മമ്മൂട്ടിയുടെ 24 കോടി ഒന്നുമല്ല; രജനികാന്ത് വാങ്ങുന്നത് പത്തിരട്ടി, വിജയ് പോലും ഇനി പിന്നില്‍
ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും വേഷമിടുന്നുണ്ട്. ഇരുവരും ചേരുന്ന തമിഴ് ചിത്രം ഇപ്പോള്‍ തന്നെ മാധ്യമ തലക്കെട്ടുകളില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഡി55 എന്ന സിനിമയില്‍ ധനുഷ് 45 കോടിയും മമ്മൂട്ടി 24 കോടിയുമാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് വാര്‍ത്തകള്‍. മമ്മൂട്ടിക്ക് 35 കോടി നല്കാന് ധനുഷിന്റെ നിര്‍മാണ കമ്പനി തയ്യാറായി എങ്കിലും മമ്മൂട്ടി അധികം തുക വേണ്ടെന്ന് നിരസിക്കുകയായിരുന്നുവത്രെ.
എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച മറ്റൊരു സിനിമയെ കുറിച്ചും അതിലെ അഭിനേതാക്കളുടെ പ്രതിഫലത്തെ കുറിച്ചുമാണ്. രജനികാന്തും കമല്‍ഹാസനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തലൈവര്‍ 174 . കോമഡി ത്രില്ലര്‍ ആണ് സിനിമ എന്ന വാര്‍ത്തകള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. ഇപ്പോഴിതാ രജനികാന്ത് സിനിമയില്‍ വങ്ങാന്‍ പോകുന്ന പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പ്രധാന ചര്‍ച്ച.

225 കോടി രൂപയാണത്രെ രജനികാന്ത് തലൈവറില് വാങ്ങാന്‍ പോകുന്ന പ്രതിഫലം. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ലെങ്കിലും തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞു കഴിഞ്ഞു. രജനികാന്ത്-കമല്ഹാസന് കൂട്ടുകെട്ട് ആയിരുന്നു സിനിമ സംബന്ധിച്ച് ആദ്യം നിറഞ്ഞ വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ രജനിയുടെ ശമ്പളത്തെ കുറിച്ചാണ്.
ഈ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ രജനികാന്ത് ആകും തമിഴ് സിനിമയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരം. പ്രായം 75, പ്രതിഫലം 225 കോടി എന്നാണ് ചില മാധ്യമങ്ങള്‍ തലക്കെട്ട് കൊടുത്തിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെ താരം രജനികാന്ത് ആയി മാറിയിരിക്കുകയാണെന്നും പറയപ്പെടുന്നു..
വിജയ് രണ്ടാം സ്ഥാനത്തേക്ക് വീണു
തമിഴ് സിനിമയില്‍ ഇതുവരെ കൂടുതല്‍ പ്രതിഫലമുള്ളത് വിജയ്ക്കായിരുന്നു. ജനനായകന് എന്ന തന്റെ അവസാന ചിത്രത്തിന് വിജയ് വാങ്ങുന്നത് 220 കോടി രൂപയാണ് എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ രജനികാന്ത് ആ റെക്കോര്‍ഡും മറികടന്ന് മുന്നോട്ട് പോയിരിക്കുന്നു. കമല്‍ഹാസന്റെ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
രജനികാന്ത് ഇപ്പോഴും സിനിമാ രംഗത്ത് തിരക്കിലാണ് എന്നതാണ് മറ്റൊരു കാര്യം. തലൈവറിന് പുറമെ ജയിലര്‍ 2 സിനിമയും വരാന്‍ പോകുകയാണ്. കൂടാതെ മറ്റൊരു ചിത്രവും ചര്‍ച്ചയിലാണ്. അതായത്, യുവതാരങ്ങള്‍ ഏറെയുണ്ടെങ്കിലും രജനികാന്തിന്റെ തിളക്കത്തിന് ഒട്ടും കുറവില്ല എന്ന് ചുരുക്കം. മമ്മൂട്ടി തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതും തമിഴ് സിനിമാ ലോകത്തെ മറ്റൊരു പ്രധാന വാര്‍ത്തയാണ്.
ധനുഷ്, സായ് പല്ലവി, ശ്രീലീല തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പം വേഷമിടുന്നുണ്ട്. ചിത്രത്തില്‍ സുപ്രധാന വേഷമാണ് മമ്മൂട്ടിക്കുള്ളത്. ശ്രീലീല ഏതാനും ചില രംഗങ്ങളിലേയുള്ളൂ എന്നും പറയപ്പെടുന്നു. മമ്മൂട്ടി എട്ട് വര്‍ഷത്തിന് ശേഷമാണ് തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത്. മമ്മൂട്ടി നായകനായ കമ്മത്ത് ആന്റ് കമ്മത്ത് എന്ന മലയാള സിനിമയില്‍ ധനുഷ് അതിഥി വേഷത്തില്‍ എത്തിയിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; കേരള വിപണിയില്‍ ട്വിസ്റ്റ്, ആഗോള വിപണിയില്‍ വന്‍ കുതിപ്പ്, പവന് വില -
പ്രതീക്ഷിച്ചത് തന്നെ... സ്വര്‍ണം കുതിച്ചു; ആഗോളവിപണിയില്‍ വന്‍വില; വെള്ളിയും കുതിക്കുന്നു -
പരീക്ഷകളില്‍ വിജയിക്കും, വ്യാപാരം ലാഭകരമാകും, സന്തോഷവാര്‍ത്ത കേള്‍ക്കും, ദാമ്പത്യ സന്തോഷം, നാൾഫലം -
സ്വർണം വിറ്റോളൂ, പവന് ഒരു ലക്ഷമെങ്കിലും കിട്ടണമെങ്കിൽ ചെയ്യേണ്ടത്..മേരി ജോർജ് പറയുന്നു -
സ്വർണ വില പവന് 1.50 ലക്ഷത്തിന് വാങ്ങാൻ തയ്യാറാണോ? ഇല്ലെങ്കിൽ ഇപ്പോൾ വിട്ടോ ജ്വല്ലറിയിലേക്ക്..വ്യാപാരി പറയുന്നു -
കേരളത്തില്‍ വീണ സ്വര്‍ണം ദുബായില്‍ കുതിച്ചു, ഒറ്റയടിക്ക് 10 ദിര്‍ഹം കൂടി, 22 കാരറ്റും 600 ദിര്‍ഹത്തിലേക്ക് -
'ഉർവശി എന്തിനാണ് ഇങ്ങനെ പച്ചനുണ പറയുന്നത്..നിൽപ്പിലും നടപ്പിലുമുണ്ട് 10 പൈസയുടെ കുറവ്';ശാന്തിവിള ദിനേശ് -
രമേശ് പിഷാരടി-ശോഭ സുരേന്ദ്രന് പോരില്‍ ആര് ജയിക്കും; പാലക്കാട് ഇത്തവണ തീപാറും, പുതിയ വിവരങ്ങള്‍ -
സ്വർണ വില ഉച്ചക്ക് കുറഞ്ഞില്ല, പകരം കുതിച്ച് കയറി..ഇനിയൊരു തിരിച്ചുവരവില്ലേ? നെഞ്ച് പൊള്ളി ആഭരണപ്രേമികൾ -
ലോക മഹാ യുദ്ധത്തിലേക്ക്? ഇറാനെതിരെ ഒന്നിച്ച് ഗൾഫ്-യൂറോപ്യൻ രാജ്യങ്ങൾ! -
സൗദി അരാംകോ റിഫൈനറി അടച്ചു; യുഎസ് യുദ്ധ വിമാനങ്ങള്‍ വീണു എന്ന് കുവൈത്ത്, എംബസിയില്‍ പുക -
വാഹന ഉടമകൾ ശ്രദ്ധിക്കുക; ഏപ്രിൽ ഒന്ന് മുതൽ പെട്രോൾ പമ്പുകളിൽ വൻ മാറ്റം












Click it and Unblock the Notifications