എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ
മോഹൻലാൽ ഫാൻസും മമ്മൂട്ടി ഫാൻസും തമ്മിലുള പോര് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സോഷ്യൽ മീഡിയ കൂടി വന്നതോടെ തമ്മിൽത്തല്ല് പലപ്പോഴും പരിധികൾ വിട്ടു. മോഹൻലാൽ ഫാൻസ് സമീപകാലത്തായി മമ്മൂട്ടി ഫാൻസിന്റെ വായടപ്പിക്കുന്നത് 100 കോടി ക്ലബ്ബിൽ ഇത്ര കാലമായിട്ടും ഇടം പിടിക്കാൻ മമ്മൂട്ടിക്ക് സാധിച്ചിട്ടില്ല എന്നത് ചൂണ്ടിക്കാട്ടിയാണ്.
പുതിയ തലമുറയിലെ നസ്ലിനും ഹാഷിറും വരെ 100 കോടി അടിച്ചിട്ടും മമ്മൂട്ടിക്ക് ഒരു 100 കോടി ചിത്രം ഇല്ലെന്നുളളത് ആരാധകർക്കും നിരാശയുളള കാര്യം തന്നെയാണ്. അതേസമയം മോഹൻലാൽ ആകട്ടെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ നൂറ് കോടി ഹിറ്റുകൾ അടിച്ച താരമാണ്. മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന കുറിപ്പ് വായിക്കാം. ഷാജീവൻ സജീവൻ അക്കൌണ്ടിൽ നിന്നുമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
'' എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ല. ഒന്ന് അനലൈസ് ചെയ്യാം. ഫസ്റ്റ് ഓഫ് ഓൾ മമ്മൂട്ടി ഒഴികെ. പ്രണവ് മോഹൻലാൽ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ദിലീപ് ഒക്കെ ഇവർക്ക് ചൈനീസ് നടൻമാർ ആയിരിക്കാം. ഇനി ഇതുവരെ 100 കോടി എന്ന ഫിഗർ കണ്ട നടന്മാരുടെ, ലാലേട്ടൻ ഫാൻസ് ആർമിയുടെ ഭാഷയിൽ, ബോക്സ് ഓഫീസ് രാജാക്കന്മാരുടെ കാര്യം.

നസ്‌ലിൻ - പ്രേമലുവിന് ശേഷം അയാം കാതലൻ എന്നൊരു പടം ഇറങ്ങിയത് പോലും പലർക്കും അറിയില്ല. ജിംഖാന ഹിറ്റ്. ലോക കൂട്ടാൻ പറ്റില്ല (ലോക ചാപ്റ്റർ 1 ചന്ദ്ര എന്നാണ് ചന്ദ്രയും സണ്ണിയും എന്നല്ല പടത്തിന്റെ പേര്)
പൃഥ്വിരാജ് - ആടുജീവിതത്തിന് ശേഷം സോളോ ആയി വന്ന വിലയത്തു ബുദ്ധ 10 കോടിപോലും ഫൈനൽ ഇല്ല; കൂടെ ഇറങ്ങിയ എകോ 49 കോടിയിൽ നിന്നു. ചുരുക്കി പറഞ്ഞാൽ, സന്ദീപിൻ്റെ 50 കോടി ക്ലബ്ബ് എൻട്രി തടയാൻ മാത്രമേ ബുദ്ധനേക്കൊണ്ട് ഉപകരിച്ചുള്ളൂ.
ഫഫ- ആവേശം പോലൊരു സെൻസേഷണൽ ഹിറ്റ് മാറ്റി നിർത്തിയാൽ, മികച്ച നടനായിട്ടും കഴിഞ്ഞ കുറച്ചുകാലമായി ഒരു പ്രോപ്പർ ഹിറ്റ് ഇല്ല. (ഒരു ആരാധകൻ എന്ന നിലയിൽ ആശങ്കയുണ്ടാക്കുന്നത്)
ടൊവിനോ - എആർഎമ്മിന്റെ ഗംഭീര വിജയത്തിന് ശേഷം എത്തിയ ഐഡന്റിറ്റി പരാജയം, നരിവേട്ട വലിയൊരു ഹിറ്റും ആയില്ല (ഓഫ്ബീറ്റ്). ഇനി പള്ളിച്ചട്ടമ്പി ഒരു സെൻസേഷണൽ ഹിറ്റായാൽ നല്ല മൈലേജായിരിക്കും പുള്ളിക്ക്.
ഉണ്ണി മുകുന്ദൻ - ഹിന്ദി ബെൽറ്റിൽ പോലും സെൻസേഷൻ ആയ മാർക്കോയ്ക്ക് ശേഷം, കഴിഞ്ഞവർഷം പുള്ളിക്ക് രണ്ട് റിലീസുകൾ ഉണ്ടായിരുന്നു എന്ന കാര്യം പോലും പലർക്കും അറിയില്ല.
നിവിൻ പോളി - സർവം മായക്ക് ശേഷം വന്ന 2 പടങ്ങളും 10 കോടി തികച്ച് കളക്റ്റ് ചെയ്യാതെ പരാജയപ്പെട്ടു. സർവ്വം മായ മാറ്റിനിർത്തിയാൽ 6 വർഷമായി അദ്ദേഹത്തിനൊരു ഹിറ്റ് കിട്ടിയിട്ട്.
ജയസൂര്യ - ആട് 3 ക്ക് ശേഷം വരുന്ന കത്തനാർ ഏറെ ഹൈപ്പുള്ള സിനിമയാണ്. എന്നാൽ അതിനിടെ വേറൊരു സിനിമ അദ്ദേഹത്തിൻ്റേതായി വരികയും, പോസിറ്റീവ് കിട്ടാതെ ഇരിക്കുകയും ചെയ്താൽ 10 കോടിപോലും കിട്ടില്ല.
ഹാഷിർ - വാഴ 2 ൽ നാലുപേരും തുല്യ പ്രാധാന്യം ആണെങ്കിലും ഹാഷിർ ചിത്രമായാണ് പറയാറ്. ഇതേ ഹാഷിറിൻ്റെ അടുത്ത പടത്തിന് വാഴ ലെവൽ റെസ്പോൺസ് ഇല്ലാതെ കളക്ഷൻ കിട്ടില്ല.
ദുൽഖർ - ഡിക്യൂ 100കോടി അടിച്ചത് മലയാളത്തിലല്ല തെലുങ്കിലാണ്. അവിടത്തെ ടോപ് സ്റ്റാർസ് ആയ ബാലകൃഷ്ണക്കും രവിതേജക്കും പോലും ലക്കി ഭാസ്‌കറിൻ്റെ കളക്ഷൻ ഇതുവരെ നേടാനായിട്ടില്ല; തെലുങ്കിൽ ആർക്കും 100 അടിക്കാം എന്ന് ചിലർ പറഞ്ഞിരുന്നു. അവർക്കൊക്കെ വൃഷഭയുടെ അവസ്ഥ കണ്ടപ്പോൾ മറുപടി കിട്ടിക്കാണും എന്ന് കരുതുന്നു. ഇതേ ദുൽക്കറിൻ്റെ അടുത്ത നോൺ മലയാളം മൂവി കാന്തയ്ക്ക് 30 എന്തോ ഉള്ളൂ - അതുതന്നെ ദുൽക്കർ ആയതുകൊണ്ട് മാത്രം കിട്ടിയതാണ്; ബോറടിച്ച് ചത്ത ഒരു സിനിമയായിരുന്നു കാന്താ.
ഇനി മോഹൻലാൽ. അദ്ദേഹം മുൻനിര താരം തന്നെ അതിൽ സംശയമില്ല. പക്ഷേ ഒരു കോടിയിൽ താഴെ ഫൈനൽ വരിക, അതും രണ്ടു തവണ. അതൊരു നിർഗുണത്വം തന്നെയാണ്. ബോംബുകൾ തുടരെ പൊട്ടിക്കുന്ന ധ്യാൻ ശ്രീനിവാസന്റേ, ഡിറ്റക്റ്റീവ് ഉജ്വലൻ പോലെ അവറേജ് റെസ്പോൺസ് കിട്ടിയ ഒരു സിനിമ തന്നെ മോശമല്ലാത്ത ഫൈനൽ ഇട്ടിരുന്നു. മോഹൻലാൽ തന്നെയാണ് ഏറ്റവും അധികം 100 കോടി ഉള്ളയാൾ. പക്ഷേ 2020 തൊട്ടിങ്ങോട്ട് മുടങ്ങാതെ കൊല്ലത്തിൽ ഒരു ബോംബെങ്കിലും പുള്ളി പൊട്ടിക്കുന്നുണ്ട്.
മമ്മൂട്ടി 100 അടിക്കാത്തത് കുറേയൊക്കെ അദ്ദേഹത്തിന്റെ തീരുമാനങ്ങൾ മൂലമെന്നെ പറയാനാകൂ.. കൂടാതെ, ആൻ്റണി പെരുമ്പാവൂരിനെ പോലെ മിടുക്കനായ, പ്രൊമോഷൻ ചെയ്യാൻ അറിയാവുന്ന ഒരാളുടെ അസാന്നിധ്യം. ഒരു സിനിമ മാത്രം 100 എത്തിച്ച്, ഒരു നീണ്ടനിര ഫ്ലോപ്പുകൾ ചെയ്ത ഇവരേക്കാൾ ബോക്സ് ഓഫീസ് പവർ മമ്മൂട്ടിക്ക് തന്നെയാണ്.''












Click it and Unblock the Notifications