ലാലേട്ടനോടുള്ള ഇഷ്ടവും പോയി; ദീലീപ് ചിത്രത്തിന്റെ ട്രെയ്ലര് പങ്കുവെച്ച മോഹന്‍ലാലിന് വിമര്‍ശനം
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ബിഗ് സ്ക്രീനില്‍ വീണ്ടും ശക്തമായ സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ് ദിലീപ്. ഏറെക്കാലമായി ദിലീപിന്റെ ജനപ്രിയന് എന്ന പരിവേഷത്തിന് വലിയ ഇടിവ് സംഭവിച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷവും സിനിമകളില്‍ ദിലീപ് സജീവമായിരുന്നു എങ്കിലും കേസില്‍ ഉള്‍പ്പെട്ടതിനാല്‍ പഴയ സ്വീകാര്യതയോടെ പ്രേക്ഷകര്‍ ദിലീപിന്റെ ചിത്രങ്ങളെ ഏറ്റെടുത്തില്ല എന്നത് വാസ്തവമാണ്.
കഴിഞ്ഞ ദിവസം കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ദിലീപ്. ദിലീപിനെ തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ സിനിമ സംഘടനകള്‍ ആരംഭിച്ചു കഴിഞ്ഞു. വിധിയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും താര സംഘടനയായ അമ്മയില്‍ ഉള്‍പ്പെടെ ദിലീപിനെ പിന്തുണയ്ക്കുന്ന നിരവധി പേരുണ്ട്. അതുകൊണ്ടുതന്നെ പൂര്‍വാധികം ശക്തിയോടെ സിനിമയില്‍ ഒരു മടങ്ങിവരവിനാണ് ദിലീപ് ശ്രമിക്കുന്നത്.
ദിലീപിനെ നായകനാക്കി ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ചിത്രമായ ഭ.ഭ.ബയുടെ ട്രെയ്ലര് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുറ്റവിമുക്തമാകപ്പെട്ട ശേഷമുള്ള ആദ്യ ചിത്രം എന്ന നിലയില്‍ ഈ ചിത്രത്തിന് ദിലീപിന്റെ കരിയറില്‍ വലിയ പ്രാധാന്യമുണ്ട്. ഈ സിനിമയുടെ വിജയം പോലെയിരിക്കും ദിലീപിന്റെ മുന്നോട്ടുള്ള സിനിമ ജീവിതം.

തകര്‍പ്പന്‍ മാസ് കോമഡി ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് ചിത്രമാണ് ഭ.ഭ.ബ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്, ധ്യാന്‍ ശ്രീനിവാസന് തുടങ്ങിയ വമ്പന്‍ താര നിരയും ചിത്രത്തിലുണ്ട്. അതിഥി വേഷത്തില്‍ മഹാനടന് മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഭ.ഭ.ബയുടെ ട്രെയ്ലര് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിരുന്നു. എന്നാല്‍ പതിവില്ലാത്ത വിധം വലിയ വിമര്‍ശനമാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിക്കുന്നത്. 70 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. എന്നാല്‍ പതിവിന് വിപരീതമായി വലിയ വിമര്‍ശനമാണ് ദിലീപ് ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചു കൊണ്ടുള്ള പോസ്റ്റിന് താഴെ ലഭിക്കുന്നത്.
'കഷ്ടം തന്നെ, അങ്ങയോട് ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു' എന്നാണ് ഒരാള്‍ കുറിച്ചത്. ഇരയെ അനുകൂലിച്ച് ഞങ്ങള്‍ ഈ സിനിമയെ ബഹിഷ്കരിക്കുന്നു എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ചിത്രം കാണാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പറയുന്ന നിരവധി ആരാധകരും ഉണ്ട്.
ലേഖ ഭാസ്കരന് എന്ന ഫോളോവര്‍ കുറിച്ചത് ഇങ്ങനെയാണ്: 'ലാലേട്ടന്റെ പഴയ സിനിമകള്‍ വീണ്ടും വീണ്ടും കാണുന്നതും പുതിയ സിനിമകള്‍ക്കു വേണ്ടി കാത്തിരിക്കുന്നതും ആദ്യ ദിവസം തന്നേ തീയേറ്ററില്‍ കാണുന്നതുമൊക്കെ എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും ആസ്വദിച്ചിട്ടുള്ള കാര്യങ്ങളാണ്. മാമാട്ടിക്കുട്ടിയമ്മ മുതല്‍ ഹൃദയപൂര്‍വ്വം വരെ ഒരോ സിനിമകളും കാണാന്‍ പോയപ്പോഴുമുള്ള ഓര്‍മ്മകള്‍ പോലും മനസിലുണ്ട്. പക്ഷേ ഈ സിനിമ കാണില്ല....
ഞങ്ങള്‍ സിനിമ കണ്ടില്ലെങ്കിലും ഒരു തന്മാത്രയുടെ അത്രയും നഷ്ടം പോലും ലാലേട്ടന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടാവില്ല എന്നും അറിയാം'
അതേസമയം ദിലീപിനെ അനുകൂലിച്ചു സംസാരിക്കുന്നവരുമുണ്ട്. 'എല്ലാവരും അവള്‍ക്കൊപ്പം തന്നെയാണ്. പ്രതികളെ ശിക്ഷിക്കുകയും ചെയ്തു. ദിലീപ് തന്നെ പ്രതിയായി വരണം എന്നുള്ള നിങ്ങളുടെ വാശിയാണ് പ്രശ്നം' എന്നാണ് ഒരാള്‍ കമന്റിട്ടത്.
ഈ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രത്തിന്റെ റീ റിലീസുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുള്ള പോസ്റ്റിനും ആളുകള്‍ നെഗറ്റീവ് കമന്റുകളാണ് കുറിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് ഇനിയും മതിയായില്ലേ എന്ന് മീനാക്ഷി ചോദിച്ചു; ദിലീപിന്റെ വാക്കുകൾ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications