Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂട്ടിയും മേജർ രവിയും തമ്മിൽ തെറ്റി; അഭിനയിക്കില്ലെന്ന് മമ്മൂക്ക പറഞ്ഞു, സംവിധാനം ചെയ്യില്ലെന്ന് മേജറും'

മമ്മൂട്ടിയെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത ഏക ചിത്രമാണ് മിഷൻ 90 ഡേയ്സ്. 1991 മേയ് 21ലെ രാജീവ് ഗാന്ധി വധത്തെ തുടർന്ന് നടന്ന അന്വേഷണത്തെ കുറിച്ചുള്ളതായിരുന്നു സിനിമ. 2007 ലാണ് സിനിമ പുറത്തിറങ്ങിയത്. സിനിമ തീയറ്ററിൽ വലിയ വിജയമായിരുന്നില്ല.

ഇപ്പോഴിതാ ആ സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയും മേജർ രവിയും തമ്മിലുണ്ടായ ഒരു തർക്കത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സിനിമയുടെ നിർമ്മാതാവായ ശശി അയ്യൻചിറ. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

mammoottymajo

മലയാള സിനിമയിൽ ഞാൻ കണ്ടതിൽ മ്മുക്കയാണ് ഏറ്റവും കറക്റ്റ് ആയിട്ടുള്ള ആൾ. കൃത്യസമയത്ത് ഷൂട്ടിങ് ലൊക്കേഷനിൽ വരും. എവിടെങ്കിലും പോകണമെങ്കിൽ നമ്മളോട് പറയും. കുറച്ച് ദേഷ്യപ്പെട്ടൊക്കെ പറഞ്ഞാൽ നമ്മൾ അതേപോലെ മാനേജ് ചെയ്താൽ പുള്ളിക്ക് ഒരു കുഴപ്പവും ഇല്ല. അദ്ദേഹം ദേഷ്യപ്പെട്ടാൽ തന്നെ ഞാൻ അതേ രീതിക്ക് പ്രതികരിക്കാറില്ല. തമാശാരൂപേണയാണ് സംസാരിക്കാറുള്ളത്.

ഞാൻ നിർമ്മിച്ച മിഷൻ 90 ഡേയ്സ് ഷൂട്ടിങ്ങിനിടെ സംവിധായകനായ മേജർ രവി സംസാരിച്ചപ്പോൾ മമ്മുക്കയ്ക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടായി. അവർ തമ്മിൽ ഭയങ്കര ഉടക്ക ഉണ്ടായി. ഞാനും എന്റെ അക്കൗണ്ടന്റും കൂടി കണക്ക് നോക്കികൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് മമ്മൂട്ടി എന്നോട് പറഞ്ഞു ഞാൻ നിങ്ങളുടെ സിനിമ അഭിനയിക്കുന്നില്ലെന്ന്. നിറയെ ആളുകൾ ലൊക്കേഷനിൽ ഷൂട്ടിങ് കാണാൻ എത്തിയിട്ടുണ്ട്. ഭയങ്കര സീരിയസ് ആയിട്ടാണ്അദ്ദേഹം ഇത് പറയുന്നത്.

മമ്മൂട്ടി അഭിനയിക്കില്ലെന്ന് പറഞ്ഞതോടെ മേജർ രവി പറഞ്ഞു ഞാൻ ഈ പടം സംവിധാനം ചെയ്യുകയുമില്ലെന്ന്. കൺട്രോളർ എന്നെ ഓടി വന്ന് വിളിച്ചു. മമ്മൂക്ക അവിടെ ഉടക്കി നിൽക്കുകയാണെന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. എന്താ മമ്മുക്കയെന്ന് ചോദിച്ചതോടെ അദ്ദേഹം പറഞ്ഞു എടോ ഞാൻ ഈ പടം അഭിനയിക്കുന്നില്ല എന്ന്. സാരില്ല മമ്മൂക്കയെന്ന് ഞാൻ പറഞ്ഞു. മേജറിനോട് സംസാരിച്ചപ്പോൾ സംവിധാനം ചെയ്യുന്നില്ലെന്ന് അദ്ദേഹവും. രണ്ട് പേരോടും സാരില്ല ഞാൻ വേറെ വഴി നോക്കിക്കോളാം എന്ന് പറഞ്ഞു. പടം തീരാൻ ഏഴ് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ സംഭവം. ഞാൻ സംവിധാനം ചെയ്തില്ലെങ്കിൽ താൻ എന്ത് ചെയ്യും എന്ന് മേജർ രവി എന്നോട് ചോദിച്ചു,ഞാൻ കൈകാര്യം ചെയ്തോളാം, ഞാനല്ലേ നിർമ്മാതാവ് എന്നായി ഞാൻ.

എന്തായാലും മമ്മൂട്ടിയോയും മേജർ രവിയോടും സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. മമ്മൂട്ടിയുടെ കൈപിടിച്ച് ഞാൻ മുറിയിലേക്ക് കൊണ്ടുപോയി, മേജർ രവിയോടും അകത്തേക്ക് വരാൻ പറഞ്ഞു, വാതിൽ ലോക്ക് ചെയ്തു. അഞ്ച് മിനിറ്റ് കൊണ്ട് ഞാൻ പ്രശ്നം പരിഹരിച്ചു. വാതിൽ തുറന്ന് മൂന്ന് പേരും വളരെ സന്തോഷത്തോടെ പുറത്തിറങ്ങി. സ്നേഹത്തോടുള്ള ഒരു പ്രയോഗം മാത്രമായിരുന്നു ഉളളിൽ നടന്നത്. ചെറിയൊരു പിണക്കം മാത്രമായിരുന്നു അത്. കൂൾ ആയിട്ട് ആ പ്രശ്നം തീർന്നു.

ഡോർ തുറക്കുമ്പോൾ ജനങ്ങൾ കാണുന്നത് ഞങ്ങൾ മൂന്നാളും ചിരിച്ചു വരുന്നതാണ്. ഒരുപക്ഷെ സിനിമ നിന്ന് പോയേക്കാവുന്ന തരത്തിൽ വലിയ വിഷയം ആയേക്കാവുന്ന ഒരു വിഷയം ആയിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല, അത് രമ്യമായി പരിഹരിക്കപ്പെട്ടു. എനിക്ക് വളരെ പെർഫെക്റ്റ് ആയിട്ട് തോന്നിയ മലയാളത്തിലെ ഏക നടനാണ് മമ്മുക്ക. വളരെ കറക്റ്റ് ആയിട്ട് കാര്യങ്ങൾ പറയും, ചെയ്യും. കുറച്ച് മുൻകോപം ഉണ്ടെന്നേ ഉള്ളൂ. പക്ഷെ ഈസിയായി കൈകാര്യം ചെയ്യാം', ശശി അയ്യൻചിറ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+