Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍

മലപ്പുറം: തിയേറ്ററുകളെ കിടിലം കൊള്ളിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഡയലോഗുമായി മമ്മൂട്ടി തിളങ്ങിയ സിനിമയാണ് ദി കിങ്. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ് എന്ന ജില്ലാ കളക്ടര്‍ കഥാപാത്രം എക്കാലത്തും മമ്മൂട്ടിക്ക് ഒരു പൊന്‍തൂവലാണ്. സിനിമയുടെ നിര്‍മാതാവ് മഞ്ഞളാംകുഴി അലി ആയിരുന്നു. മലപ്പുറം ജില്ലയിലെ മങ്കട നിയമസഭാ മണ്ഡലത്തില്‍ അലി വീണ്ടും ജനവിധി തേടുകയാണിപ്പോള്‍.

1995ല്‍ പുറത്തിറങ്ങിയ ദി കിങ് മാക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ഞളാംകുഴി അലി നിര്‍മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയായിരുന്നു. രഞ്ജിപണിക്കര്‍ ആയിരുന്നു രചന. സുരേഷ് ഗോപി, വിജയരാഘവന്‍, ഗണേഷ് കുമാര്‍, വാണിവിശ്വനാഥ്, സോമന്‍, കെപിഎസി ലളിത തുടങ്ങി വന്‍ താരനിരയുണ്ടായിരുന്ന സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടിയുടെ ഹെയല്‍ സ്റ്റൈല്‍ ആയിരുന്നു.

mammootty movie the king hair style

പിന്‍ഭാഗത്ത് തലമുടി അല്‍പ്പം ഇറക്കിയ സ്റ്റൈലില്‍ ആയിരുന്നു മമ്മൂട്ടി. സൂപ്പര്‍ ഡയലോഗുകള്‍ക്ക് ശേഷം പ്രത്യേക സ്റ്റൈലില്‍ മുടി തടവുന്നതായിരുന്നു സിനിമയിലെ ട്രെന്‍ഡ്. അര്‍ഥം എന്ന ചിത്രത്തിലും മമ്മൂട്ടി മുടി അല്‍പ്പം ഇറക്കി അഭിനനിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് അല്‍പ്പം കൂടി വ്യത്യാസമുണ്ടായിരുന്നു കിങിലെ ഹെയര്‍ സ്റ്റൈലിന്. ഇത് മമ്മൂട്ടി അനുകരിച്ചത് മഞ്ഞളാംകുഴി അലിയില്‍ നിന്നാണ്.

സിനിമയുടെ നിര്‍മാതാവ് ആയിരുന്ന അലി മുടി അല്‍പ്പം ഇറക്കിയിരുന്നു. ഇടതു കൈ കൊണ്ട് വലതുഭാഗത്തെ മുടി തടവുന്നതായിരുന്നു സ്റ്റൈല്‍. താങ്കളുടെ മുടി കണ്ടാണ് സ്റ്റൈല്‍ സ്വീകരിച്ചത് എന്ന് മമ്മൂക്ക തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മഞ്ഞളാംകുഴി അലി പറയുന്നു. സിനിമാ മേഖലയില്‍ ഇനിയും തുടരുമെന്നും അലി റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു.

മങ്കട എന്നാണ് മഞ്ഞളാംകുഴി അലിയാണ്

ഇനിയും സിനിമകള്‍ പ്രതീക്ഷിക്കാം. സിനിമ ഒരിക്കല്‍ തുടങ്ങിയാല്‍ ആരും നിര്‍ത്തില്ല, മരണത്തോടെയേ നിര്‍ത്തൂ എന്നാണ് പഴയ പലരും പറഞ്ഞിട്ടുള്ളത്. സിനിമ നിര്‍ത്തുകയാണെന്ന് ചിലരോട് പറഞ്ഞപ്പോല്‍ അത് നിങ്ങള്‍ക്ക് സാധിക്കില്ലെന്നാണ് അവര്‍ പ്രതികരിച്ചത് എന്നു മഞ്ഞളാംകുഴി അലി പറയുന്നു. ദി കിങ് സിനിമയിലെ ചില വിശേഷങ്ങളും അദ്ദേഹം തുടര്‍ന്ന് വിശദീകരിച്ചു.

മങ്കട നിയമസഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ചുവരുന്ന ജനപ്രതിനിധിയാണ് മഞ്ഞളാംകുഴി അലി. ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോഴും മുസ്ലിം ലീഗിലെത്തിയപ്പോഴും മങ്കട മഞ്ഞളാംകുഴി അലിക്ക് ഒപ്പമായിരുന്നു. ഒരുതവണ മന്ത്രിയാകുകയും ചെയ്തു. ഇത്തവണ വീണ്ടും അദ്ദേഹം ജനവിധി തേടുകയാണ്. പരാജയ ഭീതി ഇല്ലാതെയാണ് അലിയുടെ പ്രയാണം.

അലിക്കെതിരെ മല്‍സരിക്കാനെത്തിയ ഇടതുപക്ഷ സ്ഥാനാര്‍ഥി അലവി ആയിരുന്നു. എന്നാല്‍ അദ്ദേഹത്തെ മാറ്റി മണ്ഡലത്തില്‍ സജീവമായ മുസ്ലിം ലീഗിലെ വിമതന് ഇടതുപക്ഷം പിന്തുണ നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ആരായാലും മല്‍സരിക്കട്ടെ. തനിക്ക് പ്രശ്‌നമില്ല. ഏതെങ്കിലും ഒരു എതിരാളി വേണമല്ലോ എന്നാണ് ഇക്കാര്യത്തില്‍ മഞ്ഞളാംകുഴി അലിയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+