള്ള പ്രശ്‌നങ്ങള്‍, സാമ്പത്തികമായ പ്രശ്‌നങ്ങള്‍.. ഇതൊന്നും 22 വര്‍ഷമായി ഞങ്ങള്‍ക്കിടയില്‍ ഇല്ല. ഇതൊന്നുമല്ലാത്ത കാര്യങ്ങളും ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വരാം. അങ്ങനെ എടുത്തു പറയാന്‍ മാത്രം പ്രശ്‌നങ്ങള്‍ ഒന്നും ഞങ്ങള്‍ക്ക് ഇടയില്‍ ഇല്ല.

പാട്ടൊക്കെ പാടി യാത്ര ചെയ്യുന്ന വീഡിയോസ് ഇടുമ്പോള്‍ ഫ്രണ്ട്‌സ് ഒക്കെ പറയാറുണ്ട് ലക്ഷ്മി എത്ര ഭാഗ്യവതിയാണ്. ജയേഷേട്ടന്‍ എപ്പോഴും പാട്ടൊക്കെ പാടി തരുമല്ലോ എന്നൊക്കെ പറയും. എന്നാല്‍ വൈകുന്നേരം ആകുമ്പോള്‍ നിസാര പ്രശ്‌നങ്ങളുടെ പേരില്‍ വഴക്കുണ്ടാക്കും. ഇങ്ങനെയാണ് ജീവിതം. കുറച്ചു കഴിയുമ്പോള്‍ കൂട്ടാകും. ഞാനാണ് ജയേഷേട്ടനോട് അങ്ങോട്ട് പോയി മിണ്ടുന്നത്. ജയേഷേട്ടന് കുറച്ച് വാശിയുണ്ട്. മിണ്ടാതിരിക്കും. എനിക്ക് മിണ്ടാതെ പറ്റില്ല. പിണക്കം ഒക്കെ തീര്‍ക്കും. പക്ഷേ ആ തവണ പിണക്കം കുറച്ചുദിവസം നീണ്ടു. ദാമ്പത്യ ജീവിതത്തില്‍ എന്തിനാണ് ഇങ്ങനെ മുന്നോട്ടുപോകുന്നത് എന്ന് തോന്നിക്കഴിഞ്ഞാല്‍ ആ നിമിഷം നമ്മുടെ ദാമ്പത്യ ജീവിതം നിന്നു പോവും. അങ്ങനെയൊരു തോന്നല്‍ ഉണ്ടാകാതിരിക്കാന്‍ ബോധപൂര്‍വ്വം നമ്മള്‍ ശ്രദ്ധിക്കണം.

എന്തിനാണ് ഇങ്ങനെയൊരു ദാമ്പത്യം എന്ന് ഏതോ ഒരു നിമിഷം എനിക്കും തോന്നിയിട്ടുണ്ടാകാം. ഇക്കാര്യങ്ങളൊക്കെ ഞാന്‍ എഴുതി പോസ്റ്റ് ചെയ്തു. പോസ്റ്റ് ചെയ്ത് രണ്ട് നിമിഷങ്ങള്‍ക്കുള്ളില്‍ മനസിലായി ഇതൊരു നല്ല രീതിയിലേക്ക് അല്ല പോകുന്നത്. തുടര്‍ന്ന് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു. അപ്പോഴും ജയേഷേട്ടന്‍ വീട്ടില്‍ തന്നെയുണ്ട്. ജയേഷേട്ടന് ഇക്കാര്യം ചോദിച്ചുകൊണ്ട് കോളുകള്‍ വരുന്നുണ്ട്. ലക്ഷ്മി എന്നെ ഡിവോഴ്‌സ് ചെയ്തത് ഞാനറിഞ്ഞില്ലല്ലോ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. തല്‍ക്കാലം ഡിവോഴ്‌സ് ഒന്നും ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആള്‍ക്ക് അത് വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് പിന്നീട് മനസിലായി. ഒരു ഫങ്ഷന് വിളിച്ചാല്‍ ജയേഷേട്ടന്‍ വരില്ല. നിങ്ങള്‍ ഇതുവരെ ഡിവോഴ്‌സ് ആയില്ലേ എന്നാണ് ആളുകള്‍ ചോദിക്കുന്നത്.

ചെറിയൊരു കാര്യമായിട്ടാണ് എഴുതിയത്. രണ്ടു മിനിറ്റിനുള്ളില്‍ ഞാന്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു കളഞ്ഞു. പക്ഷേ അത് ഭയങ്കര വൈറലായി. ഞങ്ങള്‍ വളരെ സന്തോഷമായിട്ടാണ് ജീവിക്കുന്നത്. ഈ സംഭവം നടന്നിട്ടു മൂന്നു നാലു മാസം കഴിഞ്ഞു. നമുക്ക് വേണ്ടപ്പെട്ടവര്‍ ഇപ്പോഴും വിളിച്ചു ചോദിക്കുമ്പോള്‍ ഏട്ടന് വിഷമം ഉണ്ട്. അങ്ങനെയൊരു പോസ്റ്റ് വേണ്ടായിരുന്നു എന്ന് എനിക്കും തോന്നിയിട്ടുണ്ട്. ഞാന്‍ ഇപ്പോഴും സോറി പറയും - ലക്ഷ്മിപ്രിയയുടെ വാക്കുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+