Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിക്ക് എതിരെ തെളിവുകൾ? ഇരയെ ചതിച്ച് ദിലീപിനെ രക്ഷിക്കാൻ ഇടപെട്ടോ? മറുപടി വേണമെന്ന് അഭിഭാഷകൻ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ രക്ഷപ്പെടുത്താൻ മമ്മൂട്ടി ഇടപെട്ടു എന്നാണ് അതിജീവിതയുടെ അഭിഭാഷകയായ ടിബി മിനിയുടെ ആരോപണം. മമ്മൂട്ടിയുടെ ഇടപെടലിനുളള തെളിവ് തങ്ങളുടെ കയ്യിലുണ്ടെന്നും പക്ഷേ അവരൊന്നും പ്രതികളായില്ലെന്നും ഒരു അഭിമുഖത്തിലാണ് ടിബി മിനി ആരോപിച്ചത്.

ഈ ആരോപണത്തോട് മമ്മൂട്ടി പ്രതികരിച്ചിട്ടില്ല. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ അമ്മ സംഘടനയിൽ നിന്നും നടനെ പുറത്താക്കുന്നതായി മാധ്യമങ്ങളെ അറിയിച്ചത് മമ്മൂട്ടി ആയിരുന്നു. ഇരയാക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്നും കേസിന് എല്ലാ വിധ സഹായവും നൽകുമെന്നും അന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.

ടിബി മിനിയുടെ ആരോപണത്തിന്റെ സത്യാവസ്ഥ മമ്മൂട്ടി വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന. ''സാക്ഷാൽ മമ്മൂട്ടി ഇതിൽ ഒരു നിലപാട് വ്യക്തമാക്കണം. ദിലീപിന് വേണ്ടി താങ്കൾ മുൻവിധിയോടെ അതിജീവിതയ്ക്ക് എതിരായി ഇടപെട്ടതിന് അതിജീവിതയുടെ വക്കീലിന് തെളിവുണ്ട് എന്ന്. അതായത് താങ്കൾ അതിജീവിതയായ താങ്കളുടെ സഹ പ്രവർത്തകയ്ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പ്രഖ്യാപിച്ച് സമൂഹത്തിൽ പ്രചരിപ്പിക്കുകയും, സർക്കാരിന്റെ നിലപാടുകൾക്ക് കയ്യടിക്കുക്കുകയും ചെയ്ത ശേഷം ദിലീപിന് വേണ്ടി ഇടപെട്ടു എന്നതിന് തെളിവുണ്ടെത്രെ.

mammootty

താങ്കളെ അത്രകണ്ട് ബഹുമാനിക്കുന്ന നാല് കോടി ജനങ്ങൾക്ക് മുമ്പിൽ താങ്കൾ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുമെന്ന് കരുതുന്നു. പ്രത്യേകിച്ച് താങ്കൾ ഒപ്പമുണ്ട് എന്ന് നിരവധി തവണ പ്രഖ്യാപിച്ച സഹപ്രവർത്തകയായ നടിയുടെ 8 വർഷമായി കൂടെയുള്ള അഭിഭാഷകയുടെ വെളിപ്പെടുത്തൽ സമൂഹത്തിന് മുന്നിൽ അത്രയധികം ഗൗരവകരമാണ്.

അതിജീവിതയെ വിശ്വസിക്കണോ മമ്മൂട്ടിയെ വിശ്വസിക്കണോ? അതോ അതിജീവിതക്ക് വേണ്ടി 8 വർഷം ഒരു നയാ പൈസ മേടിക്കാതെ വക്കാലത്തു എടുത്ത് വാദിച്ചു എന്ന് അവകാശപ്പെടുന്ന ഈ വക്കീലിനെ വിശ്വസിക്കണോ? ഇടപെട്ടത് ദിലീപിന് വേണ്ടിയാണ് എന്നതിന്റെ അർത്ഥം എന്താണ്? അഡ്വ ടി ബി മിനിയുടെ കയ്യിൽ ഉണ്ട് എന്ന് പറയപ്പെടുന്ന മമ്മൂട്ടിക്ക് എതിരെയുള്ള തെളിവുകൾ എന്താണ്?

ഇത്‌ ഒരു ചെറിയ ചോദ്യമല്ല. ഇരയോടൊപ്പം എന്ന് പ്രഖ്യാപിച്ച് മമ്മൂട്ടി ചതിച്ചു എന്ന് തന്നെയാണ് ഇരയുമായി അത്രകണ്ട് ബന്ധമുള്ള ഇരക്ക് വേണ്ടി വക്കാലത്ത് എടുത്ത വക്കീൽ പറയുന്നത്. അത് ഇരയുടെ അഭിപ്രായായി വിലയിരുത്തേണ്ടിവരും കേരള സമൂഹത്തിന്? മറിച്ച് ഇരയോ താങ്കളോ പറയുന്നത് വരെ! താങ്കൾ ദിലീപിനെ രക്ഷപ്പെടുത്താൻ ഇടപെട്ടു? താങ്കൾക്ക് പ്രകൃതിയിൽ നിന്നും കിട്ടും? എന്താണ് മറുപടി സർ, കേൾക്കാൻ കേരളം കാത്തിരിക്കുന്നു''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+