മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു..പക്ഷെ ഉണ്ണി മുകുനന്ദൻ, അഹങ്കാരം പാടില്ല';സുനിൽ പരമേശ്വരൻ
നടൻ ഉണ്ണി മുകുനന്ദനെതിരെ തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ. അഹങ്കാരം കാണിച്ച് നടന്നാൽ ഇനി സിനിമയിലേക്കൊരു തിരിച്ചുവരവ് സാധ്യമാകില്ലെന്നും ഇപ്പോൾ സിനിമയിൽ നിന്ന് മാറ്റി നിർത്തിയത് പ്രേക്ഷകരല്ല മറിച്ച് ദൈവമാണെന്നും സുനിൽ പറഞ്ഞു. ഉണ്ണി മുകുനന്ദൻ്റെ പേര് പറയാതെയാണ് വിമർശനം. വായിക്കാം
'എത്രയോ കാലമായി അദ്ദേഹം മലയാള സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്, മാറ്റി നിർത്തിയിരിക്കുകയായിരിക്കും, ആരാണ്? പ്രേക്ഷകരല്ല, ദൈവം. മാറ്റി നിർത്തപ്പെടുമ്പോൾ സ്വയം പഠിക്കണം. കോടികൾ പ്രതിഫലം വാങ്ങുന്നുണ്ട്, രാഷ്ട്രീയ സ്വാധീനമൊക്കെ ഉണ്ടാകാം. പിആർ വർക്ക് കൊണ്ട് കാര്യമില്ല. പിആർ വർക്കിനൊക്കെ അത്രയേ ഉള്ളൂ കാലം. കഴിവുകൾ കൊണ്ട്, അബദ്ധങ്ങൾ പറ്റിയാൽ തിരിച്ചറിഞ്ഞുകൊണ്ട്, തെറ്റുകൾ ശരിയാക്കിക്കൊണ്ട്, ഇൻഡസ്ട്രിയിൽ നിന്ന് എത്രയോ വട്ടം പുറത്തു പോയി എന്ന് വിചാരിച്ച മ്മൂട്ടിയും മോഹൻലാലും ഒക്കെ തിരിച്ചു വന്നിരിക്കുന്നു.

തെറ്റുകൾ തിരിച്ചറിയാതെ വീണ്ടും വീണ്ടും തെറ്റായ ദിശകളിലൂടെ സഞ്ചരിക്കുകയും ഇനിയും സാമ്രാജ്യം നമുക്ക് കീഴടക്കാൻ കഴിയുമെന്നുള്ള വിശ്വാസത്തിൽ തനിക്ക് ചുറ്റുമുള്ള ലോകത്തെ തിരിച്ചറിയാതെ ജീവിക്കുമ്പോൾ ദൈവം തന്ന പരിമിതമായ കഴിവിൽ അഹങ്കരിച്ച്, ആ അഹങ്കാരത്തിൽ നമ്മൾ ഭൂമിയുടെ ഭ്രമണത്തിനകത്ത് തള്ളവിരൽ കറക്കി നിർത്താൻ ശ്രമിക്കുമ്പോൾ, നമുക്ക് നഷ്ടപ്പെട്ടു പോകുന്ന ഒരു ജന്മമാണെന്ന് ഇത്തരത്തിലുള്ള ഈ കലയുമായിട്ട് ബന്ധപ്പെട്ടവർ മനസ്സിലാക്കണം. അഹങ്കാരം ആപത്താണ്.
മിണ്ടിയും പറഞ്ഞും എന്ന ഇയാളുടെ സിനിമ കാണാൻ ഞാണ പോയി. തീയറ്ററിൽ എത്തിയപ്പോൾ സിനിമ ഇല്ല. റിലീസ് ദിവസം തന്നെ സിനിമ കളിക്കാൻ പറ്റാത്ത വിധം ആളില്ലാത്ത അവസ്ഥ. തീയറ്ററുകാര് പറഞ്ഞ് എട്ട് പേരൊക്കെ വന്നാൽ കാണിക്കാം എന്ന്. അതൊരു നടനെ സംബന്ധിച്ച് പരിതാപകരമായ അസ്ഥയാണ്.
'കഴിഞ്ഞ ദിവസം പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞപ്പോൾ എന്നോട് പലരും ചോദിച്ചു, ചിലർ ചീത്ത പറഞ്ഞു, എന്തിനാണ് പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുന്നത്, അദ്ദേഹം സംഘി വിരോധിയാണ് ,അദ്ദേഹം അദ്ദേഹത്തിൻറെ സേവയെ കുറിച്ചൊക്കെ പറഞ്ഞു, ഞാൻ പറഞ്ഞു എനിക്ക് പൃഥ്വിരാജിനോടുള്ള ഇഷ്ടം കൊണ്ടാണ് ഞാനത് ചെയ്തതെന്ന്. പൃഥ്വിരാജ് മലയാള സിനിമയിൽ വളരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഒരുപാട് കഴിവുള്ള നടനാണ് ആ കഴിവുള്ള നടൻ ഇല്ലാതായി പോകരുതെന്നേ ഞാൻ പറഞ്ഞുള്ളൂ.
പൃഥ്വിരാജ് സംഘികൾക്കെതിരാണോയെന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനൊരു പ്രശ്നമുണ്ട്. അദ്ദേഹം കൈകാര്യം ചെയ്ത സബ്ജക്റ്റ് അതാണ് , അത്തരം സബ്ജക്ടുകളേക്കാൾ കൂടുതൽ എന്തെല്ലാം മനുഷ്യന് ആസ്വദിക്കാൻ പറ്റുന്ന തരത്തിലുള്ള കഥയും കഥാപാത്രങ്ങളും ഉണ്ടാക്കാനും അത് മികച്ചതായിട്ട് സംവിധാനം ചെയ്യാനും അഭിനയിക്കാനും ഒക്കെ കഴിവുള്ള ആളാണ് പൃഥ്വിരാജ്'.












Click it and Unblock the Notifications