സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല'
വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസ് ആദ്യം പ്രേക്ഷകർക്ക് മുൻപിൽ എത്തിയതെങ്കിലും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രേക്ഷക മനസിൾ ഇടം നേടിയത്. തൻ്റെ ജീവിതത്തിലെ സുഖദുഃഖങ്ങളല്ലാം മുൻപ് ആരാധകരുമായി തരം പങ്കിട്ടുണ്ട്. ഇപ്പോഴിതാ ഭർത്താവ് സുനിച്ചനുമായുല്ള വേർപിരിയലിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം. ഐസ്ബ്രേയ്ക്ക് എൻ്റെർടെയിൻമെൻ്റ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'എന്നെ സംബന്ധിച്ച് 40 കൾക്ക് മുൻപുള്ളൊരു മഞ്ജുവും 40കൾക്ക് ശേഷമുള്ള ഒരു മഞ്ജുവും ഉണ്ട്. മുൻപ് ഒരാൾ ഇല്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കും, ജീവിക്കാൻ എനിക്ക് പേടിയാണ് , ഞാൻ എന്ത് ചെയ്യും ഞാൻ അങ്ങനെയൊക്കെ ആലോചിച്ച് കരഞ്ഞുകൊണ്ടിരുന്ന സമയം ഉണ്ടായിട്ടുണ്ട്.അതായത് അടുത്തത് ഇനി എന്ത് എന്ന് ആലോചിച്ച്. ഇപ്പോൾ അങ്ങനെയുള്ള ചിന്തകൾ ഒന്നുമില്ല. അപ്പോൾ വിചാരിക്കും ഇഷ്ടംപോലെ പൈസ ആയല്ലോയെന്ന്. ഒന്നുമില്ല, അക്കൗണ്ട് നോക്കിയാൽ ഇപ്പോഴും പൈസ ഒന്നും ഉണ്ടാവില്ല. നിക്ഷേപമായിട്ടൊന്നുമില്ല. കടം തീർത്തോണ്ടിരിക്കുകയാണ്.

എനിക്ക് ഒരു ഇൻവെസ്റ്റ്മെന്റും ഇല്ല. വീട് വെച്ചു അതിന്റെ കടങ്ങൾ തീർക്കണം. മോനെ പഠിപ്പിക്കുന്നുണ്ട്, അവന് നല്ല ചിലവുണ്ട് .അവൻ ബാംഗ്ലൂർ ആണ് പഠിക്കുന്നത്. അവന് പൈസയുടെ ചെലവുണ്ട് .പിന്നെ എന്റെ കാര്യങ്ങളുണ്ട് .അല്ലാതെ ചിട്ടിവട്ടി അങ്ങനെയൊക്കെ ഉള്ള സാധനങ്ങളുണ്ട്. ഒരു രീതിയിലും സുനിച്ചനുമായി ബന്ധമില്ല. മകനെ വിളിക്കും ,സംസാരിക്കും, കാണാൻ പോകാറൊക്കെ ഉണ്ട്. അതൊന്നും ഇല്ല എന്ന് വെക്കാൻ ഞാൻ ആരുമല്ല. ഞങ്ങൾ തമ്മിൽ ഇൻ ടച്ച് ഇല്ല.നിയമപരമായി വേർപിരിഞ്ഞിട്ടും ഇല്ല.
ജീവിതത്തിൽ ചെയ്യണോയെന്ന് സംശയം തോന്നുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക. മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ചൊക്കെ നമുക്ക് ഒരുപാട് കാലം ഒന്നും ജീവിക്കാൻ പറ്റില്ല. അവസാനം നമുക്ക് ഇങ്ങനെ ഭ്രാന്ത് പിടിച്ച് പോകും.നമുക്ക് നമ്മുടെ നമ്മുടെ മനസ്സിന് തൃപ്തി തരുന്നത് എന്താണോ അത് മറ്റുള്ളവരെ ഉപദ്രവിക്കാത്ത വിധം ചെയ്യുക. എനിക്ക് എന്തായാലും ഒരു മകനുണ്ട് അവന് അവൻ നാളെ ഒരാളുടെ മുമ്പിൽ എന്റെ പേരിൽ തല കുനിക്കരുത് എന്നുള്ള ഒരു നിർബന്ധ ബുദ്ധി എനിക്കുണ്ട്. ഓക്ക എന്റെ എല്ലാ സന്തോഷങ്ങളും കെടുത്തിയിട്ടല്ലല്ലോ ഞാൻ അത് ചെയ്യുന്നത്. എനിക്ക് സന്തോഷിക്കാൻ നൂറ് വഴികൾ വേറെയുണ്ട്. എന്നെ സ്നേഹിച്ച് ജീവിക്കുന്നത് തന്നെയാണ് എനിക്ക് ഇഷ്ടം.
ഞാൻ ഭയങ്കരമായി ആഗ്രഹിച്ച് വാങ്ങിയതാണ് കാർ. വണ്ടികളെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. അങ്ങിനെയൊരു എക്കോസ്പോട്ട് വാങ്ങി. എനിക്ക് മൂക്കുത്തി ഭയങ്കര ഇഷ്ടമാണ്. ഇങ്ങനെ മാറി മാറി ധരിക്കാൻ ഇഷ്ടമാണ്. പക്ഷെ അന്ന് അങ്ങനെ വാങ്ങാനോ ഇടാനോ എനിക്ക് അവസരം ഇല്ലായിരുന്നു. ഇപ്പോൾ പക്ഷെ മൂക്കുത്തി എവിടെ ക്ടണ്ടാലും വാങ്ങും .മാറി, മാറി ഇടും. അതൊരു സന്തോഷമാണ്.












Click it and Unblock the Notifications