Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ ഡേറ്റിന് ക്ഷണിച്ചു, അയാളുടെ വിവാഹ നിശ്ചയം കഴിഞ്ഞത് മറച്ച് വെച്ചു, ഞാൻ തകർന്നു പോയി';മംമ്ത മോഹൻദാസ്

വിവാഹത്തിന് മുൻപ് താൻ രണ്ട് പേരെ ഡേറ്റ് ചെയ്തിരുന്നതായി വെളിപ്പെടുത്തി നടി മംമ്ത മോഹൻദാസ്. ഒരാൾ സിനിമ നടനായിരുന്നുവെന്നും അയാൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. പിന്നീട് മറ്റൊരു ബന്ധമുണ്ടായെങ്കിലും അത് തനിക്ക് പറ്റിയതല്ലെന്ന് വൈകാതെ തിരിച്ചറിഞ്ഞുവെന്നും മംമ്ത വ്യക്തമാക്കി. ജോസ് ആലൂക്കാസിന് വേണ്ടി നടത്തിയ അഭിമുഖത്തിൽ നടി സുഹാസിനിയോടാണ് താരം മനസ് തുറന്നത്. നടിയുടെ വാക്കുകളിലേക്ക്

'സിനിമകളിൽ നിന്നാണ് നാം ബന്ധങ്ങളെക്കുറിച്ച് പലപ്പോഴും മനസ്സിലാക്കുന്നത്. എല്ലാം ഒരു നിമിഷം കൊണ്ട് സംഭവിക്കുമെന്നും പ്രണയം വിജയകരമാകുമെന്നും നമ്മൾ കരുതം. എന്നാൽ ജീവിതത്തിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല.

mamtamohandas2-

വിവാഹത്തിന് മുൻപ് ചിലരുമായി അടുപ്പമൊക്കെ ഉണ്ടായിരുന്നു. കോളേജിൽ ഒരാളെ ഡേറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ അതിനെ പൂർണ്ണമായൊരു പ്രണയബന്ധം എന്ന് വിളിക്കാൻ പറ്റില്ല. ഫൈനൽ വർഷത്തിലായിരുന്നു അത്. ദൗർഭാഗ്യവശാൽ അവൻ പിന്നീട് മരണപ്പെട്ടു. അത് എനിക്കും കോളേജിലുള്ളവർക്കുമൊക്കെ ഭയങ്കര ഷോക്കായിരുന്നു.ആ സമയത്ത് ഞാൻ എന്റെ കരിയറിന്റെ തിരക്കിലും ആയിരുന്നു.

ഞാൻ ഒരു ബന്ധത്തിലേക്ക് കടക്കുന്നതിന് മുൻപേ തന്നെ 2009-ൽ എനിക്ക് കാൻസർ സ്ഥിരീകരിച്ചു. , ചികിത്സ കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഞാൻ വിവാഹിതയായത്. ചികിത്സ പൂർത്തിയാക്കി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. കരിയറിൽ നല്ലൊരു ഘട്ടത്തിലായിരുന്നു ഞാൻ.

ഒരു സ്ത്രീയെന്ന നിലയ്ക്കുള്ള എല്ലാ പ്രതീക്ഷകളും ഒരേസമയം നിറവേറ്റണം എന്നൊരു തിടുക്കം എനിക്ക് ഉണ്ടായിരുന്നുവെന്നാണ് തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാകുന്നത്.
. ജീവിതം പെട്ടെന്ന് 'ഫാസ്റ്റ് ഫോർവേഡ്' ചെയ്യണമെന്ന് തോന്നലിലായിരുന്നു. ആ സമയത്ത് കരിയറിൽ നല്ല നിലയ്ക്കായിരുന്നു. 2009-ന് മുമ്പ് തന്നെ നല്ല സിനിമകൾ ചെയ്തിരുന്നു. 2010-ൽ "കഥ തുടരുന്നു" എന്ന സിനിമയിലൂടെ തിരിച്ചു വന്നപ്പോൾ സിനിമയെ ഞാൻ ഇഷ്ടപ്പെടുന്ന രീതിയിൽ ആസ്വദിച്ചു.ആ സമയത്ത് ഞാൻ ഒരു തമിഴ് സിനിമയും അഞ്ച് തെലുങ്ക് സിനിമകളും ചെയ്തിരുന്നു. തെലുങ്കിൽ ഗായികയായി അരങ്ങേറ്റവും നടത്തി. "ഡാഡി മമ്മി" പോലുള്ള പാട്ടുകൾ പാടി.

എനിക്ക് ഒരു ബന്ധം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാൻ ബന്ധത്തിൽ എങ്ങനെയായിരിക്കും? വിവാഹത്തിൽ നിന്ന് എന്താണ് ഞാൻ പ്രതീക്ഷിക്കുന്നത്? ഒന്നും എനിക്ക് വ്യക്തമല്ലായിരുന്നു.

കാൻസറിൽ നിന്ന് മുക്തി നേടിയ ശേഷം വളരെ ചുരുങ്ങിയ കാലയളവിൽ രണ്ട് പുരുഷൻമാരെ ഞാൻ കണ്ടുമുട്ടി. സിനിമ മേഖലയിലെ ഒരാളെയാണ് ഞാൻ ഡേറ്റ് ചെയ്തത്. എന്നെ ഡേറ്റിങ്ങിന് അദ്ദേഹം ക്ഷണിച്ചു, പക്ഷേ പിന്നീടാണ് മനസിലായത് അദ്ദേഹം എൻഗേജ്ഡ് ആയിരുന്നുവെന്ന്. അദ്ദേഹത്തിൻ്റെ സഹോദരനിൽ നിന്നാണ് ഇത് തിരിച്ചറിഞ്ഞത്. എന്നിട്ടും എന്തിനാണ് അദ്ദേഹം എന്നെ ഡേറ്റ് ചെയ്യാൻ ക്ഷണിച്ചതെന്ന് ഞാൻ ചോദിച്ചു. അതെൻ്റെ ഹൃദയം തകർത്തു, കാരണം ആദ്യമായി ഞാൻ എൻ്റെ അമ്മയോട് ചോദിച്ചിട്ടാണ് ആ ഡേറ്റിന് പോയത്.

രണ്ടാത്തെ വ്യക്തിയുടെ കാര്യം പറഞ്ഞാൽ എപ്പോഴും ബന്ധപ്പെടാൻ പ്രയാസമുള്ള ആളായിരുന്നു. മെസേജുകൾക്കും, കോളുകൾക്കും മറുപടി ഇല്ല. നാല് അഞ്ചു ദിവസങ്ങൾക്ക് ശേഷം മാത്രമേ ബന്ധപ്പെടൂ. അതോടെ ഞാൻ തിരിച്ചറിഞ്ഞു, അതെനിക്ക് വർക്കാവില്ലെന്ന്..

ഞാൻ എന്റെ മുൻ ഭർത്താവിനെ കണ്ടുമുട്ടുന്നത് അദ്ദേഹത്തിൻ്റെ ഇരട്ട സഹോദരിമാരുടെ വിവാഹ ചടങ്ങിൽ വെച്ചാണ്. വളരെ ലളിതമായി സംസാരിച്ച് തുടങ്ങി. പെട്ടെന്ന് തന്നെ ഞങ്ങൾ കണക്റ്റഡ് ആയി. നമ്മുക്ക് വിവാഹം കഴിച്ചാലോ എൻ്റെ സഹോദരിമാരുടെ വിവാഹം കഴിഞ്ഞു, ഇനി ഞാനാണ് വിവാഹം കഴിക്കേണ്ടതെന്ന് പറഞ്ഞു, ശരി അച്ഛനോട് സംസാരിക്കൂവെന്ന് ഞാനും പറഞ്ഞു. അത്ര വേഗത്തിൽ തീരുമാനമായി. കാരണം ഞാൻ എന്റെ 'ചെക്ക് ലിസ്റ്റ്' പൂർത്തിയാക്കുകയാണ് ചെയ്തത്.

അമ്മ ചോദിച്ചിരുന്നു ,നിനക്ക് ഉറപ്പാണോയെന്ന്. അവർ ഒരു വലിയ ബിസിനസ് കുടുംബമാണ്, ഞങ്ങൾ ഒരു സാധാരണ മധ്യവർഗ്ഗ കുടുംബവും. ഞാൻ അമ്മയോട് കടുപ്പിച്ച് പറഞ്ഞു, എനിക്ക് ഒരു പാട്ണർ വേണം. എന്നെ തടയരുത് എന്ന്, പിന്നീട് വിവാഹം നടന്നു.പക്ഷേ ആറുമാസത്തിനുള്ളിൽ തന്നെ എനിക്ക് അതിൽ നിന്ന് പുറത്തുകടക്കേണ്ടി വന്നു. അതൊരിക്കലും എളുപ്പമായിരുന്നില്ല. കാരണം ആ വിവാഹത്തിന് ഞാനാണ് നിർബന്ധിച്ചത്,മാതാപിതാക്കൾ അല്ല', താരം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+