Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു പിള്ള മകൾക്ക് നൽകിയ ഉപദേശം, ഇതിൽ കൂടുതൽ ഒരമ്മ മകളോട് എന്ത് പറയണം';ആലപ്പി അഷ്റഫ്

നടി മഞ്ജു പിള്ളയുടേയും മകളുടേയും ജീവിതത്തെ കുറിച്ച് പറഞ്ഞ് സംവിധായകൻ ആലപ്പി അഷ്റഫ്. മാതാപിതാക്കളുടെ വേർപിരിയൽ സമയത്ത് മകൾ ദിയ എടുത്തത് പക്വമായ തീരുമാനം ആയിരുന്നുവെന്നും പുതുതലമുറയിൽ ഉണ്ടായ മാറ്റങ്ങളാണ് അതിൽ പ്രകടമാകുന്നതെന്നും അഷ്റഫ് പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്

തട്ടിയും മുട്ടിയും എന്ന ഹാസ്യ പരമ്പരയിലെ മോഹനവല്ലിയും ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മയും ഒക്കെയായി മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അഭിനേത്രിയാണല്ലോ മഞ്ജു പിള്ള. ഹാസ്യവേഷങ്ങൾ ആയാലും ക്യാരക്ടർ വേഷങ്ങൾ ആയാലും എല്ലാം മഞ്ജു പിള്ളയുടെ കൈകളിൽ ഭദ്രമാണ്.അഭിനയിച്ച് തുടങ്ങിയിട്ട് ഏതാണ്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട് കഴിഞ്ഞിരിക്കുന്നു, അവസരങ്ങൾ ഇല്ലാതെ വീട്ടിൽ ഇരിക്കുന്ന ഒരു നടിയല്ല മഞ്ജു പിള്ള. അവർ അന്നും ഇന്നും തിരക്കുള്ള ഒരു നടി തന്നെയാണ് .ഇത്രയും വർഷമായി അഭിനയ രംഗത്ത് തുടരുന്ന മഞ്ജു പിള്ളയെക്കുറിച്ച് മോശമായ കഥകളൊന്നും പ്രചരിച്ചിട്ടില്ല കേട്ടിട്ടുമില്ല.

manjupilla1

സീരിയലിൽ അഭിനയിച്ചിരുന്ന കാലത്ത് പ്രണയത്തിലൂടെ സീരിയൽ നടനായ മുകുന്ദൻ മേനോനെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധത്തിന് അധികനാൾ ആയുസ്സുണ്ടായിരുന്നില്ല. പിന്നീട് ഏറെ നാളുകൾക്ക് ശേഷമാണ് സുജിത്ത് വാസുദേവ് എന്ന ചായാഗ്രാഹകനുമായി പ്രണയത്തിലാകുന്നത്. സുജിത് എന്ന സീരിയൽ ക്യാമറാമാൻ ആയിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം സിനിമയിലെ പ്രശസ്ത ക്യാമറാമാനായി മാറുകയാണ് ഉണ്ടായത്. സുജിത്തുമായിട്ടുള്ള പ്രണയം വിവാഹത്തിൽ കലാശിക്കുകയും അതിൽ അവർക്ക് ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. ആ പെൺകുട്ടിയാണ് ദയാ സുജിത്ത്. വളരെ സന്തോഷപ്രദമായ ഒരു ദാമ്പത്യജീവിതമായിരുന്നു അവരുടേത്.

കോവിഡ് കാലത്ത് സിനിമയില്ലാതെ വന്നപ്പോൾ സിനിമാക്കാരെല്ലാം പലപല ബിസിനസുകളിലേക്ക് തിരിഞ്ഞു. മഞ്ജു പിള്ളയാകട്ടെ കണ്ടുപിടിച്ച തൊഴിൽ പോത്തു വളർത്തലായിരുന്നു. കർണാടകയിലെ ബെല്ലാരിയിൽ നിന്നും രണ്ട് ലോഡ് പോത്തുകളെയാണ് ഇറക്കുമതി ചെയ്തത് .ഒപ്പം സുജിത്ത് ആട് ഫാമും തുടങ്ങി .ഇതിനെയൊക്കെ പരിപാലിക്കുന്ന ഫോട്ടോയും വീഡിയോയും ഒക്കെ അവർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു .നിർഭാഗ്യം എന്ന് പറയട്ടെ 23 വർഷക്കാലത്തോളമേ അവരുടെ ദാമ്പത്യം നീണ്ടുനിന്നുള്ളൂ. പിന്നീട് അവർ നല്ല സുഹൃത്തുക്കളായി പിരിയുകയാണ് ഉണ്ടായത് .അതിൻറെ കാരണങ്ങളൊക്കെ തികച്ചും അവരുടെ വ്യക്തിപരമായ സ്വകാര്യതകളാണ്. അതൊന്നും ചികഞ്ഞു പോകേണ്ട കാര്യം നമുക്കില്ല. പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തത് കൊണ്ടായിരിക്കുമല്ലോ അവർ പിരിഞ്ഞത്. എന്തൊക്കെയായാലും അവർ പിരിയാനുള്ള കാരണം അവരുടെ മകളെ ബോധ്യപ്പെടുത്തി എന്നും മകളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാണ് വിവാഹമോചനം എന്ന തീരുമാനത്തിൽ എത്തിയതെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

മകൾ ദയ ഇതിനെക്കുറിച്ച് പറയുന്നത് പരസ്പരം പൊരുത്തപ്പെട്ടു പോകാൻ ആകാതെ ഒന്നിച്ചു ജീവിക്കുന്നതിൽ ഒരുർത്ഥവുമില്ല. അതുകൊണ്ടാണ് വിവാഹബന്ധം വേർപെടുത്തുന്നതാണ് നല്ലതെന്ന്. അതുകൊണ്ട് രണ്ടുപേർക്കും സന്തോഷം ലഭിക്കുന്നെങ്കിൽ അതല്ലേ വേണ്ടതും നല്ലതും എന്ന്. ദയ എത്ര പക്വതയോടെയാണ് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുത്തതെന്ന് ചിന്തിച്ചു പോവുകയാണ്. ഒരുപക്ഷേ ഇതൊക്കെ പുതുതലമുറയിൽ വന്ന മാറ്റങ്ങളായി കാണാവുന്നതാണ് .

മകളെ കുറിച്ച് മഞ്ജു പറയുന്നു അവൾക്ക് എന്തും എന്നോട് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഞാൻ നൽകിയിട്ടുണ്ടെന്ന്. ഈ തലമുറയിൽ ഉള്ളവരുടെ ജീവിതരീതികൾ വേറെയാണ് നമ്മളുടേതുപോലെയല്ല. രാത്രിയെ പേടിയില്ലാത്ത കുട്ടികളാണ് അവരെ പിടിച്ചുവെച്ചിട്ട് കാര്യമില്ല ,അവരെ നോക്കാൻ അവർക്കറിയാം. എനിക്ക് ലഭിക്കാത്ത എല്ലാ സ്വാതന്ത്ര്യവും ഞാൻ മകൾക്ക് നൽകുന്നുണ്ട് എന്ന്. ഒരു അഭിമുഖത്തിൽ മകൾക്ക് ഉപദേശങ്ങൾഒക്കെ കൊടുക്കാറുണ്ടോ എന്ന ചോദ്യ ചോദ്യത്തിന് അവർ പറഞ്ഞ മറുപടി ഉപദേശിക്കേണ്ടതായി വന്നിട്ടില്ല പക്ഷേ ഒരു കാര്യം ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് സത്യം, ധർമ്മം, നീതി, കരുണ ബഹുമാനം ഇതൊക്കെ മുറുകെ പിടിച്ചു വേണം മുന്നോട്ടു പോകാൻ എന്ന്. ഏത് പ്രതിസന്ധിഘട്ടത്തിൽ ആയാലും എന്തിനുവേണ്ടിയാണെങ്കിലും ഈ മൂല്യങ്ങൾ ഒന്നും കൈവിടാൻ പാടില്ല എന്ന്.

ഇതിൽ കൂടുതലായി ഒരു അമ്മ മകൾക്ക് എന്ത് ഉപദേശമാണ് കൊടുക്കേണ്ടത്. ഇതൊക്കെ കൈമുതലായി ഉണ്ടായതുകൊണ്ടാണ് മഞ്ജു പിള്ളക്ക് ഈ ഫീൽഡിൽ ഇത്രയും നാൾ പിടിച്ചു നിൽക്കാനായത്. ഇനി മകൾ ദയയുടെ കാര്യമെടുത്താൽ ഒരിക്കൽ ഗോവ ബീച്ചിൽ വെച്ച് താൻ ബിക്കിനി ഇട്ടുകൊണ്ട് നിൽക്കുന്ന ഫോട്ടോ അമ്മയക്ക് അയച്ചു കൊടുത്തുകൊണ്ട് ചോദിച്ചു ഇത് ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യട്ടെ എന്ന് മഞ്ജു അതിനു കൊടുത്ത മറുപടി പോസ്റ്റ് ചെയ്യുന്നതിനു മുൻപ് പലവട്ടം ആലോചിക്കുക അത് ഇട്ടു കഴിഞ്ഞിട്ടുള്ള വരും വരായികളെ കുറിച്ച് ചിന്തിച്ചിട്ട് ചെയ്യുക എന്നാണ്. എന്നാൽ ദയ ബിക്കിനിട്ട തന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. അപ്പോഴേക്കും കൂട്ടത്തോടെ എത്തി സദാചാര ആങ്ങളമാരും സൈബർ പോരാളികളും. എന്നാൽ അവിടെ ദയ തളർന്നില്ല എന്നതാണ് സത്യം.

ദയ പറയുന്നത് ഭൂരിപക്ഷ അഭിപ്രായത്തിന് വിധേയപ്പെട്ട് നമ്മുടെ അഭിപ്രായവും സ്വാതന്ത്ര്യവും ഹനിക്കുന്നത് ഒരുതരം ഭീരുത്വമാണ് അടിമത്വവുമാണ് ,നമ്മുടെ ജീവിതം എങ്ങനെ ജീവിക്കണമെന്നത് നമ്മുടെ മാത്രം തീരുമാനമാണ് ഇടവും വലവും നോക്കി യാത്ര ചെയ്താൽ വിമർശനങ്ങൾ മാത്രമേ ഉണ്ടാവൂ, നേരെ നോക്കി യാത്ര ചെയ്താൽ നമുക്ക് നമ്മുടെ ലക്ഷ്യത്തിൽ എത്താം, നമ്മുടെ ഇഷ്ടത്തിലും തീരുമാനത്തിലും ആണ് നമ്മുടെ ജീവിതം ജീവിക്കേണ്ടതെന്ന്. ദയയുടെ ഈ തീരുമാനവും അഭിപ്രായവും പുതുതലമുറയുടെ മാറ്റവും കാഴ്ചപ്പാടുമായി നമുക്ക് കരുതാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+