Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് എന്തൊക്കെ വഷളത്തരങ്ങൾ പറഞ്ഞു', കണ്ണ് നിറഞ്ഞാണ് മഞ്ജു ഇറങ്ങിപ്പോയതെന്ന് അഭിഭാഷക

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് കോടതിയിൽ നിന്ന് പുറത്ത് വന്ന ഉടനെ ദിലീപ് നടത്തിയ പ്രതികരണത്തിലെ ആദ്യ പേര് മുൻ ഭാര്യ മഞ്ജു വാര്യരുടേത് ആയിരുന്നു. തനിക്ക് എതിരെ കേസ് വന്നതിന്റെ തുടക്കം മഞ്ജു വാര്യർ ക്രിമിനൽ ഗൂഡാലോചന ഉണ്ടെന്ന് പറഞ്ഞത് കൊണ്ടാണ് എന്നാണ് ദിലീപ് തുറന്നടിച്ചത്.

ഇതാദ്യമായാണ് ഈ കേസുമായി ബന്ധപ്പെട്ട് ദിലീപ് മഞ്ജു വാര്യരെ ലക്ഷ്യമിട്ട് പരസ്യ പ്രതികരണം നടത്തുന്നത്. എന്നാൽ മഞ്ജു വാര്യർ ഈ ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ദിലീപ് മഞ്ജു വാര്യരെ കുറിച്ച് പല വഷളത്തരങ്ങളും പറഞ്ഞിട്ടുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷകയായ ടിബി മിനി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ആരോപിക്കുന്നു.

ടിബി മിനിയുടെ വാക്കുകൾ: മഞ്ജു-ദിലീപ് വിവാഹ മോചനത്തിന് ശേഷം കണ്ണ് നിറഞ്ഞാണ് മഞ്ജു ഇറങ്ങിപ്പോയത്. ദിലീപ് എന്തൊക്കെ കാര്യങ്ങളാണ് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞിട്ടുളളത്. വഷളത്തരങ്ങള്‍ എന്ന് തന്നെ പറയാം. ഇത്രയും കാലം സ്‌നേഹിച്ച ഒരു പെണ്ണിനെ കുറിച്ച് ഇങ്ങനെ പറയാമോ. ഒരു മാന്യനായ പുരുഷന്‍ പറയില്ല. മഞ്ജു വാര്യര്‍ എന്ന് പറയുന്ന സ്ത്രീ ഇന്നീ നിമിഷം വരെ ദിലീപിനെതിരെ പറഞ്ഞിട്ടില്ല.

manju

ഈ കേസില്‍ അവര്‍ ശരിയായ രീതിയില്‍ മൊഴി കൊടുത്തു. അവര്‍ക്ക് വേണ്ടി ഇത്ര ക്രൂരമായ ആക്രമണത്തിന് വിധേയയായ പെണ്‍കുട്ടിക്ക് വേണ്ടി സത്യസന്ധമായി പിന്തുണ നല്‍കേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ട്. അതാണ് അവര്‍ ചെയ്തത്. അല്ലാതെ ദിലീപിനെ കുറിച്ച് ഒരു വാക്ക് പറഞ്ഞിട്ടില്ല മഞ്ജു. അവരുടെ പേഴ്‌സണാലിറ്റി അത്ര ഗംഭീരമാണ്.

വിവാഹ മോചനം നടക്കുമ്പോള്‍ ആളുകള്‍ എന്തൊക്കെ കാര്യങ്ങളാണ് അങ്ങോട്ടും ഇങ്ങോട്ടും പറയുക. മഞ്ജുവിന്റെ വായില്‍ നിന്ന് ഒരു വാക്ക് വീണിട്ടില്ല. അതിജീവിതയുടെ ഒപ്പം നില്‍ക്കുന്നു എന്ന് പറയുന്നവര്‍ക്ക് രണ്ട് മുഖമുണ്ട്. അവര്‍ വെറുതെ പറയുന്നതാണ് അതിജീവിതയുടെ ഒപ്പം നില്‍ക്കുന്നുവെന്ന്. അവര്‍ അതിജീവിതയുടെ ഒപ്പമൊന്നും അല്ല. അവര്‍ ശരിക്കും ദിലീപിനൊപ്പം ആണ്.

തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പല അപവാദങ്ങളും പറയുന്നുണ്ട്. താന്‍ ഇതുവരെ ഒരു കേസും ജയിച്ചിട്ടില്ല. ദിലീപിന്റെ ആളുകള്‍ പറയുന്നത് ടിബി മിനിക്ക് ഒന്നും അറിയില്ല എന്നാണ്. 30 വര്‍ഷം കോടതി വരാന്തയില്‍ നടന്നാല്‍ പോലും കുറേ നിയമം അറിയില്ലേ. ഇത് തന്നെ അപമാനിക്കാന്‍ വേണ്ടി പറയുന്നതാണ്. തന്നെയും അത് വഴി അതിജീവിതയേയും അപമാനിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+