"ജയചന്ദ്രൻ അഹങ്കാരത്തിന്റെ ആൾരൂപവും കാപട്യത്തിന്റെ തമ്പുരാനും? ചിലരുടെ അവസരം ഇല്ലാതാക്കിയെന്നും ആക്ഷേപം"
മലയാളത്തിലെ ഏറ്റവും നേട്ടങ്ങൾ സ്വന്തമാക്കിയ സംഗീത സംവിധായകരുടെ പട്ടിക എടുത്ത് നോക്കിയാൽ അതിൽ മുൻനിരയിൽ തന്നെ കാണും എം ജയചന്ദ്രൻ. രണ്ടായിരത്തിന്റെ തുടക്കം മുതൽ മികച്ച ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം നമുക്ക് മുൻപിൽ എത്തിച്ചിരുന്നു. ഇതിൽ പലതും വമ്പൻ ഹിറ്റായിരുന്നു താനും. ഇപ്പോഴിതാ എം ജയചന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
പതിനൊന്ന് സംസ്ഥാന അവാർഡുകളും ഒരു ദേശീയ അവാർഡും ഉൾപ്പെടെ ഒരുപാട് പുരസ്‌കാരങ്ങൾ നേടിയ സംഗീത സംവിധായകാൻ എം ജയചന്ദ്രൻ. ഇത്രയധികം പുരസ്‌കാരങ്ങൾ നേടിയെടുത്തിട്ടുള്ള ഒരു സംഗീത സംവിധായകനും മലയാളത്തിൽ ഇല്ല. അദ്ദേഹത്തിന്റെ കഴിവിനും അർപ്പണ മനോഭാവത്തിനും തൊഴിലിനോടുള്ള ആത്മാർത്ഥതയ്ക്കും ഒക്കെ ലഭിച്ച അംഗീകാരമാണ്, ഇത്രയധികം കഴിവുള്ള ഒരു സംഗീത സംവിധായകന് മലയാളം നൽകിയത് ആവട്ടെ കൊറേയെറെ ശത്രുക്കളും.

ശത്രുക്കളെ അതിജീവിച്ച സംഗീത സംവിധായകൻ എന്ന വിളിപ്പേരും ജയചന്ദ്രന് സ്വന്തം. അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ച ഗായകരിൽ പന്ത്രണ്ട് പേർക്ക് പതിനാല് തവണയാണ് മികച്ച ഗായകർക്കുള്ള സംസ്ഥാന അവാർഡുകൾ ലഭിച്ചത്. വരികളിലും ആലാപനത്തിലും പെർഫെക്ഷൻ കാത്ത് സൂക്ഷിക്കുന്നയാളാണ് അദ്ദേഹം. ശ്രേയ ഘോഷൽ എന്ന നോർത്ത് ഇന്ത്യൻ ഗായികയെ മലയാളം പഠിപ്പിച്ച് ആ സ്വരമാധുരി മലയാളികൾക്ക് പകർന്ന് നൽകിയതും ജയചന്ദ്രനാണ്.
ശ്രേയ ഘോഷാലിനെ മലയാളത്തിലേക്ക് ഇറക്കുമതി ചെയ്‌തുവെന്ന് പറഞ്ഞ് പല ഗായികമാരും ജയചന്ദ്രന് നേരെ പടവാൾ ഓങ്ങിയിട്ടുണ്ട്. അതിന്റെ പേരിൽ ഒരുപാട് അധിക്ഷേപങ്ങളും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ മലയാളത്തിലേക്ക് ശ്രേയ ഘോഷാലിനെ ആദ്യമായി കൊണ്ടുവന്നത് അൽഫോൺസ് ജോസഫായിരുന്നു. എന്നാൽ, മലയാള സംഗീത ശാഖയിൽ ശ്രേയയെ അടയാളപ്പെടുത്തിയത് എം ജയചന്ദ്രന്റെ ഗാനങ്ങളാണെന്ന് നിസംശയം പറയാം.
നോട്ടം എന്ന സിനിമയിൽ പി ജയചന്ദ്രനെ കൊണ്ട് ഒരു ഗാനം എം ജയചന്ദ്രൻ പാടിപ്പിച്ചിരുന്നു. എന്നാൽ ആ പാട്ട് പിന്നീട് സിനിമയിൽ നിന്നും ഒഴിവാക്കി. താൻ പറഞ്ഞ പ്രകാരം ജയേട്ടൻ പാടിയില്ല. അദ്ദേഹം സ്വന്തം ഇഷ്‌ട പ്രകാരമാണ് പാടിയതെന്നും മാറ്റി പാടിത്തരാൻ പറഞ്ഞപ്പോൾ പറ്റില്ലെന്നും പറഞ്ഞു എന്നാണ് കാരണമായി എം ജയചന്ദ്രൻ പറഞ്ഞത്. എന്നാൽ ഇതിന് സംസ്ഥാന അവാർഡ് കിട്ടിയതോടെ പി ജയചന്ദ്രൻ പിന്നീട് പത്രസമ്മേളനം നടത്തി പ്രതിഷേധിച്ചു. പാട്ട് മാറ്റിയത് തന്നെ അറിയിച്ചില്ലെന്നാണ് പി ജയചന്ദ്രൻ ആരോപിച്ചത്.
മറ്റൊരു ആക്ഷേപം ജയചന്ദ്രന് എതിരെ ഉയർന്നത് തുടക്കം മുതൽ അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നൽകി വന്നിരുന്ന ഗായിക ചിത്രയുടെ ഭർത്താവ് വിജയശങ്കറുമായി ബന്ധപ്പെടുത്തിയായിരുന്നു. വിജയശങ്കറുമായി ജയചന്ദ്രൻ പിണങ്ങി പിരിഞ്ഞത് എതിരാളികൾക്ക് പുതിയ കഥകൾ മെനയാൻ സഹായമായി. അഹങ്കാരത്തിന്റെ ആൾരൂപം, കാപട്യത്തിന്റെ തമ്പുരാൻ എന്നൊക്കെയാണ് അദ്ദേഹത്തെ അന്ന് എതിരാളികൾ വിശേഷിപ്പിച്ചത്.
എന്റെ നാട്ടിൽ വച്ച് നടന്ന ബിആർ പ്രസാദ് അനുസ്‌മരണ ചടങ്ങിൽ വെച്ച് രാജീവ് ആലുങ്കൽ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ബിആർ പ്രസാദ് എന്ന കലാകാരനെ ഇല്ലാതാക്കിയത് എം ജയചന്ദ്രനാണ് എന്നായിരുന്നു അത്. ഇരുപതോളം പടങ്ങളിൽ നിന്ന് ബിആർ പ്രസാദിനേയും പന്ത്രണ്ടോളം പടങ്ങളിൽ നിന്ന് വയലാർ ശരത്ചന്ദ്രനേയും ജയചന്ദ്രൻ ഒഴിവാക്കി എന്നാണ് രാജീവ് അന്ന് ആരോപിച്ചത്. എന്നാൽ അതൊക്കെയും ജയചന്ദ്രൻ തള്ളിക്കളഞ്ഞിരുന്നു.
തന്നെ ഒറ്റപ്പെടുത്താൻ ഒരു ലോബി തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് ജയചന്ദ്രൻ മറുപടി നൽകിയത്. ഇപ്പോൾ റിയാലിറ്റി ഷോകളിൽ ജഡ്‌ജ് ആയി അദ്ദേഹം പോവുന്നുണ്ട്. അവിടെയൊക്കെയും നിഷ്‌പക്ഷവും കുട്ടികളെ വേദനിപ്പിക്കാതെയും യാതൊരു പക്ഷപാതവുമില്ലാതെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തുന്നയാളാണ് ജയചന്ദ്രനെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications