മമ്മൂട്ടി കലർപ്പില്ലാത്ത മുസൽമാൻ, ഹറാമെന്ന് പറഞ്ഞ് മാറി നിന്നില്ല, അവർക്ക് ഇതൊന്നും മനസിലാകില്ല';ശാന്തിവിള
അടുത്തിടെയാണ് നടൻ മമ്മൂട്ടി എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വിഷിഷ്ടാതിഥിയായെത്തിയത്. ഉല്‍സവാഘോഷത്തിന്‍റെ ഭാഗമായുള്ള പ്രസാദ് ഊട്ട് ചടങ്ങ് അദ്ദേഹം ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തു. മമ്മൂട്ടിയുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇപ്പഓഴിതാ ഈ വീഡിയോയെ കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകനായ ശാന്തിവിള. കലർപ്പില്ലാത്ത മുസൽമാനായ മമ്മുക്ക ഒരു മടിയും കൂടാതെ ഹൈന്ദവ ക്ഷേത്രത്തിൽ ചെന്ന് വിളക്ക് കൊളുത്തുന്നത് കണ്ടപ്പോൾ വളരെ അധികം സന്തോഷം തോന്നിയെന്ന് ശാന്തിവിള പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
അസുഖത്തിൽ നിന്നും അത്ഭുതകരമായി അതിജീവിച്ച മലയാളിയുടെ മഹാനടൻ മമ്മൂട്ടി കൂടുതൽ വിനയാന്വിതനും വിശാലഹൃദനും ആയതുപോലെ തോന്നി രണ്ട് ഫങ്ഷനുകൾ കണ്ടപ്പോൾ. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നൽകുന്ന ചടങ്ങിലേക്ക് വരുന്നു, മുണ്ടും ജുബ്ബയുമാണ് വേഷം. സ്റ്റേജിൽ കയറാതെ താഴെ വന്നപ്പോൾ മന്ത്രി പൊക്കിയെടുത്ത് മുകളിലാക്കി. ആദ്യം സ്റ്റേജിൽ കാണുന്നത് ശാരദാമ്മയെ. ശാരദാമ്മയുമായി ആറു വയസ്സിന്റെ വ്യത്യാസമേ മമ്മുട്ടിക്ക് ഉള്ളൂ. പക്ഷേ അവർ തമ്മിലുള്ള കെമിസ്ട്രി, ഒരു അമ്മ മകൻ ബന്ധമാണ്.

മികച്ച നടന്റെ പുരസ്കാരം വാങ്ങാൻ വരുമ്പോഴേക്കും അദ്ദേഹം പത്മഭൂഷൻ മമ്മൂട്ടിയായി മാറിക്കഴിഞ്ഞിരുന്നു. അഞ്ചുനേരം കൃത്യമായി നിസ്കരിക്കുന്ന മുസൽമാനാണ് സിനിമാക്കാരനായി മാറിയ ശേഷം മമ്മൂട്ടി. ആ പതിവ് അദ്ദേഹം ഒരിടത്തും തെറ്റിക്കില്ല. വെള്ളിയാഴ്ച ഉച്ചക്കാണെങ്കിൽ എത്രദൂരം കാർ ഓടിക്കേണ്ടി വന്നാലും ലൊക്കേഷനിൽ നിന്നും കാർ പറത്തി അദ്ദേഹം പോകും, കൂട്ടിന് ശ്രീരാമൻ എന്ന ഹിന്ദുവിനെയോ മുസ്ലിങ്ങളായ നടന്മാരെയോ കൂട്ടും. നോയമ്പ് പിടിക്കുന്നതടക്കം എല്ലാം ചെയ്യും. ഉംറക്ക് ഭാര്യയോടൊപ്പം പോയി. ആ വലിയ മനുഷ്യൻ ചെയ്തൊരു സത്പ്രവർത്തി കണ്ടപ്പോൾ എനിക്ക് ഒരുപാട് ബഹുമാനം തോന്നി അദ്ദേഹത്തോട്.
എറണാകുളത്തെ പ്രശസ്തമായ എറണാകുളത്ത അപ്പൻ എന്ന് ഭക്തർ വിളിക്കുന്ന മഹാശിവക്ഷേത്രത്തിലെ മഹാ അന്നദാനം വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യുകയും ആഹാരം വിളമ്പുകയും ചെയ്തത് ഇത്തവണ മമ്മൂട്ടിയാണ് .മമ്മുക്ക നിലവിളക്ക് കൊളുത്തുമ്പോൾ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന അബ്ദുറബ്ബിനെയാണ് ഞാൻ ഓർത്തത് .സംസ്ഥാന സ്കൂൾ യുവജനോത്സവം ഉദ്ഘാടനം ചെയ്യാൻ വന്ന വിദ്യാഭ്യാസ മന്ത്രിക്ക് നിലവിളക്ക് കൊളുത്താനുള്ള ചെറിയ വിളക്ക് നീട്ടിയപ്പോൾ പന്തംകണ്ട പെരിച്ചാഴിയെ പോലെ കക്ഷി പുറകോട്ട് മാറി, അത് ഹറാമാണ് ഞാൻ കൊളുത്തൂല്ല എന്ന് പറഞ്ഞ് അദ്ദേഹം പോയി. കലർപ്പില്ലാത്ത മുസൽമാനായ മമ്മുക്ക ഒരു മടിയും കൂടാതെ ഹൈന്ദവ ക്ഷേത്രത്തിൽ ചെന്ന് വിളക്ക് കൊളുത്തുന്നത് കണ്ടപ്പോൾ...
അഹിന്ദുക്കൾക്ക് സ്ഥാനമില്ല അല്ലെങ്കിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്നൊക്കെ ചില അമ്പലങ്ങളിൽ എഴുതി വെക്കാറുണ്ട്. പക്ഷേ എറണാകുളത്തപ്പന് ആ പ്രശ്നമൊന്നുമില്ല. അയ്യപ്പനെ പോലെ തന്നെ വിശാല ഹൃദയനാണ്, മമ്മുക്ക വന്നു അദ്ദേഹത്തെ ആർഭാടത്തോടെ സ്വീകരിച്ചു, അദ്ദേഹം നിലവിളക്ക് കൊളുത്തി എന്നിട്ട് ആഹാരം വിളമ്പി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അങ്ങനെയആയിരിക്കണം ഒരു മനുഷ്യൻ, മലയാളി .ഈ കേരള സ്റ്റോറി എടുക്കുന്ന പൊട്ടന്മാർക്ക് ഇത് മനസ്സിലാവില്ല.












Click it and Unblock the Notifications