മമ്മൂട്ടിയും മോഹൻലാലും വരെ ചെയ്യുന്നു..മലയാള സിനിമയിലെ ഉഴപ്പൻ..കൂട്ടുകാരോടൊത്ത് അടിച്ചുപൊളി';ശാന്തിവിള ദിനേശ്
നടൻ ബിജു മേനോനെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. നിർമ്മാതാക്കളുടെ സംഘടന സിനിമ പ്രമോഷനുകളിൽ ബിജു മേനോൻ കാണിക്കുന്ന നിസഹകരണത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ചാണ് ശാന്തിവിളിയുടെ പ്രതികരണം.സിനിമയിലെ ഉഴപ്പൻ എന്നാണ് അദ്ദേഹം താരത്തെ വിശേഷിപ്പിച്ചത്. യുട്യൂബിൽ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'ഒരു ഉഴപ്പനെ സിനിമാ രംഗത്ത് പറയാൻ ആവുമോ എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ പെട്ടെന്ന് എനിക്ക് ഓർമ്മ വരുന്ന മുഖം നടൻ രതീഷിന്റേതാണ്. രതീഷ് കിട്ടിയതെല്ലാം വെച്ച് ജീവിതം ആഘോഷമാക്കി. സെറ്റുകളിൽ കൃത്യമായി എത്താതിരിക്കുക, കമ്പനി കൂടി ഹോട്ടൽ മുറിയിൽ കിടക്കുക, സിനിമ പിടിച്ച് ലക്ഷങ്ങൾ കളയുക-ഇങ്ങനെ ചിന്തിച്ചിരിക്കാതെ ഒരുദിവസം അങ്ങ് പോവുകയായിരുന്നു.

മലയാള സിനിമയിൽ ഇത്തരം സ്വഭാവക്കാരുണ്ടോ എന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും, നമ്മുടെ ബിജു മേനോൻ അത്തരക്കാരനാണെന്ന്. കിട്ടിയത് മതി എന്നുള്ള രീതിയാണ്; അല്ലാതെ ആർത്തിയൊന്നുമില്ല. സപ്പോർട്ടിങ് ക്യാരക്ടറുകളിൽ അഭിനയിച്ച് ലാലു അലക്സിനെയും മുരളിചേട്ടനെയും പോലെ കയ്യടി നേടി നായകനിരയിലേക്ക് ഉയർന്ന അഭിനേതാവാണ് ബിജു മേനോൻ.
തന്നെ തേടി വരുന്ന നല്ല നല്ല വേഷങ്ങൾ ഒന്ന് കേൾക്കാൻ പോലും തയ്യാറാകാതെ ഉഴപ്പനോ മടിയനോ ആയി മാറിയെന്നതാണ് ആരോപണം. ഒരു വലിയ ചങ്ങാതിക്കൂട്ടത്തിനിടയിൽ കിട്ടിയതെല്ലാം ഓണം ബമ്പർ എന്ന കണക്കിന് ജീവിതത്തെ ആഘോഷിച്ചു തീർക്കുകയാണ് ബിജു മേനോൻ എന്ന് പറഞ്ഞാൽ ഞാൻ കള്ളം പറയുകയാണെന്ന് പറയരുത്. ബിജുവിന് ദേഷ്യം വരരുത്.
താൻ അഭിനയിച്ച ഒരു സിനിമ എങ്ങനെയെല്ലാം പ്രൊമോട്ട് ചെയ്യാം എന്ന് ചിന്തിക്കുന്ന ശക്തമായ ഒരു യുവതരംഗം ഇപ്പോൾ മലയാള സിനിമയിൽ കുതിക്കുകയാണ്. അവരോടൊപ്പം പിടിച്ചുനിൽക്കാൻ വേണ്ടി മോഹൻലാലും മമ്മൂട്ടിയും പോലും നല്ല ഹോംവർക്ക് ചെയ്യുന്നു. അവിടെയാണ് 'പടം പൊട്ടിയാൽ എന്ത്, ഓടിയാൽ എന്ത്-നമ്മുടെ ജോലി കഴിഞ്ഞു' എന്ന് ചിന്തിക്കുന്ന ബിജു മേനോന്റെ നിലപാട് ചർച്ചയാകുന്നത്.
സിനിമ ഫ്ലെക്സ് വെക്കലും പോസ്റ്റർ ഒട്ടിക്കലും മാത്രമല്ല പ്രൊമോഷൻ. ചാനൽ പ്രൊമോഷൻ എന്ന പേരിൽ എത്തി കുറച്ച് സംസാരിക്കുക; വലിയതും ചെറുതുമായ ചാനലുകൾ അത് ചിത്രീകരിച്ച് മുറിച്ചുമുറിച്ച് വാർത്തയാക്കി പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. പലരും വിജയിക്കുന്നു, ചിലർ പരാജയപ്പെടുന്നു. അതിലൊന്നും ഞാനില്ല, എനിക്ക് എന്റെ കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കണം എന്ന നിലപാടിലാണ് ബിജു മേനോൻ എന്നാണ് ആരോപണം.
'വെള്ളിമുങ്ങി'യിൽ തന്നെയാണ് ബിജു മേനോന്റെ വിജയചരിത്രം നിൽക്കുന്നതെന്ന വിമർശനവും ഉണ്ട്. എന്നിട്ടും അവസരങ്ങൾ തേടി എത്തുകയാണ് ബിജു. പ്രൊമോഷനിൽ ബിജു മേനോൻ എത്തുമെന്ന എഗ്രിമെന്റ് വെച്ച് ഒരു പുതിയ ചിത്രം വിറ്റുവെന്നു പറയുന്നു. എന്നാൽ ബിജു മേനോൻ ചാനൽ പ്രൊമോഷനിൽ എത്തിയില്ലെന്നാണ് ആരോപണം. ചിത്രം തകർന്നതോടെ ചാനലുകാർ 25 ലക്ഷം കുറച്ച് നൽകാമെന്ന് പറഞ്ഞുവെന്നും വാർത്തയുണ്ട്.
ബിജു മേനോന്റെ നിസഹകരണത്തെക്കുറിച്ച് നിർമ്മാതാക്കൾക്കായി നടത്തിയ പത്രസമ്മേളനത്തിൽ ബി. ഉണ്ണികൃഷ്ണൻ തുറന്നടിച്ചു. കോടികളുടെ ശമ്പളം നൽകുമ്പോൾ ആ 25 ലക്ഷം കുറച്ചാൽ മതിയെന്ന ധാരണയായെന്നും, പിന്നീട് 15 ലക്ഷം കുറക്കാമെന്നും പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.ഇവിടെ ഇതെല്ലാം നടക്കുമ്പോഴും ബിജു മേനോൻ മൗനം പാലിക്കുകയാണ്. മറുപടി പറയുന്നില്ല. തന്റെ ശമ്പളത്തിൽ നിന്ന് 15 ലക്ഷം പിടിച്ചാൽ ഞാൻ ഈ ചിത്രം പൂർത്തിയാക്കുന്നത് കാണിച്ചു തരാം എന്നാവാം ഈ മൗനത്തിന്റെ അർത്ഥമെന്നുമുണ്ട് അഭിപ്രായങ്ങൾ.
ഇതിലൊന്നും ഞങ്ങളില്ലേ എന്ന മട്ടിൽ അമ്മ സംഘടനയും മൗനം പാലിക്കുകയാണെന്ന വിമർശനവും ഉയരുന്നു. ചില വനിതകൾ വിജയിച്ചപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു; കഴിവുള്ളവരാണ്, എന്തെങ്കിലും മാറ്റം കൊണ്ടുവരുമെന്ന് കരുതി. എന്നാൽ ജയിച്ച് മൂന്നോ നാലോ മാസം കഴിഞ്ഞിട്ടും വലിയ മാറ്റമൊന്നും സംഭവിച്ചില്ലെന്നാണ് ചിലരുടെ അഭിപ്രായം.ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്ന കാര്യം അടക്കം എന്ത് ചോദിച്ചാലും മറുപടി ഇല്ലെന്ന ആരോപണം ഉയരുന്നു. ബി. ഉണ്ണികൃഷ്ണനും ബി. രാകേഷും മാത്രമാണ് ഇക്കാര്യം സംസാരിക്കുന്നതെന്നും വിമർശനം. "മൗനം വിദ്വാൻ ഭൂഷണം, ശുംഭന അലങ്കാരം" എന്നാണ് പഴമൊഴി. ഇതിൽ ഏത് വിഭാഗത്തിലാണ് ബിജു മേനോൻ പെടുന്നത് എന്ന് വ്യക്തമല്ല.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications