Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള

മമ്മൂട്ടിക്കെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. വയനാട് ടൌണ്‍ഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിലാണ് പ്രതികരണം. അൽപ്പന് അർത്ഥം കിട്ടിയാൽ അർധരാത്രി കുടപിടക്കുമെന്ന തരത്തിലാണ് മമ്മൂട്ടിയുടെ ഇടപെടലെന്നാണ് ശാന്തിവിളയുടെ പരിഹാസം. അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ

'തറ കോമഡികൾ കേട്ട് സ്ഥലകാല ബോധം മറന്നു ചിരിക്കുന്ന ആളാണ് മമ്മൂട്ടി .വളിപ്പുകൾ പറയുന്നവരെ കൂടെകൂട്ടും. എന്നാൽ ആളുകളെ കാണുമ്പോൾ അന്തന്റെ കണ്ണടയും വച്ച് കൃത്രിമ ഗൗരവം കാണിച്ച് അങ്ങനെ നടക്കും. അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുടപിടിക്കും എന്ന് പറഞ്ഞ ഒരു ടൈപ്പ് ആണെന്ന് തോന്നും നമുക്ക് കണ്ടാൽ .അഴകിയ രാവണന്റെ സ്ക്രിപ്റ്റ് എഴുതുമ്പോൾ എന്റെ സ്നേഹിതനായിരുന്നു റോൾ മോഡൽ പക്ഷേ ഞാനത് പരസ്യമായി പറഞ്ഞില്ല അയാൾക്കൊട്ട് അത് മനസ്സിലായതും ഇല്ല എന്ന് എന്നോട് പൊട്ടി പൊട്ടി ചിരിച്ചുകൊണ്ട് ശ്രീനിച്ചേട്ടൻ പറഞ്ഞിട്ടുണ്ട്.

santhiviladineshmammootty-

മമ്മൂട്ടിയെ മനസ്സിൽ കണ്ടുകൊണ്ടാണ് ഞാൻ അഴകി രാവണൻ എഴുതിയത്. അദ്ദേഹം തന്നെ നായകൻ ,നന്നായി ശോഭിക്കും എന്ന് ഞാൻ കരുതി. പക്ഷെ അദ്ദേഹത്തിന് മാത്രം അത് മനസ്സിലായില്ല. പകരം മമ്മുക്ക കരുതിയത് ഇത് പികെ പിള്ളയെ ആണോ അറ്റ്ലസ് രാമചന്ദ്രനെ ആണോ എന്നൊക്കെ ചിന്തിച്ചു. മമ്മുക്ക അങ്ങനെയാണ് വിചാരിച്ചത് അവരെയൊക്കെയാണ് എഴുതി വെച്ചിരിക്കുന്നത് എന്ന് വിചാരിച്ചു, ഞാനത് തിരുത്താനും പോയില്ല എന്നാണ് ശ്രീനിചേട്ടൻ പറഞ്ഞത്.

തുടരെ തുടരെ ആറേഴ് പടങ്ങൾ കൂപ്പുകൂത്തിയ കാലം. എന്തും വരട്ടെ എത്ര തുക വേണമെങ്കിലും ചിലവിടാം ഒരു റീ ബർത്തിനായി നമുക്ക് ന്യൂഡൽഹി എടുക്കാമെന്ന് ജൂബിലി ജോയി തോമസും ജോഷി സാറും നിശ്ചയിച്ചു. ഒരു പ്രതീക്ഷയും ഈ പടം എടുക്കുമ്പോൾ മമ്മൂട്ടിക്ക് ഇല്ലായിരുന്നു .ഇതിന്റെ ചിത്രീകരണം മെർലാൻഡ് സ്റ്റുഡിയോയിൽ നടക്കുമ്പോൾ സിനിമാ പത്രപ്രവർത്തകനായി ഞാൻ സെറ്റ് കവർ ചെയ്യാൻ ചെന്നു. ഒരു സെറ്റിൽ പോയാൽ സംവിധായകന്റെയോ നിർമ്മാതാവിന്റെയോ പ്രൊഡക്ഷൻ എക്സിക്യൂട്ടീവിന്റെയോ പെർമിഷൻ വാങ്ങിയിട്ടേ സെറ്റിൽ കയറാവൂ എന്നൊന്നും എനിക്കും അറിയില്ല എന്റെ കൂടെ സ്റ്റിൽ എടുക്കാൻ വന്ന ഫോട്ടോഗ്രാഫർ ശ്രീകുമാറിനും അറിയില്ല. കയറി അങ്ങ് ചെന്നു, അന്നത്തെ വർക്ക് കഴിഞ്ഞിട്ട് എണ്ണ വാങ്ങി മുഖത്തൊക്കെ പുരട്ടി മേക്കപ്പ് അഴിച്ച് മമ്മുക്ക ഇറങ്ങുകയാണ് പോകാനായിട്ട്. ജോഷി സാറിനോട് യാത്ര പറയുവാണ്. ഞാൻ ചെന്ന് ത്യാഗരാജനോട് കൈയും കൊടുത്തു.

വഴി തടഞ്ഞു നിന്നുകൊണ്ട് ഞാൻ പറഞ്ഞു, മേക്കപ്പ് അഴിച്ചോ ? വളരെ കൂൾ ആയിട്ട് അദ്ദേഹം പറഞ്ഞു ഇന്നത്തെ കഴിഞ്ഞു. കവർ ചിത്രം അടിക്കാൻ ട്രാൻസ്പരൻസി അടക്കം എടുക്കാനാണ് ഞാൻ വന്നതെന്നായി ഞാൻ. നാളെയും ഇവിടെ തന്നെയാണ് വർക്ക് നാളെ എടുക്കാം എന്ന് പറഞ്ഞ് മമ്മുക്ക പോയി. എന്നെ കണ്ട് കക്ഷി പേടിച്ചു എന്നാണ് ഞാൻ കരുതിയത് .കാരണം അത്ര വിധേയനായാണ് സംസാരിച്ചത്. എന്നെ ഊതിയതാണ് . അതേ മമ്മൂട്ടി ജീവിതത്തിൽ ആദ്യം കിട്ടിയ സ്വർണമെഡൽ വാങ്ങാൻ ചെന്ന് എന്നോട് വഴക്കിട്ടു, ഭീമൻ രഘുവിന്റെ പിന്തുണയോടെ എന്നെ തല്ലണം എന്നൊക്കെ അങ്ങ് തീരുമാനിച്ചു.

പൊളിഞ്ഞുപോയി കാരണം പൊളിഞ്ഞു നിന്നതിൽ നിന്നും ആ സമയത്ത് ന്യൂഡൽഹി വന്ന് വലിയ ഹിറ്റ് ആവുകയും വീണ്ടും അദ്ദേഹം താരമാവുകയും നായർ സാബ് അടക്കം നിറയെ പടങ്ങൾ കിട്ടുകയും ഒക്കെ ചെയ്തു. അതുകൊണ്ടാണ് ആ സ്റ്റേജിൽ വെച്ച് എന്നോട് കേറി ഉടക്കിയത്. അസുഖത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ എത്ര എളിമയോടെ പ്രാർത്ഥിച്ചവർക്കൊക്കെ മമ്മൂട്ടി നന്ദി പറഞ്ഞു. ഇപ്പോൾ വീണ്ടും മമ്മുക്ക പഴയ ഫോമിൽ ആയല്ലോ. ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി. മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവൻ ആയതിനാൽ ആണല്ലോ കൈരളി ചാനലിന്റെ ചെയർമാൻ ആക്കിയത്.

താങ്കൾ സദാസമയം പരസ്യമായി കോൺഗ്രസുകാരനായ ആന്റോ ജോസഫിനെയും രമേഷ് പിഷാരടിയെയും കൊണ്ടുനടക്കുന്നു. ഒരിക്കലും രോഗ്രസ്ഥനായ വിഎസിനെ പോയി കാണാത്ത താങ്കൾ കോൺഗ്രസുകാരനായ ഉമ്മൻ ചാണ്ടി അസുഖ ബാധിതനായപ്പോൾ പോയി കാണുകയും ചെയ്തു. ആരും താങ്കൾ ഒരു കോൺഗ്രസുകാരൻ ആണോ അല്ലെങ്കിൽ കോൺഗ്രസിന്റെ പുറകെ നടക്കുകയാണോ എന്നൊന്നും ചോദിച്ചില്ല. പിഷാരടി നിങ്ങൾ എന്റെ പിറകെ ഇങ്ങനെ നടക്കരുത്, ജനം ഞാൻ ഒരു കോൺഗ്രസുകാരനായോ എന്ന് സംശയിക്കുമെന്ന് ഒരു തവണ പോലും മമ്മുക്ക ചോദിച്ചിട്ടേ ഇല്ല.

വയനാട്ടിലെ ദുരന്തസമയത്ത് താങ്ങും തണലുമായി നിന്ന ഒരു പാർട്ടിയുടെ ജില്ലാ സെക്രട്ടറി താങ്കൾ അടൂറിന്റെ പടം കഴിഞ്ഞ് മടങ്ങും വഴി അന്തന്റെ കണ്ണടയും താരത്തിന്റെ പൊങ്ങച്ചവുമായി ചെന്നപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറിയായ നിങ്ങളെക്കാൾ സുമുഖനായ നിങ്ങളെക്കാൾ പെരുമാറാൻ അറിയാവുന്ന ഒരാൾ നിങ്ങളെ അനുഗമിച്ചപ്പോൾ നിങ്ങൾക്ക് കുരുപൊട്ടി. ഇവൻ കൂടെ നടന്നാൽ ഞാൻ ഒരു ചോപ്പൻ ആയി പോകും എന്ന് അദ്ദേഹത്തിന് സംശയം തോന്നു. പരസ്യമായി ഭരിക്കുന്ന ഒരു പാർട്ടിയുടെ ജില്ലാ സെക്രട്ടറിയെ നിങ്ങൾ അപമാനിച്ചിട്ടും മുഖ്യമന്ത്രി നിങ്ങളോടാണ് മാപ്പ് പറഞ്ഞത്.പിണറായിയുടെ ഒക്കെ ഒരു ഗതികേട്.

ജോൺ ബ്രിട്ടാസ് എംപി പാർട്ടി ജില്ലാ സെക്രട്ടറി റഫീഖിനെ വിളിച്ച് മമ്മൂട്ടി വരുന്നുണ്ട് കൂടെ ഉണ്ടാകണം എന്ന് പറഞ്ഞിരുന്നു എന്നാണ് ഞാൻ അറിഞ്ഞത്. ഞാൻ റഫീഖിനെ വിളിച്ച് ഏർപ്പാട് ആക്കിയിട്ടുണ്ടെന്ന് ബ്രിട്ടാസ് തന്റെ ചെയർമാനായ മമ്മൂട്ടിയെ വിളിച്ചു പറഞ്ഞിരിക്കില്ല എന്നും തോന്നുന്നു. അങ്ങനെയാണെങ്കിൽ ഈ കമ്മ്യൂണിക്കേഷൻ ഗ്യാപ്പിന് റഫീഖ് എന്തിന് മറുപടി പറയണം. ഞാൻ ഒരു വർഷത്തിൽ അധികമായി ഇവിടുത്തെ ദുരന്തം വിതച്ച മനുഷ്യരോടൊപ്പം നിൽക്കുന്നവനാണ്, നിങ്ങൾ വന്നപ്പോൾ ബഹുമാനം കൊണ്ട് കൂടെ വന്നു, നിങ്ങൾക്ക് പിഷാരടിയും ആനന്ണിയുമായി നടക്കാനേ കഴിയു എങ്കിൽ നിങ്ങൾ വഴിമാറി നടക്കണംഎന്ന് റഫീഖ ക്യാമറയുടെ മുന്നിൽ വെച്ച് പറഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി.

ക്യാമറയുടെ മുന്നിൽ നിന്ന് ഇയാൾ മോശം വർത്താനം പറയുമ്പോൾ പോലും അവൻ ചിരിച്ചുകൊണ്ട് നിൽക്കുകയാണ്. മോശമായിപ്പോയി മമ്മൂട്ടി, നിങ്ങളുടെ അല്പത്തരം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അസുഖം ഒക്കെ ഉള്ളതല്ലേ മനുഷ്യരുടെ പ്രാക്ക് ഇനിയെങ്കിലും വിളിച്ചു കേറ്റണ്ട എന്നാണ് എനിക്ക് മ്മൂട്ടിയോട് പറയാനുള്ളത്',

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+