മമ്മൂട്ടിയും മോഹൻലാലും വായില്ലാക്കുന്നില്ലപ്പൻമാരെ പോലെ ആകരുത്, അമ്മ സംഘടന തകരും';ശാന്തിവിള ദിനേശ്
അമ്മ സംഘടനയുടെ ഭരണസമിതിയിലെ അംഗമായ നടി ലക്ഷ്മിപ്രിയ നടി നീനാ കുറുപ്പിനെ ആക്ഷേപിച്ച് പങ്കുവെച്ച ഓഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നീനയുടെ അതിരൂക്ഷമായ പദപ്രയോഗങ്ങൾ ഉപയോഗിച്ചാണ് ലക്ഷ്മുപ്രിയ സംബോധന ചെയ്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ആദ്യം ലക്ഷ്മിപ്രിയയുടെ ഓഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. അതിൽ ലക്ഷ്മിപ്രിയ പറയുന്നത് ഇങ്ങനെയാണ്
'നീനാക്കുറുപ്പേ, മാഡം നിങ്ങൾ എത്ര വലിയ സ്ത്രീ ആണെങ്കിലും ഉണ്ടല്ലോ നിങ്ങൾക്ക് ഒരുപാട് പേരുടെ ശാപം ഉണ്ടാകും കേട്ടോ. നിങ്ങളുണ്ടല്ലോ ഗതി കിട്ടാതെ നരകിച്ച് നരകിച്ച് നരകിച്ചേ നിങ്ങൾ ചാവുകയുള്ളൂ. ഞാൻ എഴുതി വെച്ച് തരാം. നിങ്ങൾ ഇതിൻറെ പേരിൽ എന്നെക്കുറിച്ച് എന്ത് കംപ്ലൈന്റ് ചെയ്താലും നിങ്ങൾ എന്ത് കോപ്പ് ചെയ്തു എന്ന് പറഞ്ഞാലും എനിക്കൊരു ഒരു പുല്ലുമില്ല. ഞങ്ങളുടെ ഒരു ഡാൻസ് കഴിഞ്ഞിട്ട് എത്ര സമയം കഴിഞ്ഞിട്ടാണ് നിങ്ങളുടെ ഫാഷൻ ഷോ ഉള്ളത്.ഞാൻ ഇതിനകത്തുള്ള ഒരു കോർഡിനേറ്റർ തന്നെയല്ലേ എനിക്കറിയാലോ ഏത് പ്രോഗ്രാം കഴിഞ്ഞിട്ട് ഏത് എങ്ങനെ എന്നുള്ളത് . കോസ്റ്റ്യൂം ഇട്ടു നിന്ന ഒരു കൊച്ചിനെ സ്റ്റേജിൽ കയറാൻ നിങ്ങൾ സമ്മതിച്ചിട്ടില്ല. എന്നിട്ട് എന്തായി എന്തെങ്കിലും ഒരു കാര്യത്തിൽ മാന്യമായിട്ട് സ്റ്റേജിൽ കയറാനോ വിളക്ക് കത്തിക്കുന്നിടത്ത് നിൽക്കാനോ എന്തെങ്കിലും ഒരു കാര്യം ചെയ്യാനോ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ. നിങ്ങൾ എന്ത് പട്ടി ഷോയാണ് സ്ത്രീയെ നിപ്രോഗ്രാം സ്ഥലത്ത് കിടന്ന് കാണിച്ചത്. നിങ്ങൾ എന്തെല്ലാം പൂവും മായും കായും ഒക്കെ പറഞ്ഞു .നിങ്ങൾ എന്ത് പന്ന സ്ത്രീയാണ്

നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ .സ്ത്രീ എന്ന് പറയുമ്പോൾ ഉണ്ടല്ലോ അതിന് കുറച്ചുകൂടെ മാന്യതയുണ്ട്. സ്ത്രീകൾക്ക് പോലും ഒരു അപമാനമാണ് നിങ്ങൾ. വിഷമാണ് ,നിങ്ങളാണ് ഈ സംഘടനയിലെ പോയ്സണേറ്റഡ് ആയിട്ടുള്ള ഒരു സ്ത്രീ എന്ന് പറയുന്നത്. നിങ്ങൾക്ക് ജലസ് കൊണ്ട് മാത്രമാണ് ആ കൊച്ചിന് എന്നെ ആ വിവരം അറിയിക്കാനുള്ള ഒരു സമയം പോലും നിങ്ങൾ കൊടുത്തിട്ടില്ല. എന്താണ് നിങ്ങളെന്താ മാനത്തു നിന്ന് പൊട്ടിവീണതാണോ. നിങ്ങളുടെ തലയിൽ കൂടെയാണോ ഈ അമ്മ അസോസിയേഷനിലെ 504 അംഗങ്ങളുടെയും കാര്യങ്ങൾ മുന്നോട്ടു പോകുന്നതിന് .നിങ്ങളെകൊണ്ട് ഞാൻ ഇതിന് സമാധാനം പറയിപ്പിക്കും. നിങ്ങൾ കരയും. ഞങ്ങൾക്ക് ആർക്കെങ്കിലും നിങ്ങളെ വ്യക്തിപരമായിട്ട് ഇഷ്ടമുണ്ടോ. നമ്മൾ സ്നേഹം കൊടുത്താണ് സ്നേഹം മേടിക്കേണ്ടത്. ബഹുമാനം കൊടുത്താണ് ബഹുമാനം മേടിക്കേണ്ടത്.
നിങ്ങൾ ഒറ്റയൊരുത്തി ഇലക്ഷന് മുമ്പ് നടന്ന് ഓടി നടന്നു വിളിച്ചു പറഞ്ഞു ലക്ഷ്മിപ്രിയക്ക് വോട്ട് കൊടുക്കരുതെന്ന് . തെളിവ് സഹിതം ഞങ്ങളുടെ കയ്യിൽ ഉണ്ട് .ഇത്രയും വലിയൊരു പ്ലാനറ്റിൽ നിങ്ങൾ എന്താണ് അല്ലെങ്കിൽ ഞങ്ങൾ എന്താണ് നമ്മൾ ആരാണ് അത് നിങ്ങൾ വിചാരിക്കണം. ഭക്ഷണകാര്യത്തിൽ നിങ്ങൾ ഇടപെടുന്നു , ഡാൻസിന്റെ കാര്യത്തിൽ ഇടപെടുന്നു, അതിൽ ഇടപെടുന്നു ,ഇതിൽ ഇടപെടുന്നു നിങ്ങൾ ചെയ്യുന്ന എന്തെങ്കിലും കാര്യത്തിൽ 16 അംഗങ്ങൾ ഉണ്ടല്ലോ ഞങ്ങൾ ആരെങ്കിലും ഇന്റർഫിയർ ചെയ്തിട്ടുണ്ടോ. അവനവനെ ഏൽപ്പിക്കുന്ന ജോലി അവനവൻ ചെയ്യണം മനസ്സിലായോ .ഞങ്ങൾ ഇത്ര ആൾക്കാരുടെ ശാപം നിങ്ങൾക്ക് എന്തായാലും ഉണ്ടാകും. ആദ്യം ഞങ്ങളുടെ ആ പ്രോഗ്രാമിനെ അത് എങ്ങനെ ബാധിച്ചു എന്നുള്ളത് നിങ്ങൾക്ക് അറിഞ്ഞുകൂടാ.
നിങ്ങൾ ചെയ്യുന്ന ഒരു പ്രോഗ്രാമിൽ ഞാനാണ് നിങ്ങളുടെ ഒരു ആർട്ടിസ്റ്റിനെ ഇങ്ങനെ കൊണ്ടുവന്നിട്ട് വിടാതെ തടസ്സപ്പെടുത്തി പിടിച്ചു വെച്ചാൽ, നിങ്ങൾ ചെയ്തത് ഒട്ടും മര്യാദയായില്ല. എനിക്ക് ഇവരെ കണ്ണെടുത്താൽ കണ്ടൂടാ ഞാൻ ഇവർക്ക് എന്ത് വൈരാഗ്യമാ ചെയ്തെന്ന് എനിക്കറിയില്ല. തുടക്കം തൊട്ടിട്ട് ഈ സ്ത്രീ എന്നോട് എങ്ങനെയാ പെരുമാറുന്നത് എന്ന് നിങ്ങൾ കണ്ടിട്ടുണ്ട്. ഒരു കൃമി എപ്പോഴും ഒരു കൃമി ആയിരിക്കും ഒരു വിഷം എപ്പോഴും ഒരു വിഷം ആയിരിക്കും', ലക്ഷിപ്രിയ പറഞ്ഞു.
അതേസമയം ലക്ഷ്മിപ്രിയയുടെ പ്രതികരണം കേട്ടൽ താൻ രാജിവെചച്ച് പോയോനേയെന്ന് ശാന്തിവിള പറഞ്ഞു. 'നീനാ കുറുപ്പിനെ വിളിക്കുന്ന തെറി കേട്ടല്ലോ സത്യം പറഞ്ഞാൽ. നീനാകുറുപ്പിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ ഒന്നുങ്കിൽ രാജി വെച്ചു പോകും ഇല്ലെങ്കിൽ ഈ ഫോണിലൂടെ മെസ്സേജ് അയച്ചവളെ ചവിട്ടി കൂട്ടുമായിരുന്നു. നീനാ കുറുപ്പിനെ മലയാളികൾക്ക് അറിയാം. ശ്രീധരന്റെ ഒന്നാം തിരുമുറിവിൽ മമ്മൂട്ടിയുടെ നായികയായി തുടക്കം കുറിച്ച നടിയാണ്. പിന്നെ നായികയായി തുടരാൻ ആയില്ലെങ്കിലും ക്യാരക്ടർ റോളിൽ അവർ ഒരുപാട് സിനിമകളിൽ ശ്രദ്ധേയായ നടിയായി. അവർ അമ്മയുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമാണ്. അവരെ ഉപദേശിക്കുകയാണ് മറ്റൊരു ഭരണസമിതി അംഗം .500 ലധികം അംഗങ്ങളുള്ള അമ്മയെ നയിക്കാൻ അടുത്ത മൂന്നു വർഷത്തേക്ക് തിരഞ്ഞെടുത്ത നടിയാണെന്ന് പറയുന്ന ക്രിമിനൽ കേസ് പ്രതിയാണ് ഈ ഭരണിപ്പാട്ട് പാടിക്കൊണ്ടിരിക്കുന്നത്.
അമ്മ ഭരണം പിടിച്ചെടുക്കാൻ ആവാതെ പോയ ചില ഉണ്ണാക്കന്മാരുടെ പിന്തുണ ഇവർക്ക് ഉണ്ടെന്ന് പറയുന്നു. മാത്രമല്ല നമ്മൾ വല്ല ന്യായവും പറഞ്ഞാൽ ഇവൾ നമ്മുടെ ഗുണവധികാരം വിളിച്ചു കൂവുമോ എന്ന പേടിയും പലർക്കമുണ്ട്. അതിനാൽ ആരും മിണ്ടുന്നില്ല ഈ പോക്ക് പോയാൽ അമ്മ എന്ന സംഘടന തകരും എന്നതിൽ ഒട്ടും സംശയം വേണ്ട. അമ്മയുടെ കൈനീട്ടം എന്ന 5000 രൂപക്കായി കാത്തിരിക്കുന്ന ഒരുപാട് പേർ വിഷമത്തിലാകും. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ഗണേഷ് കുമാറും ഒക്കെ ചേർന്ന് കഷ്ടപ്പെട്ട ഉണ്ടാക്കിയെടുത്ത ഒരു സംഘടനയെ ഈ ഉണ്ണാക്കികൾക്ക് ഇട്ടുകൊടുത്ത് നശിപ്പിക്കുന്നല്ലോ എന്ന് ആലോചിച്ചപ്പോൾ സങ്കടം തോന്നുന്നു. മോഹൻലാലും മ്മൂട്ടിയും ഒക്കെ വായില്ല കുന്നിൽ അപ്പന്മാരെ പോലെ ഇരിക്കാനും പാടില്ലായിരുന്നു. കൊടും കൈയായി പോയി '.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications