Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജുവിന് എതിരെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യട്ടെ, ദിലീപിന്റെ ഫോണിലുളളത്..' തുറന്നടിച്ച് ബൈജു കൊട്ടാരക്കര

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് ശേഷം ദിലീപ് നടത്തിയ ആദ്യ പ്രതികരണം മുൻ ഭാര്യ മഞ്ജു വാര്യരെ ഉന്നമിട്ടുകൊണ്ടുളളതായിരുന്നു. ക്രിമിനൽ ഗൂഡാലോചന ഉണ്ടെന്ന് മഞ്ജു പറഞ്ഞതിന് ശേഷമാണ് തനിക്കെതിരെ കേസ് വന്നതെന്നാണ് ദിലീപ് ഉന്നയിച്ചിരിക്കുന്ന ഗുരുതര ആരോപണം.

ഇതോടെ സോഷ്യൽ മീഡിയയിൽ ദിലീപ് അനുകൂലികൾ മഞ്ജുവിന് എതിരെ സൈബർ ആക്രമണവും ആരംഭിച്ചു. ദിലീപിന് എതിരെ ഈ കേസിൽ നൂറ് കണക്കിന് തെളിവുകളുണ്ടെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.

ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ: ''മഞ്ജുവിന് എതിരെ അന്വേഷണം നടത്തി ഇനി മഞ്ജുവിനെ പിടിച്ച് അകത്തിടട്ടെ. കോടതി വിധിയെ സ്വാഗതം ചെയ്യും. പക്ഷേ ഈ വിധി നാളുകള്‍ക്ക് മുന്‍പേ പ്രതീക്ഷിച്ചതാണ്. 6 വരെയുളള പ്രതികള്‍ കുറ്റക്കാരാണ് എന്ന് കണ്ടെത്തി. പള്‍സര്‍ സുനിയും സംഘവും വണ്ടി കൊണ്ട് വന്ന് ഇടിച്ച് വണ്ടിയില്‍ കയറി പീഡിപ്പിച്ചത് എന്ത് ആവശ്യത്തിന് വേണ്ടിയായിരുന്നു.

baiju

എട്ടാം പ്രതിയായ ദിലീപിന്റെ പിടിച്ചെടുത്ത ഫോണില്‍ മറ്റുളള മൂന്നോ നാലോ നടിമാരുടെ വിവരങ്ങള്‍ കിടക്കുന്നത് മുഴുവന്‍ പോലീസിന്റെ കയ്യിലുണ്ട്. ഇതൊക്കെ ആര്‍ക്ക് വേണ്ടിയാണ് ചെയ്തത്. ഇതാണ് അറിയേണ്ടത്. തേടിയ വള്ളി കാലില്‍ ചുറ്റി എന്നൊരു ഓഡിയോ ക്ലിപ്പ് തൃശൂരിലെ ഒരു രാഷ്ട്രീയ നേതാവ് ദിലീപിന്റെ അനുജന്‍ അനൂപിന് അയച്ചു കൊടത്തു, എന്തായിരുന്നു അതിന്റെ അര്‍ത്ഥം.

സാഗര്‍ എന്ന സാക്ഷിയെ മൊഴി മാറ്റുന്നതിന്റെയും പണം കൊടുക്കുന്നതിന്റെയും എല്ലാ തെളിവുകളും പോലീസ് കൊടുത്തതാണ്. അയാള്‍ മൊഴി മാറ്റി. പള്‍സര്‍ സുനിയെ അറിയില്ല എന്ന് പറഞ്ഞ് അവസാനം വക്കീല്‍ തന്നെ പറഞ്ഞില്ലേ അറിയാമെന്ന്.. പള്‍സര്‍ സുനിക്കും അമ്മയ്ക്കും പണം കൊടുത്തതിന്റെ രേഖകള്‍ ഉണ്ടല്ലോ. ഇതില്‍ തെളിവുകള്‍ ഇല്ലാഞ്ഞിട്ടല്ല. തെളിവുകള്‍ ഇഷ്ടം പോലെ ഉണ്ട്.

വിധി എന്ത് തന്നെ ആയാലും കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായിക്കഴിഞ്ഞു. പണത്തിനും നുണയ്ക്കും മേലെ ഒരു നീതിശാസ്ത്രവും വിജയിക്കില്ല എന്ന് കേരളത്തിലെ ജനങ്ങളെ ഉദ്‌ബോധപ്പെടുത്തിയ ഒരു ദിവസമാണ് ഇന്ന്. 262ഓളം സാക്ഷികള്‍ 1147ഓളം രേഖകള്‍, ഇതെല്ലാം ഈ കേസിലുണ്ടായിരുന്നു.

ദിലീപ് കേസില്‍ ആയപ്പോള്‍ പിന്തുണയ്ക്കാന്‍ ആയിരുന്നു എല്ലാവര്‍ക്കും താല്‍പര്യം. കാരണം ദിലീപ് നടനാണ്, തിയറ്റര്‍ ഉടമയാണ്, നിര്‍മ്മാതാവാണ്. ജയിലില്‍ പോകുന്നതിന്റെ തലേ ദിവസം വരെ ഇവരെല്ലാം ദിലീപിനൊപ്പമുണ്ടായിരുന്നു. പക്ഷേ ജയിലില്‍ പോയ ശേഷം ഇവരുടെയൊന്നും പൊടി പോലും കണ്ടിട്ടില്ല. ദിലീപിന് ജാമ്യം കിട്ടി. നല്ല പിആര്‍ വര്‍ക്ക് നടന്നു. പക്ഷേ ചെയ്ത സിനിമകളൊക്കെ പൊട്ടി.

ഭഭഭ പോലുളള സിനിമകള്‍ റിലീസാകാനിരിക്കുന്നു. അതില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നു. ഒരു മുന്‍ധാരണ ഇല്ലാതെ മോഹന്‍ലാലൊക്കെ ദിലീപിന്റെ സിനിമയില്‍ അഭിനയിക്കുമോ. കാരണം, ഒരു കേസില്‍പ്പെട്ട് നില്‍ക്കുന്ന ആളാണ്. വിധി വരും മുന്‍പ് തന്നെ പല നിര്‍മ്മാതാക്കളും അഡ്വാന്‍സ് കൊടുക്കുന്നു. ഇവര്‍ക്കൊക്കെ സിനിമ മതി. മനുഷ്യത്വം എന്നൊന്നില്ല''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+