മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് സാൾട്ട് ആൻ്റ് പെപ്പർ. സംവിധായകൻ ലാൽ ആണ് ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ചത്. എന്നാൽ ആ കഥാപാത്രത്തിനായി ആദ്യം അദ്ദേഹത്തെ സമീപിച്ചപ്പോൾ തനിക്ക് പകരം മമ്മൂട്ടിയെ അഭിനയിക്കണമെന്ന നിർദ്ദേശമാണ് അദ്ദേഹം മുന്നോട്ട് വെച്ചതെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ദിലീഷ് നായർ. എന്നാൽ മമ്മൂട്ടിയെ സമീപിക്കാതിരിക്കാൻ തങ്ങൾക്കൊരു കാരണം ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു.
'സാൾട്ട് ആൻ്റ് പെപ്പറിന് വേണ്ടി ആദ്യം സമീപിച്ചത് സംവിധായകൻ ലാലിനോട് തന്നെയാണ്. എന്നാൽ പുള്ളി പറഞ്ഞു എന്നെ വെച്ച് ചെയ്താൽ സിനിമ ഓടത്തില്ല, നിങ്ങൾ മമ്മൂക്കയെ പോയി കാണൂ എന്ന്.
കോംപ്ലക്സ് ഉള്ള ഒരാളാണ്, പ്രായമായി സോൾട്ട് ആൻഡ് പെപ്പർ താടിയുള്ള ആളാണ്, കല്യാണം കഴിച്ചിട്ടില്ല ഇങ്ങനെയൊക്കെയുള്ള കോംപ്ലക്സ് ഒക്കെ ഉള്ള ഒരാള് മമ്മുക്ക ആണെന്ന് പറഞ്ഞാൽ കേരള ജനത സമ്മതിക്കില്ല. കാരണം ഇത്രയും സുന്ദരൻ ആയിട്ടുള്ള മമ്മുക്കയ്ക്ക് ഇത്രയും കോംപ്ലക്സോയെന്ന് പ്രേക്ഷകർ ചിന്തിക്കും. അതുകൊണ്ട് ലാലേട്ടൻ തന്നെ അഭിനയിക്കുന്നതാണ് നല്ലതെന്ന് ഞങ്ങൾ എല്ലാവരും പറഞ്ഞു. അങ്ങനെ പുള്ളി അത് അക്സപ്റ് ചെയ്തു. പിന്നീട് ആസിഫിന്റെ അടുത്ത് ചെല്ലുന്നു. ആസിഫ് ആയിരുന്നു അതിനകത്ത് നമ്മുടെ മനസ്സിൽ ഉണ്ടായിരുന്ന വ്യക്തി', ദിലീഷ് പറഞ്ഞു.

കാപ്പയിൽ പൃഥ്വിരാജിനൊപ്പം പ്രവർത്തിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. ' ഞാൻ ഒരു പടം അതിനു മുൻപ് ഡയറക്ട് ചെയ്തിട്ടുണ്ട് ടമാർ പടാർ. അതിൽ രാജു അഭിനയിച്ചിരുന്നു. വളരെ സ്മൂത്ത് ആണ്, അടിപൊളിയാണ്, വളരെ പ്രൊഫഷണൽ ആളാണ് പുള്ളി ,ടമാർ പടാറിന്റെ സ്റ്റോറി ആക്ച്വലി പൃഥ്വിരാജ് അതിനകത്ത് നായകനല്ല . ഒരു ക്യാരക്ടർ റോളിലാണ് .ഞാൻ കഥ പുള്ളിയോട് പറയുകയായിരുന്നു. ഞാനല്ലേ ഇന്ന ക്യാരക്ടർ എന്ന് പുള്ളി ഇങ്ങോട്ട് ചോദിച്ചു. അത് തന്നെയായിരുന്നു പൃഥ്വിരാജിനെ കാസ്റ്റ് ചെയ്യാൻ ആലോചിച്ച റോൾ. പി പുള്ളി പറഞ്ഞു ഈ സിനിമ ഓടുമോയെന്നൊന്നും എനിക്കറിയത്തില്ല, പക്ഷെ ഐഡിയ ഇഷ്ടപ്പെട്ടു നമുക്ക് ഇത് ചെയ്യാം എന്നു പറഞ്ഞു. അങ്ങനെ പുള്ളി പറഞ്ഞപോലെ 100% സംഭവിച്ചു, ആ സിനിമ ഓടിയില്ല .പക്ഷെ അത് ക്രിട്ടിക്കലി അക്ലൈമഡ് ആയിരുന്നു.എല്ലാവരും ഉദ്ദേശിക്കുന്നത് ഒരു ബോക്സ് ഓഫീസ് വിജയം ആണ്.പിൽക്കാലത്ത് ഭയങ്കരായിട്ട് ആ അപ്രീഷിയേറ്റ് ചെയ്യപ്പെട്ടു.
റൈഫിൾ ക്ലബ് അങ്ങനെ ഒരു ഭീകര ബോക്സ് ഓഫീസ് ഹിറ്റ ഒന്നുമല്ല .പക്ഷെ അത്യാവശ്യം എന്റർടൈനിങ് ആയിരുന്നു. മായനദിക്ക് ഒരു സ്ക്രിപ്റ്റ് ഇല്ലായിരുന്നു എന്ന് പറഞ്ഞാൽ സീൻ ഓർഡർ ഒക്കെ ഉണ്ടായിരുന്നു. എന്താണ് ഇവിടെ നടക്കാൻ പോകുന്നത് എന്നൊക്കെ ഉണ്ടാകും . ചില സിനിമകൾ ഇങ്ങനെ ഒരുപക്ഷേ നമ്മൾ ഒരു നിശ്ചിത സ്ഥലമില്ലാതെ ട്രാവൽ ചെയ്തൊക്കെ ആയിരിക്കും ഷൂട്ട് ചെയ്യുക.അത് ഓരോ സിനിമയക്കും ഓരോ സ്വഭാവം ഉണ്ടായിരിക്കും. മായനദിക്ക് അങ്ങനെ ഒരു സ്വഭാവം ഉണ്ടായിരുന്നു. ഒരു സ്ഥലത്തു നിന്ന് ഇങ്ങനെ തുടങ്ങി പല ലൊക്കേഷൻസ് ഓൺ ദ വേ കണ്ടുപിടിക്കുകയൊക്കെ ചെയ്യുകയാണ് .അതിനനുസരിച്ച് അത് അവിടെ വെച്ച് ഓൾട്ടർ ചെയ്യേണ്ടി വരും. അതിനൊരു ഒരു ബൈൻഡഡ് സ്ക്രിപ്റ്റ് ആദ്യമേ ഉണ്ടായിരുന്നില്ല. പക്ഷെ നമുക്ക് അതിന്റെ ഓർഡറും എന്തൊക്കെ സംഭവിക്കണം എന്നൊക്കെ അറിയാം. തലദിവസം പറഞ്ഞു കൊടുക്കണം എന്തൊക്കെയാണ് വേണ്ടതെന്ന്. മായാനദി പക്ഷെ തിയറ്റർ സക്സസ് ആയിരുന്നില്ല. എന്നാലും ക്രിട്ടിക്കലി വളരെ അപ്രീസിയേഷൻ കിട്ടിയ പടമാണ്',ദിലീഷ് പറഞ്ഞു.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications