മണിയൻപിള്ള രാജുവിൻ്റെ യഥാർത്ഥ സ്വഭാവം ഇതാണ്; കാർ നിർത്താത്തതിന് കാരണവും..പ്രതികരിച്ച് നിർമ്മാതാവ്
ഇക്കഴിഞ്ഞ ദിവസമാണ് നടൻ മണിയൻപിള്ള രാജുവിൻ്റെ വാഹനം അപകടത്തിൽ പെട്ടത്. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ നടൻ്റെ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. അതേസമയം അപകടത്തിന് ശേഷം നടൻ വാഹനം നിർത്താതെ പോയി. പിന്നീട് പിറ്റേന്ന് രാവിലെയാണ് നടൻ സ്റ്റേഷനിൽ ഹാജരായത്. തുടർന്ന് നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിക്കുകയാണ് നിർമ്മാതാവും തിരക്കഥാകൃത്തുമായ സുനിൽ പരമേശ്വരൻ. ഡിഎൻഎ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.വായിക്കാം
' ഞാൻ മലയാള സിനിമയിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ ഒരാളാണ്, ഞാൻ ഒരു സഹോദരനെ പോലെ സ്നേഹിക്കുന്ന ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത, ശുദ്ധനായ ഒരു മനുഷ്യനാണ്, മണിയൻപിള്ള രാജു. രാജുയേട്ടൻ്റെ അടുത്ത് നമ്മൾ എത്ര ദുഃഖത്തോടുകൂടി പോയിരുന്നാലും അദ്ദേഹം അദ്ദേഹത്തിന്റെ ദുഃഖം പോലും ഹാസ്യാത്മകമായി മാത്രമേ സംസാരിക്കത്തുള്ളൂ. അദ്ദേഹം ഒരാളെ പോലും നോവിക്കില്ല ,മുറിവേൽക്കുന്ന സംസാരം പോലും ഉണ്ടാകില്ല.

അങ്ങനെയൊരാളെ കുറിച്ച് കേട്ട വാർത്ത രണ്ട് ചെറുപ്പക്കാരെ കാർ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയി എന്നാണ്. മണിയമ്പിള്ള രാജു ചേട്ടൻ ഇന്നലെ സുബ്രഹ്മണ്യ ഹാളിന്റെ അവിടെ നിന്ന് ഇറങ്ങുന്ന വീഡിയോ ലോകം മുഴുവൻ കണ്ടു. എല്ലാ ചാനലും റിപ്പീറ്റ് ചെയ്ത് അന്നത്തെ ഒരു ദിവസം മുഴുവൻ അത് ആഘോഷമാക്കി. ആഘോഷം കേട്ടാൽ തോന്നും മണിയൻപിള്ള രാജു മദ്യപിച്ചു ചെന്ന് ഏതോ രണ്ട് ചെറുപ്പക്കാരെ ഇടിച്ചു കൊന്നു എന്ന്. റോഡിന്റെ ഇരുവശങ്ങളിലും ആരും ഇല്ലാന്ന് ഉറപ്പാക്കി വണ്ടി മുൻപിലേക്ക് എടുക്കുമ്പോൾ അതിവേഗത്തിൽ ദൂരത്തുനിന്ന് വന്ന ബൈക്ക് ഈ കാറിൻ്റെ ബംപറിൽ ഇടിച്ച് തെറിച്ച് വീഴുന്നതാണ്.
പിന്നെ രാജുയേട്ടൻ്റെ അടുത്ത സ്വഭാവം ഭയങ്കര ഭയമുള്ള ആളാണ് ഇത്തരം സാഹചര്യങ്ങളൊന്നും അതിജീവിക്കാനുള്ള മാനസികാവസ്ഥയില്ല. നല്ല ഉൾഭയമുള്ള ആളാണ്. ഒന്നിനെയും ദ്രോഹിക്കത്തില്ല. അദ്ദേഹത്തിന്റെ ഏതോ പൂർവ്വജന്മ ദോഷം കൊണ്ട് ഒരു രോഗം വന്നു. ആ രോഗത്തെ പോലും ഞാൻ സ്വീകരിച്ചേ പറ്റൂ, അതിനെ അതിജീവിക്കാനുള്ള മനസ്സുള്ള ആളാണ്. പിന്നെ അന്നത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന് അവിടെ നിൽക്കാൻ പറ്റില്ല, ആ ഒരു സാഹചര്യം ഒന്നും കവർ ചെയ്യാനുള്ള മാനസിക അവസ്ഥ ഇല്ല അദ്ദേഹത്തിന്.
നമ്മൾ ഒരു വാഹനം മേടിക്കുമ്പോൾ ഈ വാഹനത്തിന്റെ എൻജിൻ ഫിക്സ് ചെയ്യുന്ന ഒരു സമയമുണ്ട്. ആ സമയം കറക്റ്റ് അല്ലെങ്കിൽ വാഹനം അപകടത്തിൽ പെടും. ചില വണ്ടികൾ അസമയത്ത് ഓടിച്ചാൽ പ്രശ്നമാണ്. മണിയമ്പിള്ള രാജുവിൻ്റെ വാഹനത്തിൽ ഇടിച്ച മനുഷ്യർ രക്ഷപ്പെട്ടത് അവരുടെ ആയുസ്സിന്റെ ബലം കൊണ്ടാണ്. വേറെ വല്ല വാഹനം ആയിരുന്നെങ്കിൽ ചെറുപ്പക്കാർ ജീവിച്ചിരിക്കില്ല. ഏതോ ജന്മത്തെ പുണ്യമാണ് അവർക്ക് ആ അപകടം സംഭവിച്ചേ പറ്റൂ ,അവര ആ വീട്ടിൽ നിന്ന് ഇറങ്ങിയ നേരം, അതുകഴിഞ്ഞിട്ട് അവരുടെ ഓവർ സ്പീഡ് എല്ലാം പ്രശ്നമാണ്.
ആ ഒരു സാഹചര്യം ഒരിക്കലും എനിക്കറിയാവുന്ന മണിയൻപിള്ള രാജുവിന് കൈകാര്യം ചെയ്യാൻ പറ്റില്ല. അശ്രദ്ധമായിട്ടാണ് അവർ വണ്ടി ഓടിച്ചത്. അപകടത്തിന് ശേഷം ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. അദ്ദേഹം ആദ്യം പറഞ്ഞത് കുട്ടികൾ രക്ഷപ്പെട്ടല്ലോ ഇല്ലെങ്കിൽ ഞാൻ എന്ത് ചെയ്തേനേയെന്നാണ്', സുനിൽ പരമേശ്വരൻ പറഞ്ഞു.












Click it and Unblock the Notifications