മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള
സിനിമയിൽ മമ്മൂട്ടി വില കൂടിയ വസ്ത്രങ്ങളാണ് ധരിക്കാറുള്ളതെന്ന് മുൻപ് പല സിനിമക്കാരും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവം പങ്കിടുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സുകൃതം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചുണ്ടായ കാര്യമാണ് ശാന്തിവിള തൻ്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. വായിക്കാം
'സുകൃതം എന്ന സിനിമയ്ക്ക് തുണിയെടുക്കാൻ ഞാനും ഇന്ദ്രൻസ് ജയനും സുകൃതം നിർമ്മാതാക്കളിൽ ഒരാളായ അറ്റ്ലസ് ജ്വല്ലറി ഉടമ എം എം രാമചന്ദ്രനും അദ്ദേഹത്തിന്റെ ഒരു കണക്ക പിള്ളയുമായിട്ടാണ് പോയത്. ഓരോരുത്തർക്കും വേണ്ടത് എടുത്തെടുത്ത് മമ്മൂട്ടി അവതരിപ്പിക്കുന്ന രവിശങ്കർ എന്ന പത്രപ്രവർത്തകനുള്ള തുണി എടുക്കാനായി ഇരുന്നു. രവിശങ്കർ എന്ന കഥാപാത്രം ഒരു ട്യൂട്ടോറിയൽ അധ്യാപകനായിരുന്നു. മാതൃഭൂമിയിലെ പ്രധാന പത്രാധിപരന്മാരിൽ ഒരാളായിരുന്നു. കോളേജ് അധ്യാപികയുടെ ഭർത്താവാണ്. ഇതിനെല്ലാം അപ്പുറം എംടി വാസുദേവൻ നായരെ തന്നെയാണ് എംഡി എഴുതി വെച്ചിരിക്കുന്നത്. അതിനനുസരിച്ചായിരിക്കണം നമ്മൾ വസ്ത്രങ്ങൾ എടുക്കേണ്ടത്.

ഞാനും ഇന്ദ്രൻസ് ജയനും കൂടി തിരഞ്ഞെടുപ്പ് തുടങ്ങി. തിരഞ്ഞെടുക്കുന്ന തുണികളുടെ വിലകൾ നോക്കിയിരുന്നു പാവം വൈശാലി രാമചന്ദ്രൻ സഹി കെട്ടപ്പോൾ അദ്ദേഹം പറഞ്ഞു, മിസ്റ്റർ ദിനേഷ് നിങ്ങൾ മമ്മൂട്ടിക്ക് വേണ്ടി മാത്രം എടുക്കുന്ന കോസ്റ്റ്യൂംസിന്റെ ചിലവുകൊണ്ട് മോഹൻലാൽ നായകനായി എടുത്ത ധനം എന്ന സിനിമയുടെ മുഴുവൻ കോസ്റ്റ്യൂംസ് എടുത്ത തുക വരും. അതിന് മുകളിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ കാലത്തെ വിവരക്കേടുകൊണ്ട് ഞാൻ മറുപടി പറഞ്ഞത് സാർ മമ്മൂട്ടി ഒരു പത്രപ്രവർത്തകനാണ്, ധനത്തിലെ നായകൻ ജോലിയും കൂലിയും ഇല്ലാതെ കൂട്ടുകാരൻ്റെ ശവവും കേറ്റി പോകുമ്പോൾ കൂടെ കൂട്ടു പോകുന്നവനാണ്. പിന്നെ ധനം സിനിമയുടെ 80 ശതമാന സീനുകളിൽ നായകൻ തട്ടിൻപുറത്ത് ഒളിച്ചിരിക്കുന്നയാൾ തന്നെയല്ലേ സാർ, ഡ്രസ്സ് മാറാൻ പറ്റില്ലല്ലോയെന്നായി ഞാൻ.
വൈശാലി രാമചന്ദ്രനും കൂടെ വന്ന ക്യാഷറും ചിരിച്ചു. പക്ഷേ ഞാൻ ചിരിച്ചില്ല. ഞാൻ വളരെ സീരിയസ് ആയിട്ടാണ് പറഞ്ഞത് അയാൾ മുഴുവൻ സമയം തട്ടിന്റെ മേളിലല്ലേ സാർ ഇരിക്കുന്നത് ഡ്രസ്സ് മാറാൻ പറ്റല്ലോ ഒളിച്ചിരിക്കുകയില്ലേയെന്ന് ഞാൻ ആവർത്തിച്ചു. നമുക്ക് മമ്മൂട്ടിക്കുള്ള ഡ്രസ്സ് പിന്നീട് എടുക്കാം സാർ എന്ന് പറഞ്ഞ് ഞാൻ നടന്നു. അതിലെ അപകടം പാവം വൈശാൽ രാമചന്ദ്രൻ മനസ്സിലാക്കിയില്ല. ഞാൻ ചെന്ന് സംവിധായകനോട് വിവരം പറഞ്ഞു .നമ്മൾ ബാക്കി എല്ലാവരുടെയും കോസ്റ്യൂംസ് എടുത്തു മ്മൂട്ടിയുടെ കോസ്റ്റ്യൂംസ് എടുത്തപ്പോൾ അത് വില കൂടിപ്പോയി ധനത്തിൽ ചിലവാക്കിയ മുഴുവൻ കോസ്റ്റ്യൂംസിന്റെയും പൈസ മമ്മൂട്ടിക്ക് മാത്രം ആകുന്നു എന്നൊക്കെ രാമേന്ദ്രൻ സാർ പറഞ്ഞു അതുകൊണ്ട് എടുത്തില്ല എന്ന് പറഞ്ഞു.
ഇതിതിൻ്റെ ഒരു 100ശതമാനം ഡോസ് കൂട്ടി സംവിധായകൻ മമ്മൂട്ടിയോട് പറഞ്ഞു. ഞാൻ സെറ്റിൽ വരുമ്പോൾ രാമചന്ദ്രൻ സെറ്റിൽ ഉണ്ടാവരുതെന്ന് മമ്മൂട്ടി ഓർഡർ ഇട്ടു. ഈ കാര്യം അറിഞ്ഞ അന്ന് തന്നെ അന്നത്തെ രാത്രിയുള്ള ഫ്ലൈറ്റിന് തന്നെ വൈശാൽ രാമചന്ദ്രൻ ദുബായ്ക്ക് പറന്നു. പിന്നെ തുണിയെടുക്കലൊക്കെ എം എം രാമചന്ദ്രന്റെ കൂടെ നടന്ന ക്യാഷറിന്റെ ചുമതലയായി. സുകൃതം കഴിഞ്ഞ് ഹരികുമാർ സാർ ഉദ്യാന പാലകൻ എടുത്തു. സുകൃതം ഷൂട്ടിങ് കഴിഞ്ഞപ്പോൾ ഞാനുമായിട്ട് പിരിഞ്ഞല്ലോ. ഞാൻ പറഞ്ഞു ഇനി മേലാൽ എന്നെ വിളിക്കരുത് ഞാൻ വരില്ല എന്ന് പറഞ്ഞാണ് ഇറങ്ങി പോയത്. ശമ്പളം പോലും വാങ്ങാതെ.
ഉദ്യാനപാലകൻ എടുത്തപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത് ദിനേശ് ഇല്ലാത്തതിന്റെ ഒരു കുറവ്. അത് എന്നോട് ഇന്ദ്രൻസ് ജയനും റഷീദും ഒക്കെ സംസാരിച്ചു. ദിനേശേ നീ സെറ്റിൽ ഇല്ലാത്തതിന്റെ കുറവ് ശരിക്ക് സംവിധായകൻ അനുഭവിച്ചെന്ന്. അങ്ങനെ സ്വയംവരപന്തൽ തുടങ്ങുന്നതിനു മാസങ്ങൾക്ക് മുമ്പേ എന്നെ ബ്ലോക്ക് ചെയ്തു, വേറൊന്നിനും പോകരുത് എന്ന് പറഞ്ഞു', ശാന്തിവിള ദിനേശ് പറഞ്ഞു.












Click it and Unblock the Notifications