പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി
എമ്പുരാൻ വിവാദത്തിൽ സംവിധായകൻ മേജർ രവിക്കെതിരെ രൂക്ഷവിമർശനമാണ് നടിയും പൃഥ്വിരാജിൻ്റെ അമ്മയുമായ മല്ലിക സുകുമാരൻ ഉയർത്തിയത്. റിലീസിന് മുന്‍പ് മോഹന്‍ലാല്‍ സിനിമ കണ്ടില്ലായിരുന്നു എന്ന മേജറിൻ്റെ വാക്കുകളാണ് മല്ലികയെ ചൊടിപ്പിച്ചത്. തൻ്റെ മകൻ ആരേയും പറ്റിച്ചിട്ടില്ലെന്ന് അവർ പരസ്യമായി കുറിപ്പ് പങ്കുവെച്ചു. മേജർ രവിയാണ് വിവാദം ഉണ്ടാക്കിയത് എന്നും മല്ലിക കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അന്നത്തെ ആ വിവാദത്തെ കുറിച്ച് പ്രതികരിക്കുകയാണ് മേജർ രവി. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'മല്ലിക ചേച്ചി എന്നെ തെറിവിളിച്ചു, എനിക്ക് യാതൊരു പ്രശ്നവുമില്ല. കാരണം അതൊരു അമ്മയ്ക്ക് മകനോടുള്ള സ്നേഹമാണ്.മല്ലിക ചേച്ചിയുമായി എനിക്ക് അത്രയും നല്ല ബന്ധമായിരുന്നു. എവിടെ കണ്ടാലും കെട്ടിപിടിച്ച് സംസാരിക്കുന്ന സ്നേഹം.എമ്പുരാൻ വിവാദത്തിൽ സംഭവിച്ചത് മകനോടുല്ള ഇഷ്ടത്തിൽ നമ്മൾ തേഡ് പാർട്ടി ആയതാണ്. ഈ അമ്മ എന്താണ് മകൻ എന്താണ് എന്നുള്ളത് അത് മിസ്സ് ചെയ്യുന്ന ആളാണ്. അത് ഞാൻ രാജുവിന്റെ അടുത്തും കൂടെ പറയാൻ ആഗ്രഹിക്കുകയാണ് . ആ അമ്മയെ കെട്ടിപ്പിടിക്കാൻ മറക്കേണ്ട, ഷൂട്ടിങ്ങിന് ബോംബയിൽ മാത്രം പോയിരുന്നോണ്ട് കാര്യമില്ല, ഇടക്കിടക്ക് ഒന്ന് വന്ന് കെട്ടിപ്പിടിച്ചു പോണം. അമ്മയുടെയും മക്കളുടെയും സ്നേഹത്തിന്റെ ഇടയിൽ നമ്മളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ അത് ഞാൻ ഒഴിവാക്കി കളയും.

മല്ലിക ചേച്ചി വിളിച്ച് പറഞ്ഞിട്ടുണ്ട്, അതെങ്ങനെയാണ് നുണ പറയുന്നവനല്ലേ അവൻ, ഇങ്ങനെ പാർട്ടി ചാടി ചാടി ചാടി ഇരിക്കുകയാണ് എന്ന്. ഞാൻ ഒരിക്കലും പാർട്ടി മാറുകയൊന്നും ചെയ്തിട്ടില്ല. ആദ്യമായിട്ട് ഒരു മെമ്പർഷിപ്പ് എടുത്തിരിക്കുന്നത് ബിജെപിയുടെയാണ്. അതിനു മുന്നേ ഞാൻ ഒരു സംഘപ്രവർത്തകനാണ്. ഞാൻ കുട്ടിക്കാലം തൊട്ട് ശാഖയിലൊക്കെ പോയിരുന്നു. ഞാൻ ഒരു വർഗീയവാദി അല്ല, മനുഷ്യ സ്നേഹിയാണ്.
ഇസ്രായേലും ഇറാനും അല്ലെങ്കിൽ ഇറാനും ഇറാക്കും തമ്മിലുള്ള യുദ്ധത്തിനകത്ത് നമ്മൾ ഇവിടെ കിടന്നന് ഒച്ചയും ബഹളവും ഉണ്ടാക്കും. പക്ഷേ അതേ സമയത്ത് കാശ്മീരിൽ ഒരു ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് എന്തേ ഇവിടെ ഒരു ഒച്ചയും ബഹളവും കണ്ടില്ല. അതും പാക്കിസ്ഥാൻ തീവ്രവാദികൾ നമ്മുടെ നാട്ടിൽ വന്ന് ആക്രമിച്ചിട്ട്. ഇതൊക്കെ ഒരു പൊളിറ്റിക്സ് ആണ്. ഓപ്പറേഷൻ സിന്ദൂർ എന്ന് പറഞ്ഞാൽ എന്റെ രാജ്യത്ത് വന്ന് അത് ആരെ കൊന്നു എന്നുള്ളതല്ല, എന്റെ രാജ്യത്ത് വന്ന് നീ ഒരു മുസ്ലിമിനെ കൊന്നാലും അതേ വികാരം തന്നെയആയിരിക്കും ഒരു ഹിന്ദുവിനെ കൊന്നാലും ഉണ്ടാകുക. ക്രിസ്ത്യാനിനെ കൊന്നാലും അങ്ങനെ തന്നെയാണ്. കാരണം അതെൻ്റെ രാജ്യക്കാരാണ്..
ഇറാൻ-ഇസ്രായേൽ വിഷയത്തിൽ ഇവിടെ ചിലർ ബഹളം വെയ്ക്കുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലീം സഹോദരങ്ങളുടെ പിന്തുണ കിട്ടുമെന്ന് വിചാരിച്ച് ബഹളമുണ്ടാക്കുന്നവരാണ്.'
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications